#AjuVarghese | നിവിൻ കാരണമാണ് ആ അവസരം ലഭിച്ചത്; ഇനിയും തമിഴ് ചിത്രം ചെയ്യണമെന്നുണ്ട്: അജു വർ​ഗീസ്

 #AjuVarghese  |   നിവിൻ കാരണമാണ് ആ അവസരം ലഭിച്ചത്; ഇനിയും തമിഴ് ചിത്രം ചെയ്യണമെന്നുണ്ട്: അജു വർ​ഗീസ്
Jul 8, 2024 01:20 PM | By Sreenandana. MT

(moviemax.in)2010ൽ പുറത്തിറങ്ങിയ മലർവാടി ആർട്സ് ക്ലബിലൂടെ സുപരിചിതനായ താരമാണ് അജു വർ​ഗീസ്. സുഹൃത്തായ വിനീത് ശ്രീനിവാസനായിരുന്നു ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന്റെ വിജയത്തിന് ശേഷം നിരവധി ഹാസ്യ കഥാപാത്രങ്ങൾ അജുവിന് ലഭിച്ചു.

തട്ടത്തിൻ മറയത്ത് , കിളി പോയി, സക്കറിയായുടെ ​ഗർഭിണികൾ, പുണ്യാളാൻ അ​ഗർബത്തീസ് തുടങ്ങി ഒരുപാട് സിനിമകൾ തുടരെ തുടരെ വന്നു. ഇപ്പോൾ പ്രഭുദേവക്കൊപ്പം തമിഴിലേക്കും ചുവടുറപ്പിക്കാൻ തുടങ്ങുകയാണ് അജു വർ​ഗീസ്.

അജു വർ​ഗീസിന്റെ തമിഴിലേക്കുള്ള അരങ്ങേറ്റം സത്യത്തിൽ റാം സംവിധാനം ചെയ്ത സിനിമയിലൂടെയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. "ചിത്രത്തിന്റെ പേര് ഇതുവരെ ഇട്ടിട്ടില്ല. നിവിൻ അഭിനയിച്ച ഏഴ് മലൈ ഏഴ് കടൽ എന്ന ചിത്രത്തിനു ശേഷമാണ് ഈ സിനിമ ഷൂട്ട് ചെയ്തത്.

മിർച്ചി ശിവയും ​ഗ്രേസ് ആൻ്റണിയുമൊക്കെയുള്ള ചിത്രമാണിത്. ഈ ചിത്രത്തിലേക്ക് നിവിനാണ് എന്നെ അദ്ദേഹത്തിന് കണക്ട് ചെയ്ത് കൊടുത്തത്. ഇതിലൊരു ചെറിയ വേഷമാണ്. പക്ഷേ വളരെ മനോഹരമായ കഥാപാത്രമാണ്. അദ്ദേഹം സിനിമകളുടെ സ്വഭാവങ്ങളെല്ലാം ഈ ചിത്രത്തിനുമുണ്ട്."

അജു വർ​ഗീസ് പറഞ്ഞു. "ഇനിയും തമിഴ് ചിത്രങ്ങൾ ചെയ്യണമെന്ന് ആ​ഗ്രഹമുണ്ട്. ഇതിനു മുന്നേ അങ്ങനെ തോന്നിട്ടില്ല. പക്ഷേ പോസ്റ്റ് കോവിഡിനു ശേഷം സിനിമക്ക് ഭാഷ ഒരു പ്രശ്നമല്ലെന്ന് ഞാനും മനസിലാക്കി. അങ്ങനെ മറ്റു ഭാഷകളിലെ സിനിമകൾ ചെയ്യാനും ഒരു താത്പര്യം വന്നു.

ഈ ചിത്രത്തിനെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും റാം സർ തന്നെ പുറത്ത് വിടാതിരിക്കുന്നതാണ്. രണ്ടാമത്തെ തമിഴ് ചിത്രമാണ് മൂൺ വാക്ക്." അജു വർ​ഗീസ് കൂട്ടിച്ചേർത്തു. നീണ്ട 25 വർഷങ്ങൾക്ക് ശേഷം എ ആർ റഹ്മാനും പ്രഭുദേവയും ഒന്നിക്കുന്ന ചിത്രമാണ് മൂൺ വാക്ക്.

