#srinisharavind | പേളിയെ കല്യാണം കഴിക്കുന്നതാണ് ആഗ്രഹമെന്ന് പറഞ്ഞ ശ്രീനിഷ്! ഇവര്‍ക്ക് ഒന്നിക്കാന്‍ വേണ്ടി മാത്രമാണ് ബിഗ് ബോസ് ഷോ തന്നെ ഉണ്ടായത്

#srinisharavind | പേളിയെ കല്യാണം കഴിക്കുന്നതാണ് ആഗ്രഹമെന്ന് പറഞ്ഞ ശ്രീനിഷ്! ഇവര്‍ക്ക് ഒന്നിക്കാന്‍ വേണ്ടി മാത്രമാണ് ബിഗ് ബോസ് ഷോ തന്നെ ഉണ്ടായത്
Jul 15, 2024 08:54 AM | By Jain Rosviya

(moviemax.in) ബിഗ് ബോസ് മലയാളത്തിന്റെ ഒന്നാം സീസണില്‍ മത്സരിക്കുമ്പോഴാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും പ്രണയത്തിലാവുന്നത്. അന്ന് പലരും അതൊരു ലവ് സ്ട്രാറ്റജിയാണെന്ന് പറഞ്ഞെങ്കിലും ഇപ്പോള്‍ താരങ്ങളുടെ ജീവിതം കണ്ട് സന്തോഷിക്കുകയാണ് ഏവരും.

അത്രത്തോളം സന്തുഷ്ടരായി ജീവിക്കുന്ന താരദമ്പതിമാരാണ് ഇരുവരും. രണ്ട് പെണ്‍മക്കള്‍ കൂടി ജനിച്ചതോടെ സന്തോഷം ഇരട്ടിയായി. ഇതിനിടയില്‍ പേളിയുടെയും ശ്രീനിഷിന്റെയും പഴയൊരു വീഡിയോ വൈറലാവുകയാണ്.

ബിഗ് ബോസിനകത്ത് വച്ച് മോഹന്‍ലാലിന്റെ ചോദ്യത്തിന് പേളിയെ വിവാഹം കഴിക്കണമെന്ന് ശ്രീനിഷ് പറയുന്നതാണ് വീഡിയോയിലുള്ളത്. ഏറ്റവും സന്തോഷമുള്ളൊരു കാര്യം പറയാനാണ് മോഹന്‍ലാല്‍ ആവശ്യപ്പെട്ടത്.

പേളി ഫാമിലി ഗെറ്റ് ടുഗദറാണെന്ന് പറഞ്ഞപ്പോള്‍ ശ്രീനിഷ് പേളിയുമായിട്ടുള്ള വിവാഹം നടക്കുന്നതാണെന്ന് പറയുന്നു.പിന്നീട് ഇതേ കുറിച്ച് പേളി ശ്രീനിയുമായി ചോദിക്കുകയും ഹൗ ക്യൂട്ട് എന്ന് പറഞ്ഞ് ഉമ്മ കൊടുക്കുകയും ചെയ്യുന്നതാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്.

വര്‍ഷങ്ങള്‍ക്കിപ്പുറം പേളിയും ശ്രീനിഷും വിവാഹിതരായി അവരുടെ മക്കളുടെ കൂടെയുള്ള ഫോട്ടോയും ഇതിനൊപ്പം ചേര്‍ത്താണ് ആരാധകര്‍ വീഡിയോ ഏറ്റെടുത്തിരിക്കുന്നത്. മാത്രമല്ല ഇതിന് താഴെ താരങ്ങളെ കുറിച്ചുള്ള നിരവധി കമന്റുകളും വന്ന് കൊണ്ടിരിക്കുകയാണ്.

പലരും അനുകരിക്കാന്‍ നോക്കിയിട്ട് തോറ്റു പോയത് ഇവരുടെ ഈ സ്നേഹത്തിനു മുന്നിലാണ്. പേളി നല്ല കുട്ടിയാണ്. അതുപോലെ ശ്രീനിഷ് നല്ലൊരു മോനാണ്.

