#shalumenon | 'ജയിലിൽ നടി എന്ന രീതിയിലുള്ള പരി​ഗണനയൊന്നും ലഭിച്ചിരുന്നില്ല, എല്ലാവരേയും പോലെ തറയിൽ പാ വിരിച്ചാണ് ഉറങ്ങിയത്' -ശാലു മേനോൻ

#shalumenon | 'ജയിലിൽ നടി എന്ന രീതിയിലുള്ള പരി​ഗണനയൊന്നും ലഭിച്ചിരുന്നില്ല, എല്ലാവരേയും പോലെ തറയിൽ പാ വിരിച്ചാണ് ഉറങ്ങിയത്' -ശാലു മേനോൻ
Jul 10, 2024 10:57 AM | By Athira V

മിനിസ്‌ക്രീനിലൂടെയും സിനിമകളിലൂടെയും തിളങ്ങിയ താരമാണ് നടിയും നർത്തകിയുമായ ശാലു മേനോൻ. നിരവധി സീരിയലുകളിൽ അഭിനയിച്ച താരം സോളാർ വിവാദവുമായി ബന്ധപ്പെട്ട് ജയിലിൽ കിടന്നിട്ടുണ്ട്. സോളാർ തട്ടിപ്പു കേസിലെ ഒന്നാം പ്രതിയായ ബിജു രാധാകൃഷ്ണനുമായി ചേർന്ന് പണം തട്ടിയെടുത്തുവെന്നാണ് അന്ന് ശാലു മേനോനെതിരായി കേസ് വന്നത്.

കേസിലെ രണ്ടാം പ്രതിയായിരുന്നു ശാലു. കേസിൽ ശാലു മേനോൻ അറസ്റ്റിലാവുകയും പിന്നീട് പുറത്തിറങ്ങുകയും ചെയ്തിരുന്നു. ചങ്ങനാശ്ശേരിയിൽ ശാലു മേനോന്റെ വീട് നിർമ്മിച്ച് നൽകിയത് ബിജു രാധാകൃഷ്ണനാണെന്നും ആരോപണം ഉയർന്നിരുന്നു.


1998ൽ ബ്രിട്ടീഷ് മാർക്കറ്റ് എന്ന സിനിമയിലൂടെയാണ് ശാലു അഭിനയത്തിലേക്ക് എത്തിയത്. വിവാ​ദങ്ങളിൽ കുടുങ്ങിയശേഷം ഏറെക്കാലം ശാലു അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. പിന്നീട് അഭിനയത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തി. ഇപ്പോൾ അഭിനയവും നൃത്തം പരിശീലിപ്പിക്കലും എല്ലാമായി ശാലു സജീവമാണ്. 

സോഷ്യൽമീഡിയയിൽ സജീവമായ താരം മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ പുതിയ അഭിമുഖത്തിൽ നാൽപ്പത്തിയൊമ്പത് ദിവസത്തെ ജയിൽ വാസത്തെ കുറിച്ച് വെളിപ്പെടുത്തിയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.

തനിക്ക് ഒരു കഷ്ടകാലം വന്നപ്പോഴാണ് ആരൊക്കെ കൂടെ നിൽക്കും എന്നത് മനസിലായതെന്നും എല്ലാവരേയും വിശ്വസിക്കുന്ന തന്റെ സ്വഭാവം മാറിയെന്നും ശാലു മേനോൻ പറയുന്നു. അപ്പൂപ്പനായിട്ടാണ് എന്നെ നൃത്തം പഠിപ്പിച്ച് തുടങ്ങിയത്. 

ഞാൻ ആദ്യമായി ചെയ്ത സീരിയലിൽ ലഭിച്ച വേഷം യക്ഷിയുടേതാണ്. പിന്നീടാണ് ദേവി കഥാപാത്രങ്ങൾ ചെയ്ത് തുടങ്ങിയത്. ഞാൻ അമിതമായി എല്ലാവരേയും വിശ്വസിച്ചിരുന്നയാളാണ്. അതിന്റെ ഭാ​ഗമായി ചില സംഭവങ്ങൾ ലൈഫിലുണ്ടായി. അതോടെ പല പാഠങ്ങളും പഠിച്ചു. എനിക്ക് ഈശ്വരന്റെ അനു​ഗ്രഹം ഉള്ളതായി തോന്നിയിട്ടുണ്ട്. 