പേര് പോലെ തന്നെ ചിത്രം ഒരു ഡാൻസ് മ്യൂസിക്കൽ ഫാമിലി എൻ്റർടെയ്നർ ആയിരിക്കും. നവാ​ഗതനായ മനോജ് എൻ. എസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ അജു വർ​ഗിസിനൊപ്പം അർജുൻ അശോകനും മലയാളത്തിൽ നിന്നുണ്ട്. 14 വർഷത്തെ അഭിനയ ജീവിതത്തിൽ ആദ്യമായാണ് അജു വർ​ഗീസ് തമിഴിൽ അരങ്ങേറുന്നത്.

പ്രഭുദേവ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച ചിത്രത്തിന്റെ പോസ്റ്ററിൽ അജു വർ​ഗീസിന്റെ പേരും കാണാം. തീർച്ചയായും നല്ലൊരു വേഷം പ്രഭുദേവക്കൊപ്പം പ്രതീക്ഷിക്കാം. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലെ കേരള ക്രൈം ഫയൽസ് എന്ന വെബ് സീരീസിലൂടെ ഒരു മുഴു നീള വേഷം ചെയ്തിട്ടുണ്ട്. അതും വളരെ സീരിയസ് കഥാപാത്രത്തിലൂടെയാണ് അജു ആ സീരീസിൽ അഭിനയിച്ചത്.

അത്തരത്തിലുള്ള വേഷങ്ങൾ സിനിമയിലൂടെ താരത്തിന് ലഭിച്ചിട്ടില്ല. ഒരു പക്ഷേ നായക പരിവേഷം ലഭിക്കാതിരുന്നത് കൊണ്ടാവാം അത്തരത്തിലുള്ള വേഷങ്ങളിലൂടെ താരത്തെ കാണാതെ പോയത്. താരത്തിന്റെ ഏറ്റവും പുതിയ റിലീസ് ​ഗ​ഗനചാരി എന്ന സയൻസ് ഫിക്ഷൻ കോമഡി ചിത്രമാണ്.

വലിയ സ്വീകാര്യത ലഭിച്ച ചിത്രം കൂടിയാണിത്. പരിമിതമായ താരങ്ങളിലൂടെ കഥ പറഞ്ഞു പോകുന്ന ചിത്രത്തിൽ സുപ്രധാന വേഷത്തിൽ അജു വർ​ഗീസ് ഉണ്ട. ഒപ്പം അനാർക്കലി മരിക്കാർ, ​ഗോ​ഗുൽ സുരേഷ് എന്നിവരും ഉണ്ട്.

#opportunity #because #Nivin #Tamil #film #Aju #Varghese

Next TV

Related Stories
#Mammootty&Mohanlal | തിയേറ്ററുകള്‍ കീഴടക്കും; 16 വര്‍ഷത്തിനുശേഷം വെള്ളിത്തിരയില്‍ മമ്മൂട്ടി-മോഹന്‍ലാല്‍ കൂട്ടുകെട്ട്

Oct 6, 2024 02:11 PM

#Mammootty&Mohanlal | തിയേറ്ററുകള്‍ കീഴടക്കും; 16 വര്‍ഷത്തിനുശേഷം വെള്ളിത്തിരയില്‍ മമ്മൂട്ടി-മോഹന്‍ലാല്‍ കൂട്ടുകെട്ട്

ഇരുവരും ഒരുമിച്ച് പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിനായി ഒരുപാട് കാലമായി ആരാധകര്‍ കാത്തിരിക്കുകയാണ്. ഈ കാത്തിരിപ്പിനാണ് മഹേഷ് നാരായണന്‍...

Read More >>
#Pani | ജോജു ജോർജ് ആദ്യമായി രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'പണി'; ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്ത്

Oct 6, 2024 07:14 AM

#Pani | ജോജു ജോർജ് ആദ്യമായി രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'പണി'; ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്ത്

താരങ്ങളായ സാഗർ, ജുനൈസ്, ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്‌സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും, കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തിൽ...

