#mgsreekumar | 'രാധാകൃഷ്ണൻ സാറിനെ കൊണ്ട് മ്യൂസിക്ക് ചെയ്യിപ്പിച്ചത് ശ്രീക്കുട്ടൻ പാടാതിരിക്കാനാണെന്ന് ഫാസിൽ സാർ പറഞ്ഞു'

#mgsreekumar  | 'രാധാകൃഷ്ണൻ സാറിനെ കൊണ്ട് മ്യൂസിക്ക് ചെയ്യിപ്പിച്ചത് ശ്രീക്കുട്ടൻ പാടാതിരിക്കാനാണെന്ന് ഫാസിൽ സാർ പറഞ്ഞു'
Jul 9, 2024 06:59 AM | By ADITHYA. NP

(moviemax.in)ലയാള ചലച്ചിത്ര രംഗത്തെ നിറസാന്നിധ്യമായിരുന്നു എം.ജി രാധാകൃഷ്ണൻ എന്ന ഗാനങ്ങളുടെ ചക്രവർത്തി. സംഗീത സംവിധായകന്‍, കര്‍ണാടക സംഗീതജ്ഞന്‍ എന്നീ നിലകളില്‍ തന്‍റെ വ്യക്തിമുദ്ര പതിപ്പിച്ച എം.ജി രാധാകൃഷ്ണന്‍ ആകാശവാണിയ്ക്ക് വേണ്ടി അദ്ദേഹം സൃഷ്ടിച്ച ലളിതഗാനങ്ങള്‍, ചലച്ചിത്ര ഗാനങ്ങളോളം തന്നെ ജനപ്രിയവും കേരളത്തിലെ കലോത്സവ വേദികളില്‍ ഏറ്റവുമധികം ആലപിക്കപ്പെടുന്നവയുമാണ്.

അതീവ സുന്ദരമായ ഒരുപാട് സിനിമാഗാനങ്ങള്‍ക്കും അദ്ദേഹം സംഗീതം പകര്‍ന്നിട്ടുണ്ട്.പതിനാല് വർഷങ്ങൾക്ക് മുമ്പ് എം.ജി രാധാകൃഷ്ണൻ വിട പറഞ്ഞെങ്കിലും അദ്ദേഹത്തെ സ്മരിക്കാത്ത ഒരു ദിനം പോലും ഉണ്ടായിട്ടില്ല സോഹദരനും ​ഗായകനുമായ എം.ജി ശ്രീകുമാറിന്റെ ജീവിതത്തിൽ.

ഉയരങ്ങളിൽ എത്തി നിൽക്കുമ്പോഴും സംഗീത ജീവിതത്തിന്റെ അടിസ്ഥാനം ജ്യേഷ്ഠനാണെന്ന് അഭിമാനത്തോടെ നിരന്തരം പറയാറുണ്ട് ശ്രീകുമാർ.

അദ്ദേഹം തനിക്ക് ജ്യേഷ്ഠനല്ല അച്ഛനായിരുന്നുവെന്നാണ് എം.ജി ശ്രീകുമാർ പറയാറുള്ളത്.എന്നാൽ പല ക്ഷുദ്ര ജീവികളായ ആളുകൾ കാരണം തന്നോട് ചേട്ടൻ എപ്പോഴും പിണങ്ങാറുണ്ടായിരുന്നുവെന്ന് പറയുകയാണ് എം.ജി ശ്രീകുമാർ.

സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ട പുതിയ വീഡിയോയിലാണ് ജ്യേഷ്ഠനെ കുറിച്ചുള്ള ഓർമകൾ എം.ജി ശ്രീകുമാർ പങ്കിട്ടത്. ചേട്ടൻ (എം.ജി രാധാകൃഷ്ണൻ) എന്നോട് എപ്പോഴും പിണങ്ങും.

അതിന് കാരണം ചി ക്ഷുദ്ര ജീവികൾ എന്നേ കുറിച്ച് പലതും ചേട്ടനോട് പറയുന്നതാണ്. പ്രിയദർശന്റെ സിനിമയിലെ മ്യൂസിക്ക് ഡയറക്ടറെ തീരുമാനിക്കുന്നത് എം.ജി ശ്രീകുമാറാണെന്ന തരത്തിൽ വരെ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.

സത്യം അതൊന്നുമല്ല. പ്രിയൻ തന്നെയാണ് അയാളുടെ സിനിമയിലെ മ്യൂസിക്ക് ഡയറക്ടറെ തീരുമാനിക്കുന്നത്. പാടുന്നത് ഞാനാണെന്ന് വെച്ച് മ്യൂസിക്ക് ഡയറക്ടറെ ഞാൻ തീരുമാനിക്കണമെന്നുണ്ടോ.

ഈ പ്രശ്നങ്ങളൊക്കെ കാരണം ചിത്രത്തിലെ ന​ഗുമോ പാടാൻ ചേട്ടൻ വന്നില്ല. ഇല്ലെങ്കിൽ ഞാനും ചേട്ടനും ചേർന്ന് പാടി പുറത്ത് വരേണ്ട ​ഗാനമായിരുന്നു ​ന​ഗുമോ.

