---
title: "സംവിധായകന്‍ പ്രദീപ് രാജ് കോവിഡ് ബാധിച്ച് മരിച്ചു"
english_title: "Director Pradeep Rajkovid has died"
publisher: "moviemax.in"
canonical_url: "https://moviemax.in/news/21936/director-pradeep-rajkovid-has-died"
published_at: "2022-01-21T10:15:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ea3acd567c8_DEATH.jpg"
keywords: []
---

# സംവിധായകന്‍ പ്രദീപ് രാജ് കോവിഡ് ബാധിച്ച് മരിച്ചു

> **Lead Summary:**  കന്നട സംവിധായകൻ പ്രദീപ് രാജ് കോവിഡ് ബാധിച്ച് മരിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഇദ്ദേഹത്തെ കോവിഡ് ലക്ഷണങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

## Article Content

 കന്നട സംവിധായകൻ പ്രദീപ് രാജ് കോവിഡ് ബാധിച്ച് മരിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഇദ്ദേഹത്തെ കോവിഡ് ലക്ഷണങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പ്രമേഹവും മറ്റ് ആരോഗ്യപ്രശ്നങ്ങളുമുണ്ടായിരുന്നു. വ്യാഴാഴ്ചയായിരുന്നു അന്ത്യം. യഷ് നായകനായ കിരാതകയായിരുന്നു പ്രദീപ് രാജിന്റെ ആദ്യ ചിത്രം.

കിച്ച സുദീപ് പ്രധാനവേഷത്തിലെത്തിയ കിച്ചു, മിസ്റ്റർ 420, രജനികാന്താ എന്നിവയായിരുന്നു മറ്റു ചിത്രങ്ങൾ. കിരാതകാ 2 എന്ന ചിത്രം സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. 

### Related Links & Sources
- [Original Story Source](https://moviemax.in/news/21936/director-pradeep-rajkovid-has-died)