Read More >>
#BibinGeorge | 'ഒരുപാട് വിഷമിച്ചാണ് സ്റ്റേജിൽ നിന്ന് ഇറങ്ങിയത്, സംസാരിച്ച് വലുതാക്കാൻ ആഗ്രഹിക്കുന്നില്ല'; കോളജിൽ നിന്ന് അപമാനിച്ച് ഇറക്കിവിട്ട സംഭവത്തെക്കുറിച്ച് ബിബിൻ ജോർജ്

Oct 5, 2024 04:48 PM

#BibinGeorge | 'ഒരുപാട് വിഷമിച്ചാണ് സ്റ്റേജിൽ നിന്ന് ഇറങ്ങിയത്, സംസാരിച്ച് വലുതാക്കാൻ ആഗ്രഹിക്കുന്നില്ല'; കോളജിൽ നിന്ന് അപമാനിച്ച് ഇറക്കിവിട്ട സംഭവത്തെക്കുറിച്ച് ബിബിൻ ജോർജ്

എന്നെ ഒരുപാട് ചാനലിൽ നിന്ന് വിളിച്ചു ചോദിച്ചു. പക്ഷേ ഞങ്ങൾ മനഃപൂർവം ഇത് കത്തിക്കാൻ നിന്നില്ല. അത് ഞങ്ങൾക്ക് നല്ലതായിട്ടേ...

Read More >>
#Swasika | അവരെന്നെ അങ്ങനെ ചെയ്തു, ഞാൻ കാശ് ചോദിച്ചു, ഓരോ ദിവസവും ഓരോ പേരുകൾ;വിമർശനവുമായി സ്വാസിക

Oct 5, 2024 02:19 PM

#Swasika | അവരെന്നെ അങ്ങനെ ചെയ്തു, ഞാൻ കാശ് ചോദിച്ചു, ഓരോ ദിവസവും ഓരോ പേരുകൾ;വിമർശനവുമായി സ്വാസിക

നടൻമാരായ സിദ്ദിഖ്, ജയസൂര്യ, ഇടവേള ബാബു, മുകേഷ്, സംവിധായകൻ രഞ്ജിത്ത് തുടങ്ങിയവർക്കെതിരെയാണ്...

Read More >>
#RagaRanjini | 'അഡ്ജസ്റ്റ്മെന്റിന് തയാറാകണം', കാസ്റ്റിങ് ഡയറക്ടർക്കെതിരെ ആരോപണവുമായി ട്രാൻസ്‌ജെൻഡർ

Oct 5, 2024 11:38 AM

#RagaRanjini | 'അഡ്ജസ്റ്റ്മെന്റിന് തയാറാകണം', കാസ്റ്റിങ് ഡയറക്ടർക്കെതിരെ ആരോപണവുമായി ട്രാൻസ്‌ജെൻഡർ

ഇതിനിടെ അഡ്ജസ്റ്റ്മെന്റിന് തയാറാകണമെന്ന് തന്നോട് ഇയാൾ ആവശ്യപ്പെടുകയായിരുന്നുവെന്നാണ്...

Read More >>
#babunamboothiri | റേപ്പ് സീൻ ചിത്രീകരിക്കുന്നതിനിടെ നടിക്ക് പരിക്കേറ്റു! ഞാന്‍ കാരണം ആയിരുന്നു അത്, പക്ഷെ ജ്യോത്സ്യൻ പറഞ്ഞത്...;ബാബു നമ്പൂതിരി

Oct 5, 2024 10:45 AM

#babunamboothiri | റേപ്പ് സീൻ ചിത്രീകരിക്കുന്നതിനിടെ നടിക്ക് പരിക്കേറ്റു! ഞാന്‍ കാരണം ആയിരുന്നു അത്, പക്ഷെ ജ്യോത്സ്യൻ പറഞ്ഞത്...;ബാബു നമ്പൂതിരി

ബാബു നമ്പൂതിരിയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമയായിരുന്നു നിറക്കൂട്ട്. ഈ സിനിമയില്‍ അഭിനയിക്കുന്നതിനിടെ നടി സുമലതയുമായിട്ടുള്ള ഒരു സീനില്‍...

Read More >>
Top Stories










News Roundup