വിഷമഘട്ടത്തിൽ ഒപ്പം നിന്നത് അമ്മയും അമ്മൂമ്മയും എന്റെ സ്റ്റുഡന്റ്സും അവരുടെ പാരന്റ്സുമാണ്. സിനിമയിൽ മാത്രം കണ്ടിട്ടുള്ള കാര്യങ്ങളാണ് ഞാൻ എന്റെ ജീവിതത്തിൽ അനുഭവിച്ചിട്ടുള്ളത്. ജയിലിൽ കിടന്നുവെന്നതിന്റെ പേരിൽ പലരും എന്നെ സീരിയലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഞാൻ തെറ്റ് ചെയ്തിട്ടില്ലാത്തയാളാണ്. അതിന്റെ പേരിൽ ഞാൻ വിഷമിച്ചിരിക്കേണ്ട കാര്യമില്ലല്ലോ. പല തരത്തിലുള്ള ആളുകളെ ജയിലിൽ വെച്ച് കണ്ടു. 

നാൽപ്പത്തിയൊമ്പത് ദിവസം ജയിലിൽ കിടന്നു. പലരുടെയും വിഷമങ്ങൾ മനസിലാക്കി. നടി എന്ന രീതിയിലുള്ള പരി​ഗണനയൊന്നും ലഭിച്ചിരുന്നില്ല. എല്ലാവരേയും പോലെ തറയിൽ പാ വിരിച്ചാണ് ഉറങ്ങിയിരുന്നത്. എന്റെ കൂടെ ഒരാളെ താമസിച്ചിരുന്നുള്ളു. ഒരു പ്രായമായ അമ്മയായിരുന്നു. നാല് വർഷമായി അവർ ജയിലിൽ കിടക്കുകയാണ്. മകന് അമ്മയെ വേണ്ട. 

അതുകൊണ്ടാണ് അവർ ജയിലിൽ തന്നെ തുടരുന്നത്. അധികം ആരെയും വിശ്വസിക്കരുതെന്ന പാഠം ഞാൻ പഠിച്ചു. അറസ്റ്റുണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. അന്ന് ന്യൂസ് കവർ ചെയ്യാൻ വന്ന മീഡിയയ്ക്ക് ഞാൻ ചായ വരെ കൊടുത്തിരുന്നു. അറസ്റ്റ് ചെയ്യുമോയെന്ന് പേടിച്ച് കുടുംബക്കാർ വരെ മാറി നിന്നു. എന്റെ ജീവിതം വേണമെങ്കി‍ൽ ഒരു ബുക്ക് ആക്കിമാറ്റം എന്നാണ് ശാലു പറയുന്നത്. 

അടുത്തിടെ ശാലുവിനെതിരെ ആരോപണങ്ങളുമായി മുൻ ഭർത്താവും രം​ഗത്ത് എത്തിയിരുന്നു. 2016ലാണ് ശാലു നടനായ സജി നായരെ വിവാഹം കഴിച്ചത്. അന്ന് ഏറെ വാര്‍ത്ത പ്രധാന്യം നേടിയതായിരുന്നു ഇരുവരുടെയും വിവാഹ വാര്‍ത്ത.

എന്നാല്‍ 2022 ഡിസംബറില്‍ ഇരുവരും പിരിയാന്‍ പോകുന്നു എന്ന വാര്‍ത്തയാണ് പുറത്തുവന്നത്. ശാലു മേനോന്‍ തന്നെയാണ് ഈ വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. എന്നെ മുഴുവനായും ശാലു മേനോൻ നശിപ്പിച്ചു എന്നാണ് സജി നായർ വിവാഹ ജീവിതത്തെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്. 

തിരിച്ച് പറയാൻ തുടങ്ങി കഴിഞ്ഞാൽ നമ്മളും അവരും തമ്മില്‍ വ്യത്യാസവും ഇല്ലാതെയാകും. ഇപ്പോൾ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല. കുറച്ചധികം പറയാനുണ്ട് അതിനുള്ള സമയം എത്തിയാല്‍ ഞാൻ പറയും. ആവശ്യം കഴിയുമ്പോൾ വലിച്ചെറിയുന്നത് അല്ലല്ലോ നമ്മുടെയൊക്കെ ജീവിതം എന്നാണ് സജി ശാലുവുമായുള്ള വിവാഹ ജീവിതത്തെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്. 

#shalumenon #open #up #about #her #49 #days #prison #life #experience

Next TV

Related Stories
'ചരക്ക് ലുക്കിൽ അവർ, ഞാൻ ചക്കപ്പഴത്തിൽ ഈച്ചയെപോലെ'; മെറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ ബിഹൈൻ ദി സീൻസ് വ്ലോ​ഗുമായി ദിയ

Jun 29, 2025 12:58 PM

'ചരക്ക് ലുക്കിൽ അവർ, ഞാൻ ചക്കപ്പഴത്തിൽ ഈച്ചയെപോലെ'; മെറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ ബിഹൈൻ ദി സീൻസ് വ്ലോ​ഗുമായി ദിയ

മെറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ ബിഹൈൻ ദി സീൻസ് വിശേഷങ്ങൾ വ്ലോ​ഗായി പങ്കുവെച്ച്...

Read More >>
Top Stories










News Roundup






https://moviemax.in/-