#viral | അയ്യോ കള്ളൻ കള്ളൻ; ബീച്ചിലെത്തിയ യുവതിയുടെ ഭക്ഷണപ്പൊതി പിടിച്ചുപറിച്ചോടി കുരങ്ങൻ; വൈറലായി വീഡിയോ

#viral | അയ്യോ കള്ളൻ കള്ളൻ; ബീച്ചിലെത്തിയ യുവതിയുടെ ഭക്ഷണപ്പൊതി പിടിച്ചുപറിച്ചോടി കുരങ്ങൻ; വൈറലായി വീഡിയോ
Jul 13, 2024 07:51 AM | By Athira V

ഒരുപക്ഷേ മൃഗങ്ങൾക്കിടയിലെ ഏറ്റവും വലിയ മോഷ്ടാക്കൾ കുരങ്ങന്മാരായിരിക്കും. വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റും എത്തിയാൽ കുരങ്ങന്മാരുടെ ഈ പിടിച്ചുപറി സാധാരണമാണ്.

കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ ഒരു കള്ളക്കുരങ്ങന്റെ ഭക്ഷണപ്പൊതി മോഷ്ടിക്കലിൻ്റെ രസകരമായ നിമിഷങ്ങൾ വൈറലാവുകയുണ്ടായി. ബീച്ചിൽ വിശ്രമിക്കുകയായിരുന്ന ഒരു യുവതി തനിക്ക് അരികിലായി വെച്ചിരുന്ന ഭക്ഷണപ്പൊതിയാണ് പിന്നിൽ നിന്നും പതുങ്ങി എത്തിയ കുരങ്ങൻ അടിച്ചു മാറ്റിയത്.

ഒരു യുവതി ബീച്ചിൽ വിശ്രമിക്കുന്നതാണ് വീഡിയോയുടെ തുടക്കം. ഭക്ഷണം കഴിച്ചു കൊണ്ടാണ് യുവതി ബീച്ചിലെ മണൽപ്പരപ്പിൽ ഇരിക്കുന്നത്. അപ്പോൾ അവൾക്കരികിലേക്ക് ഒരു പല്ലി എത്തുന്നു.

https://www.instagram.com/reel/C8xyR1vNFpk/?utm_source=ig_web_copy_link

പല്ലിയെ കണ്ടതും യുവതി താൻ കഴിച്ചു കൊണ്ടിരുന്ന ഭക്ഷണത്തിൽ നിന്നും അല്പം എടുത്ത് അതിനു കൊടുക്കുന്നു. ഇതിനിടയിൽ യുവതിക്ക് പിന്നിൽ മറ്റൊരു സംഭവം കൂടി നടക്കുന്നുണ്ട്. ഇവർ ചെയ്യുന്നതെല്ലാം പിന്നിൽ നിന്ന് ഒരാൾ ശ്രദ്ധയോടെ നിരീക്ഷിക്കുന്നുണ്ട്. ഒരു കുരങ്ങനാണ് കക്ഷി.

യുവതിയുടെ ശ്രദ്ധ പൂർണമായും പല്ലിയിലേക്ക് തിരിഞ്ഞതും കുരങ്ങൻ പണി തുടങ്ങി. പിന്നിലൂടെ പതിയെ പതിയെ വന്ന് യുവതിക്കരികിൽ സൂക്ഷിച്ചിരുന്ന ഭക്ഷണപ്പൊതി കൈക്കലാക്കി.

കുരങ്ങനെ കണ്ടതും യുവതി നിലവിളിച്ചുകൊണ്ട് ഭക്ഷണപ്പൊതിയിൽ ചാടി പിടിച്ചെങ്കിലും കുരങ്ങനുണ്ടോ വിട്ടുകൊടുക്കുന്നു. യുവതിയുടെ കയ്യിൽ നിന്നും ഭക്ഷണപ്പൊതി പിടിച്ചുപറിച്ച് ഒറ്റയോട്ടം.

സോഷ്യൽ മീഡിയയിൽ ചിരി പടർത്തിയ ഈ വീഡിയോ ഇതിനോടകം 1.8 കോടി ആളുകളാണ് കണ്ടത്. ഭക്ഷണം മോഷ്ടിക്കാൻ കുരങ്ങന്മാരെക്കാൾ മിടുക്ക് മറ്റാർക്കും കാണില്ല എന്നാണ് ചിലർ തമാശയായി വീഡിയോയ്ക്ക് താഴെ കുറിച്ചത്.

#monkey #stealing #food #from #woman #beach

Next TV

Related Stories
ശ്ശെടാ... ഇത് സത്യമാണോ? ഇതാണോ പുതിയ ട്രെൻഡ്; വീട്ടിലെ പണി ചെയ്യാൻ മക്കൾ, അച്ഛനും അമ്മയ്ക്കും വിശ്രമം

May 8, 2025 05:29 PM

ശ്ശെടാ... ഇത് സത്യമാണോ? ഇതാണോ പുതിയ ട്രെൻഡ്; വീട്ടിലെ പണി ചെയ്യാൻ മക്കൾ, അച്ഛനും അമ്മയ്ക്കും വിശ്രമം

കുട്ടികളെ പാചകവും വീട്ടുജോലികളും ചെയ്യുന്ന മാതാപിതാക്കൾ...

Read More >>
എന്റെ ഭാര്യയ്ക്ക് പ്രേതബാധയാണ്, ലീവ് വേണം; നാട്ടിൽ പോകാൻ ലീവ് ചോദിച്ച് യുവാവ്; കുറിപ്പ് വൈറൽ

May 7, 2025 04:32 PM

എന്റെ ഭാര്യയ്ക്ക് പ്രേതബാധയാണ്, ലീവ് വേണം; നാട്ടിൽ പോകാൻ ലീവ് ചോദിച്ച് യുവാവ്; കുറിപ്പ് വൈറൽ

നാട്ടിൽ പോകാൻ ലീവ് ചോദിക്കുന്ന നേപ്പാളി യുവാവിന്റെ കുറിപ്പ്...

Read More >>
Top Stories