ഇത്രയും അശ്ലീലമായി ഒരു മലയാളിക്ക് പെരുമാറാനാകുമോ; സാധിക വേണുഗോപാൽ

ഇത്രയും അശ്ലീലമായി ഒരു മലയാളിക്ക് പെരുമാറാനാകുമോ; സാധിക വേണുഗോപാൽ
Jan 20, 2022 09:32 PM | By Susmitha Surendran

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരു പോലെ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് സാധിക വേണുഗോപാൽ. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും താരം അറിയപ്പെടുന്നു. 

2012 മുതൽ 2014 വരെ വളരെ വിജയകരമായി മുന്നോട്ടു പോയി കൊണ്ടിരുന്ന മലയാള സീരിയൽ പട്ടുസാരിയിൽ അഭിനയത്തിലൂടെ ആണ് താരം മിനിസ്ക്രീനിലെ സ്ഥിര താരമായത്. എംഎൽഎ മണിയും പത്താം ക്ലാസ് ഗുസ്തിയും, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകളാണ്. സിനിമയാണെങ്കിലും സീരിയലാണെങ്കിലും മികവുള്ള അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്.

അഭിപ്രായവും നിലപാടും ആരുടെ മുമ്പിലും ഏത് വേദിയിലും തുറന്നു പറയാൻ ഒട്ടും മടി കാണിക്കാത്ത അപൂർവം ചില മലയാള നടിമാരിൽ ഒരാളാണ് താരം. സമൂഹ മാധ്യമങ്ങളിൽ താരം സജീവമാണ്. ഇപ്പോൾ താരത്തിന്റെ വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

സിനിമയിലെ കഥാപാത്രം വെറും അഭിനയം മാത്രമാണ് എന്ന് മനസ്സിലാക്കാൻ പോലും പലപ്പോഴും മലയാളി ആരാധകർക്ക് സാധിക്കാറില്ല എന്നാണ് താരം പറയുന്നത്. അഥവാ ചെയ്ത കഥാപാത്രങ്ങളുടെ പേരിൽ അഭിനേതാവ് മോശപ്പെട്ട ആളാണ് എന്ന രൂപത്തിൽ ഒരുപാട് കമന്റുകൾ മറ്റും ലഭിച്ചിട്ടുണ്ട് എന്നും താരം പറയുന്നു.

ഒന്ന് രണ്ടു ചിത്രം ഷോർട്ട് ഫിലിമുകളിൽ താരം അഭിസാരികയുടെ വേഷം അവതരിപ്പിച്ചിരുന്നു . അതിനുശേഷം ആണ് ഇത്തരം അനുഭവങ്ങൾ ഉണ്ടായത് എന്നും താരം പറഞ്ഞു.

അഭിസാരികയായി അഭിനയിച്ചത് കൊണ്ട് താരത്തിന്റെ തൊഴിൽ അതാണ് എന്നാണ് പലരുടെയും വെപ്പ് എന്നാണ് താരം പറയുന്നത്. ബ്രാ എന്ന ഷോർട് ഫിലിമിലെ അഭിനയത്തിലും ഒരുപാട് പുകിലുകൾ ഉണ്ടായി എന്നും അതിലെ കിടപ്പറ രംഗങ്ങൾ ആണ് പലർക്കും അസ്വസ്ഥത ഉണ്ടാക്കിയത് എന്നും താരം പറയുന്നു. എന്നാൽ തനിക്ക് മറുപടി പറയേണ്ടത് തന്റെ അച്ഛനോടും അമ്മയോടും മാത്രമാണ് എന്നും താരം പറഞ്ഞു.

പ്രളയ സമയത്ത് ഒരു വളണ്ടിയറായി താരം വർക്ക് ചെയ്തിരുന്നു. ആ സമയത്ത് ഏതെങ്കിലും അത്യാവശ്യങ്ങൾക്ക് വേണ്ടി വിളിക്കാൻ ഗ്രൂപ്പുകളിൽ തന്റെ നമ്പർ ഷെയർ ചെയ്യുകയും ഉണ്ടായി. ആ സമയത്ത് അത് വല്ലാതെ ഉപകരിച്ചിരുന്നു.

എങ്കിലും പ്രണയവും അതിന്റെ ദുരന്തങ്ങളും എല്ലാം നീങ്ങിയപ്പോഴും ഇപ്പോഴും പാതിരാത്രി വീഡിയോ കോള് ആ നമ്പറിലേക്ക് വരാറുണ്ട് എന്നാണ് താരം പറയുന്നത്. ഇത്രയും അശ്ലീലമായി ഒരു മലയാളിക്കു പെരുമാറാൻ സാധിക്കുമോ എന്ന് താരം ചിന്തിച്ചു പോയി എന്നും താരം കൂട്ടിച്ചേർത്തു.


Now the words of Sadhika Venugopal have taken over the fans.

Next TV

Related Stories
'ചികഞ്ഞ് പോകേണ്ട....താൻ  മറ്റൊരു വിവാഹം ചെയ്തിട്ടുണ്ട്' ; പുതിയ വെളിപ്പെടുത്തലുമായി രേണു സുധി

Jul 17, 2025 03:23 PM

'ചികഞ്ഞ് പോകേണ്ട....താൻ മറ്റൊരു വിവാഹം ചെയ്തിട്ടുണ്ട്' ; പുതിയ വെളിപ്പെടുത്തലുമായി രേണു സുധി

ആദ്യവിവാഹത്തെക്കുറിച്ച് തുറന്നു പറഞ്ഞ് കൊല്ലം സുധിയുടെ ഭാര്യ രേണു...

Read More >>
അഭിഷേകും നന്ദനയും പ്രണയത്തിൽ?  തന്റെ പ്രണയത്തെ കുറിച്ച് വീട്ടുകാർക്കൊക്കെ അറിയാം; പ്രതികരണവുമായി നന്ദന

Jul 17, 2025 02:25 PM

അഭിഷേകും നന്ദനയും പ്രണയത്തിൽ? തന്റെ പ്രണയത്തെ കുറിച്ച് വീട്ടുകാർക്കൊക്കെ അറിയാം; പ്രതികരണവുമായി നന്ദന

ബിഗ്‌ബോസ് മുൻ താരങ്ങളായ നന്ദന അഭിഷേക് ബന്ധത്തെക്കുറിച്ച് തുറന്ന് പറഞ്ഞ നന്ദന...

Read More >>
'ഒന്നും എനിക്ക് മറക്കാനാകില്ല, ജീവിതം കുറച്ചേ ഉളളൂ'; രേണു ചെയ്യുന്നതിൽ എന്താണ് തെറ്റ്? -തങ്കച്ചൻ വിതുര

Jul 16, 2025 01:51 PM

'ഒന്നും എനിക്ക് മറക്കാനാകില്ല, ജീവിതം കുറച്ചേ ഉളളൂ'; രേണു ചെയ്യുന്നതിൽ എന്താണ് തെറ്റ്? -തങ്കച്ചൻ വിതുര

കലാകാരൻ കൊല്ലം സുധിയെക്കുറിച്ചുള്ള ഓർമകൾ പങ്കുവെച്ച് തങ്കച്ചൻ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall