കാലാവസ്ഥാ വ്യതിയാനം പല രീതിയിലാണ് മനുഷ്യനെ ബാധിക്കുന്നത്. ചില സ്ഥലങ്ങളില്‍ അത് അതിതീവ്ര മഴയായോ, മേഘവിസ്ഫോടനമായോ മാറുമ്പോള്‍ മറ്റ് ചില സ്ഥലങ്ങളില്‍ അത് അതിശക്തമായ ഉഷ്ണതരംഗമായി മാറുന്നു. മറ്റ് ചില പ്രദേശങ്ങളെ മൊത്തം കത്തിയെരിക്കുന്ന കാട്ടുതീയായും പ്രത്യക്ഷപ്പെടുന്നു.
അതേസമയം തീരപ്രദേശങ്ങളില്‍ ശക്തമായ വേലിയേറ്റമായി കലാവസ്ഥാ വ്യതിയാനം അനുഭവപ്പെടുന്നു. അത്തരമൊരു അതിശക്തമായ വേലിയേറ്റത്തില്‍ കടലിലേക്ക് ഒഴുകി പോയ ഒരു ഐസ്ക്രീം ട്രക്കിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഏറെ പേരുടെ ശ്രദ്ധ നേടി.
ഹിറ്റ്സ് റേഡിയോ കോൺവാൾ എന്ന ട്വിറ്റര്‍ ഹാന്‍റിലില്‍ നിന്നാണ് വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ എഴുതി, 'ഹാർലിന്‍ ബേ തീരത്ത് ഐസ്ക്രീ വാന്‍ കടലിലേക്ക് തള്ളപ്പെട്ടു.
https://x.com/HitsCornwall/status/1810306873054126382
ഡ്രൈവർ സുരക്ഷിതനാണെന്നും വാഹനത്തില്‍ ഉണ്ടായിരുന്നില്ലെന്നും ടീമുകള്‍ പറയുന്നു.' യുകെയിലെ ഹാർലിന്‍ ബേ തീരത്തെത്തുന്ന സഞ്ചാരികളെ പ്രതീക്ഷിച്ച് എത്തിയാതായിരുന്നു ഐസ്ക്രീം വണ്ടി.
എന്നാല്‍, വാഹനം തീരത്ത് നിര്‍ത്തിയിട്ട് ഡ്രൈവര്‍ മാറിയ സന്ദര്‍ഭത്തിലുണ്ടായ അതിശക്തമായ വേലിയേറ്റത്തോടൊപ്പം ഉയര്‍ന്ന തിരമാലയില്‍പ്പെട്ട് ഐസ്ക്രീം വണ്ടി വെള്ളത്തിലേക്ക് മറിയുകയായിരുന്നെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. ജൂലൈ 7 ന് വൈകുന്നേരം 4 മണിയോടെയായിരുന്നു സംഭവം.
സമൂഹ മാധ്യമങ്ങളില്‍ വൈറലായ വീഡിയോയില്‍ തീരത്ത് നിന്നും അല്പം വിട്ട് കടലിലെ തിരയില്‍പ്പെട്ട മുങ്ങിത്താഴുന്ന ഐസ്ക്രീം വാഹനം കാണാം. ഒടുവില്‍ വേലിയേറ്റം കുറഞ്ഞ ശേഷം രാത്രി ഒമ്പതേ മുക്കാലോടെ ഒരു റിക്കവറി വാഹനത്തിന്‍റെ സഹായത്തോടെ ഐസ്ക്രീം വാഹനം കടലില്‍ നിന്നും പുറത്തെടുത്തതായി കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.
'പുതുസ്വാദ്, നാളെ ഉപ്പിട്ട കാരമല്‍' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. 'ആരെങ്കിലും ഒരണ്ണം എനിക്ക് വേണ്ടി വാങ്ങാമോ?' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ എഴുതിയത്.
#video #an #ice #cream #truck #floating #into #sea #has #gone #viral