#SalmanKhan | സൽമാൻ ഖാനെ അപായപ്പെടുത്താനായിരുന്നില്ല വെടിവയ്പ്, ലക്ഷ്യം ബോളിവുഡിനെ ഭയപ്പെടുത്തുക

#SalmanKhan | സൽമാൻ ഖാനെ അപായപ്പെടുത്താനായിരുന്നില്ല വെടിവയ്പ്, ലക്ഷ്യം ബോളിവുഡിനെ ഭയപ്പെടുത്തുക
Jul 9, 2024 03:54 PM | By VIPIN P V

ടൻ സൽമാൻ ഖാന്റെ വസതിയിലേക്ക് നടത്തിയ വെടിവയ്പിന്റെ ലക്ഷ്യം നടനെ അപയപ്പെടുത്താനായിരുന്നില്ലെന്ന് പൊലീസ്.

ബോളിവുഡിൽ ഭയം വിതയ്ക്കുകയായിരുന്നു ലോറൻസ് ബിഷ്ണോയ് ഗ്യാങിന്റെ ലക്ഷ്യം. കേസിൽ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിലാണ് നിർണായക വിവരങ്ങൾ ഉള്ളത് ഒരു കാലത്ത് ബോളിവുഡിന് മേൽ ഭയം വിതച്ച ഡി കമ്പനി അടക്കമുള്ള മാഫിയാ സംഘങ്ങൾ ഇന്നില്ല.

ഈ വിടവ് അവസരമായി കാണുകയാണ് ബിഷ്ണോയ് ഗ്യാങെന്നാണ് മുംബൈ പൊലീസിലെ ക്രൈംബ്രാഞ്ചിന്ർറെ കണ്ടെത്തൽ.

സൽമാൻ ഖാനെ ലക്ഷ്യം വയ്ക്കാൻ ഒരു കാരണം വേണമായിരുന്നു. കൃഷ്ണ മൃഗത്തെ വേട്ടയാടിയതിലെ വൈരാഗ്യം വെറും മറയാണ്. സൽമാനെതിരായ വെടിവയ്പിലൂടെ ബോളിവുഡിൽ ഭയം വിതയ്ക്കാമെന്നും കൂടുതൽ പേരെ ഭീഷണപ്പെടുത്തി പണം തട്ടാമെന്നും ബിഷ്ണോയ് ഗ്യാങ് കണക്ക് കൂട്ടി.

അതിനപ്പുറം താരത്തെ വധിക്കാൻ വെടിവയ്പ്പിലൂടെ ലക്ഷ്യം വച്ചിരുന്നില്ലെന്നും പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.

കുപ്രസിദ്ധ ഗുണ്ടാതലവൻ ലോറൻസ് ബിഷ്ണോയ് അടക്കം 9 പേരെ പ്രതിയാക്കിയാണ് കുറ്റപത്രം. പ്രതികളിൽ ഒരാളായ അനൂജ് ഥാപ്പൻ പൊലീസ് കസ്റ്റഡിയിലിരിക്കെ തൂങ്ങി മരിച്ചിരുന്നു.

നേരത്തെ പൻവേലിലെ ഫാം ഹൌസിൽ വച്ച് സൽമാനെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ നവിമുംബൈ പൊലീസും കുറ്റപത്രം സമർപ്പിച്ചിരുന്നു.

#shooting #meant #endanger #SalmanKhan #aim #scare #Bollywood

Next TV

Related Stories
ആവേശത്തോടെ ആരാധകർ; 'ദി ബാറ്റ്മാൻ 2' ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും

Jun 28, 2025 05:06 PM

ആവേശത്തോടെ ആരാധകർ; 'ദി ബാറ്റ്മാൻ 2' ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും

ദി ബാറ്റ്മാൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം 2026 ജനുവരിയിൽ...

Read More >>
Top Stories










News Roundup






https://moviemax.in/-