#viral | ചങ്കിടിക്കാതെ കാണാൻ പറ്റില്ല; മഴയിൽ റായ്ഗഡ് കോട്ടയിലേക്കുള്ള വഴിയിൽ കുടുങ്ങിയ സഞ്ചാരികളുടെ വീഡിയോ വൈറല്‍

#viral  |  ചങ്കിടിക്കാതെ കാണാൻ പറ്റില്ല; മഴയിൽ റായ്ഗഡ് കോട്ടയിലേക്കുള്ള വഴിയിൽ കുടുങ്ങിയ സഞ്ചാരികളുടെ വീഡിയോ വൈറല്‍
Jul 9, 2024 09:38 AM | By Sreenandana. MT

(moviemax.in)ഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിലെമ്പാടും കാലാവസ്ഥാ വ്യതിയാനം ശക്തമായ സാന്നിധ്യം അറിയിച്ച് തുടങ്ങിയിരിക്കുന്നു. 2018 -ല്‍ കേരളത്തില്‍ സംഭവിച്ച പ്രളയത്തോടെയാണ് കാലാവസ്ഥാ വ്യതിയാനത്തിന്‍റെ തീവ്രത മലയാളി അറിഞ്ഞ് തുടങ്ങിയത്.

കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോ അതിതീവ്രമഴയുടെ മറ്റൊരു ഭയാനക ദൃശ്യം കാണിച്ചു തരുന്നു. ലാന്‍സ് ഇന്ത്യ എന്ന എക്സ് ഹാന്‍റിലിലാണ് ഈ അതിതീവ്രമഴയുടെ ദൃശ്യങ്ങളുള്ളത്.

1,356 മീറ്റർ ഉയരത്തിൽ ഏതാണ്ട് കുത്തനെയുള്ള റായ്ഗഡ് കോട്ടയിലേക്കുള്ള വഴിയില്‍ അതിശക്തമായ കുത്തൊഴുക്കില്‍പ്പെട്ട് പോയ ഒരു കൂട്ടം സഞ്ചാരികളുടെ വീഡിയോയായിരുന്നു അത്. ചങ്കിടിപ്പോടെയല്ലാതെ ആ വീഡിയോ കണ്ട് തീര്‍ക്കാനാകില്ല.

പ്രദേശത്ത് പെട്ടെന്നുണ്ടായ മേഘവിസ്ഫോടനത്തെ തുടർന്ന്, കോട്ടയിലേക്ക് കുത്തനെയുള്ള ഒറ്റയടി പാതയിലൂടെ അതിശക്തമായി മഴവെള്ളം കുത്തിയൊഴുകി വന്നു. ഇതോടെ കോട്ടയിലേക്ക് കുത്തനെയുള്ള ഒറ്റയടി പാതയില്‍ വിനോദസഞ്ചാരികള്‍ കുടുങ്ങിപ്പോവുകയായിരുന്നു.

ഒരു വശത്ത് കുത്തനെയുള്ള പാറക്കെട്ടും മറുവശത്ത് അഗാധമായ ഗര്‍ത്തവും കാരണം വിനോദസഞ്ചാരികള്‍ക്ക് കുത്തിയൊഴുകുന്ന വെള്ളത്തില്‍ നിന്നും കയറിനില്‍ക്കാന്‍ പോലും ഒരു ഇടമില്ലാത്ത അവസ്ഥയിലായിരുന്നു.

വിനോദ സഞ്ചാരികളിലാരോ പകര്‍ത്തിയ വീഡിയോ വളരെ വേഗം സമൂഹ മാധ്യമങ്ങളില്‍ വൈറലായി.റായ്ഗഡ് ജില്ലയിൽ തിങ്കളാഴ്ച കനത്ത മഴയാണ് പെയ്തിറങ്ങിയത്. താല എന്ന പ്രദേശത്ത് ഉച്ചവരെ 287 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്.