രണ്ട് രാജകുമാരിമാരില്‍ എത്തി നില്‍ക്കുന്ന ഈ ലൈഫ് ഇനിയും നീണ്ടു നില്‍ക്കട്ടെ, എല്ലാവിധ നന്മകളും ഉണ്ടാവട്ടെ. ബിഗ് ബോസ് കൊണ്ടുണ്ടായ ഒരേ ഒരു നല്ല കാര്യം. ഇവര്‍ക്ക് ഒന്നിക്കാന്‍ വേണ്ടി മാത്രമാണ് ബിഗ് ബോസ് ഷോ തന്നെ ഉണ്ടായത് എന്ന് ഉറപ്പാണ്.

ബിഗ് ബോസ് കണ്ട സമയത്ത് ഞാന്‍ കരുതിയത് ഇത് വെറുതെ ആയിരിക്കുമെന്നാണ്. പക്ഷെ ഇപ്പോള്‍ ഇവരുടെ ഓരോ വീഡിയോസ് കാണുമ്പോള്‍ വല്ലാത്ത സന്തോഷം തോന്നുന്നു.

ലോകം മുഴുവന്‍ കണ്ടു കൊണ്ടിരുന്ന പ്രണയവും വിവാഹവും ദേ ഇപ്പോള്‍ രണ്ടു മക്കളും. ശരിക്കും ഇവര്‍ നമ്മുടെ ഒക്കെ ഇടയില്‍ തന്നെ ജീവിക്കുന്ന പോലെ തന്നെയാണ് തോന്നുക. ഇവരെ കാണുമ്പോഴാണ്.

ബിഗ് ബോസ് കൊണ്ടൊരു പ്രയോജനം ഉണ്ടായെന്ന് തോന്നുന്നത്. അന്ന് സപ്പോര്‍ട്ട് ചെയ്തതില്‍ ഇന്നും അഭിമാനിക്കുന്നു. വേറെ ഒരാളുടെ ഫാമിലി ആണേലും കാണുമ്പോ ഭയങ്കര സന്തോഷം തോന്നുന്നു.

ചിരിച്ചു കൊണ്ടേ കാണാന്‍ പറ്റുന്നുള്ളു. ഇനി എത്ര ബിഗ് ബോസ് സീസണ്‍ വന്നാലും ഫസ്റ്റ് സീസണിന്റെ തട്ട് താണ് തന്നെ കിടക്കും.

വല്ലാത്തൊരു നൊസ്റ്റാള്‍ജിയ. സാബു, പേര്‍ളി, ശ്രീനിഷ്, ഷിയാസ്, രഞ്ജിനി.. എന്നിങ്ങനെ പോവുകയാണ് കമന്റുകള്‍.

#biggboss #fame #srinisharavind #pearlemaaneys #old #video #goes #viral #about #their #marriage

Next TV

Related Stories
'നല്ലൊരു ചീത്തപ്പേര്  ചാർത്തി തന്നു, ഇതിന്റെ പേരിൽ പട്ടിണിക്കിടരുത്'; രേണുവിനെ സഹായിച്ച ഫിറോസിന് സംഭവിച്ചതെന്ത്?

Nov 17, 2025 12:16 PM

'നല്ലൊരു ചീത്തപ്പേര് ചാർത്തി തന്നു, ഇതിന്റെ പേരിൽ പട്ടിണിക്കിടരുത്'; രേണുവിനെ സഹായിച്ച ഫിറോസിന് സംഭവിച്ചതെന്ത്?

സുധിലയം , കൊല്ലം സുധിയുടെ വീടിന് സംഭവിച്ചത്, രേണു സുധി വീടിനെ കുറിച്ച്...

Read More >>
'അസൂയ മൂത്ത കട്ടപ്പ, വക്കീലാണത്രെ.... പക്ഷെ നാലാം ക്ലാസ് നിലവാരം പോലുമില്ല'; അനു ജയിച്ചപ്പോള്‍ ശൈത്യയ്ക്ക് സംഭവിച്ചത്?

Nov 16, 2025 04:41 PM

'അസൂയ മൂത്ത കട്ടപ്പ, വക്കീലാണത്രെ.... പക്ഷെ നാലാം ക്ലാസ് നിലവാരം പോലുമില്ല'; അനു ജയിച്ചപ്പോള്‍ ശൈത്യയ്ക്ക് സംഭവിച്ചത്?

ബിഗ്ബോസ് മലയാളം സീസൺ ഏഴ് , മത്സരാർത്ഥി ശൈത്യയ്ക്ക് വിമർശനം, അനുമോൾ ശൈത്യ...

Read More >>
Top Stories










News Roundup