സംഭവിക്കേണ്ടത് സംഭവിച്ചു. ന​ഗുമോ മനോഹരമായി പ്രിയദർശൻ ഷൂട്ട് ചെയ്തു. മോഹൻലാൽ ഒരു രക്ഷയുമില്ലാതെ അഭിനയിച്ചു. ആൾ ഇന്ത്യ റേഡിയോയിലൂടെയാണ് ഞാൻ‌ മൈക്കിൽ പാടി തുടങ്ങിയത്.

അത് നിഷേധിക്കാനാവില്ല. എഴുപതാമത്തെ വയസിലാണ് ചേട്ടൻ ഞങ്ങളെ വിട്ട് പോയത്.ഇപ്പോൾ ഉണ്ടായിരുന്നുവെങ്കിൽ ദാസേട്ടന്റെ പ്രായമുണ്ടാകുമായിരുന്നു.

ആരോ​ഗ്യത്തോടെ ഇരുന്നിരുന്നുവെങ്കിൽ നമുക്ക് നിരവധി പാട്ടുകൾ ചേട്ടനിലൂടെ കിട്ടുമായിരുന്നു. ഒരു സംവിധായകൻ വന്ന് ഒരു വരി കൊടുത്ത് അതിന് ട്യൂണിടാൻ പറഞ്ഞിട്ട് ചേട്ടൻ‌ അത് ചെയ്ത് കഴിയുമ്പോൾ മാറ്റാൻ പറഞ്ഞാൽ ചേട്ടൻ ചെയ്യില്ല.

ആ പാട്ടിന് ഈ ട്യൂണേ ചേരൂ... വേണമെങ്കിൽ മതിയെന്ന രീതിയാണ്.അതിന്റെ ഉദാഹരണമാണ് ഹരിചന്ദനമലരിലെ മധുവായി സോങ്. ചേട്ടൻ തന്നെ വരി എഴുതി ചെയ്ത പാട്ടാണ്.

വരി എഴുതി ട്യൂൺ ചെയ്യാനാണ് ചേട്ടന് ഇഷ്ടം. ചേട്ടൻ വരി എഴുതാതെ ട്യൂണിട്ട പാട്ടുകൾ പോപ്പുലറായിട്ടുമില്ല. മണിച്ചിത്രത്താഴ് ചെയ്യുന്ന സമയത്ത് ഫാസിൽ സാർ വീട്ടിൽ വന്നിരുന്നു.

അതിലെ പാട്ട് എനിക്ക് കിട്ടുമെന്ന് ഞാൻ മനസിൽ ഉറപ്പിച്ചിരുന്നു. കാരണം മോഹൻലാലിന്റെ പടമാണല്ലോ.... അതുകൊണ്ട് എനിക്കൊരു പാട്ട് കാണുമെന്ന് കരുതി.

അന്ന് വീട്ടിൽ വന്നപ്പോൾ ഫാസിൽ സാർ എന്നോട് പറഞ്ഞ ഒരു കാര്യം എനിക്ക് ഇന്നും ഓർമയുണ്ട്. എം.ജി രാധാകൃഷ്ണൻ സാറിനെ മ്യൂസിക്ക് ഡയറക്ടറായി വെച്ചത് എന്തിനാണെന്ന് അറിയാമോ ശ്രീക്കുട്ടനെന്ന് ചോദിച്ചു.

അപ്പോൾ എനിക്ക് ഒന്നും മനസിലായില്ല.എം.ജി രാധാകൃഷ്ണനെ കൊണ്ട് മ്യൂസിക്ക് ചെയ്യിക്കുമ്പോൾ അനിയൻ പാടരുതല്ലോ... ശ്രീക്കുട്ടനെകൊണ്ട് പാടിക്കാതിരിക്കാനാണ് എം.ജി രാധാകൃഷ്ണൻ സാറിനെ മ്യൂസിക്ക് ചെയ്യിപ്പിച്ചതെന്ന് ഫാസിൽ സാർ പറഞ്ഞു.

തമാശയായി അ​​ദ്ദേഹം സീരിയസായ ഒരു കാര്യം ഒന്ന് എറിഞ്ഞു. ഞാൻ ആ സിനിമയിൽ പാടുന്നില്ലെന്ന് അദ്ദേഹം ആ ഡയലോ​ഗിലൂടെ എനിക്ക് മനസിലാക്കി തന്നു എന്നാണ് പഴയ ഓർമകൾ ഓർത്തെടുത്ത് ശ്രീകുമാർ പറഞ്ഞത്.

#singer #mgsreekumar #open #up #about #his #elder #brother #mg #radhakrishnan #related #memories

Next TV

Related Stories
'ചരക്ക് ലുക്കിൽ അവർ, ഞാൻ ചക്കപ്പഴത്തിൽ ഈച്ചയെപോലെ'; മെറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ ബിഹൈൻ ദി സീൻസ് വ്ലോ​ഗുമായി ദിയ

Jun 29, 2025 12:58 PM

'ചരക്ക് ലുക്കിൽ അവർ, ഞാൻ ചക്കപ്പഴത്തിൽ ഈച്ചയെപോലെ'; മെറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ ബിഹൈൻ ദി സീൻസ് വ്ലോ​ഗുമായി ദിയ

മെറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ ബിഹൈൻ ദി സീൻസ് വിശേഷങ്ങൾ വ്ലോ​ഗായി പങ്കുവെച്ച്...

Read More >>
Top Stories










News Roundup






https://moviemax.in/-