മസാലയിൽ 273 മില്ലിമീറ്റർ, മുരുഡിൽ 255 മില്ലിമീറ്റർ, അലിബാഗിൽ 170 മില്ലിമീറ്റർ, ശ്രീവർദ്ധനിൽ 131 മില്ലിമീറ്റർ, റോഹയിൽ 93 മില്ലിമീറ്റർ, മംഗാവോണിൽ 92 മില്ലിമീറ്റർ എന്ന തോതിലാണ് മഴ ലഭിച്ചെന്ന് കണക്കുകള്‍ കാണിക്കുന്നു.

മേഘവിസ്ഫോടനത്തെ തുടര്‍ന്ന് ജില്ലയുടെ പല ഭാഗങ്ങളിലും വെള്ളപ്പൊക്കം ശക്തമായി. രാംരാജെ ഗ്രാമത്തിൽ നദി കരകവിഞ്ഞതിനെ തുടർന്ന് റോഹ-അലിബാഗ് റോഡ് മണിക്കൂറുകളോളം അടച്ചു. മംഗാവ്, പൻവേൽ താലൂക്കിലെ തോണ്ടരെ എന്നിവിടങ്ങളിലെ വീടുകളിൽ മഴവെള്ളം കയറി. ജലനിരപ്പ് ഉയര്‍ന്നതിന് പിന്നാലെ പൊലീസ് ഇടപെട്ട് പ്രദേശവാസികളെ ഒഴിപ്പിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

#cringing #Video #tourists #stuck #Raigad #Fort #rain #goes #viral

Next TV

Related Stories
ഇപ്പോ എങ്ങനെ ഇരിക്കണ്....! ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന് യുവതി

Sep 9, 2025 05:26 PM

ഇപ്പോ എങ്ങനെ ഇരിക്കണ്....! ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന് യുവതി

ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന്...

Read More >>
പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ കമന്റുകൾ

Sep 9, 2025 02:29 PM

പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ കമന്റുകൾ

പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ...

Read More >>
അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക മോഹനൻ

Sep 8, 2025 01:06 PM

അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക മോഹനൻ

അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക...

Read More >>
അച്ഛാ പാമ്പ്.... വീട്ടിൽ ചുരുണ്ടുകൂടി പാമ്പിനെ കണ്ട് ആദ്യം പേടിച്ചോടി, പിന്നാലെ വന്ന അച്ഛൻ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചത്‌...! അമ്പരപ്പിക്കുന്ന വീഡിയോ

Sep 8, 2025 12:49 PM

അച്ഛാ പാമ്പ്.... വീട്ടിൽ ചുരുണ്ടുകൂടി പാമ്പിനെ കണ്ട് ആദ്യം പേടിച്ചോടി, പിന്നാലെ വന്ന അച്ഛൻ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചത്‌...! അമ്പരപ്പിക്കുന്ന വീഡിയോ

അച്ഛാ പാമ്പ് .... വീട്ടിൽ ചുരുണ്ടുകൂടി പാമ്പിനെ കണ്ട് ആദ്യം പേടിച്ചോടി, പിന്നാലെ വന്ന അച്ഛൻ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചത്‌...! അമ്പരപ്പിക്കുന്ന...

Read More >>
'കുളി സീനോ.... എന്റമ്മോ തണുക്കുന്നേ, എന്നാലും കൊള്ളാം'; ആദ്യത്തെ കുളി ആസ്വദിക്കുന്ന കുട്ടിയാന, വൈറലായി വീഡിയോ

Aug 28, 2025 12:58 PM

'കുളി സീനോ.... എന്റമ്മോ തണുക്കുന്നേ, എന്നാലും കൊള്ളാം'; ആദ്യത്തെ കുളി ആസ്വദിക്കുന്ന കുട്ടിയാന, വൈറലായി വീഡിയോ

'കുളി സീനേ.... എന്റമ്മോ തണുക്കുന്നേ, എന്നാലും കൊള്ളാം'; ആദ്യത്തെ കുളി ആസ്വദിക്കുന്ന കുട്ടിയാന, വൈറലായി...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall