#Pani | ജോജു ജോർജ് ആദ്യമായി രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'പണി'; ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്ത്

#Pani | ജോജു ജോർജ് ആദ്യമായി രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'പണി'; ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്ത്
Oct 6, 2024 07:14 AM | By VIPIN P V

ജൂനിയർ ആർട്ടിസ്റ്റായി സിനിമയിലെത്തി ശേഷം സഹനടനിൽ നിന്നും നായക നിരയിലേക്കുയർന്ന് മലയാളികളുടെയും അന്യഭാഷാ പ്രേക്ഷകരുടെയുമെല്ലാം പ്രിയപ്പെട്ട നടനായി മാറിയ ജോജു ജോർജ് ആദ്യമായി രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'പണി' ചിത്രത്തിൻറെ റിലീസ് ഡേറ്റ് പുറത്ത്.

മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തുന്നുണ്ട്. ഒക്ടോബർ 24ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. രണ്ടര പതിറ്റാണ്ടിലേറെ പിന്നിട്ട സിനിമാ ജീവിതത്തിൽ ഒട്ടേറെ മികച്ച കഥാപാത്രങ്ങളായിരുന്നു ജോജുവിന് ലഭിച്ചത്.

'ജോസഫി'ലൂടെ തന്നിലെ അഭിനേതാവിനെ ഉടച്ചുവാർത്ത അദ്ദേഹം ഏത് തരം കഥാപാത്രമായാലും അത് വളരെ മനോഹരമായി സ്‌ക്രീനിലെത്തിക്കാൻ തനിക്ക് കഴിയുമെന്ന് 'നായാട്ടി'ലൂടേയും 'ഇരട്ട'യിലൂടെയുമൊക്കെ തെളിയിച്ചു.

മലയാള സിനിമയുടെ അഭിവാജ്യ ഘടകമായി മാറിയ അദ്ദേഹം സിനിമാലോകത്ത് ഇത്രയും നാളത്തെ തൻറെ അനുഭവ സമ്പത്തുമായാണ് 'പണി'യുമായി തിരക്കഥാകൃത്തും സംവിധായകനുമായി പ്രേക്ഷകരുടെ മുമ്പിലേക്ക് എത്തുന്നത്.

സിനിമയുടേതായി ഇതിനകം പുറത്തിറങ്ങിയ പോസ്റ്ററും 'ഗിരി ആൻഡ് ഗൗരി ഫ്രം പണി' എന്ന ക്യാപ്ഷനിൽ എത്തിയ നായികാനായകന്മാരുടെ ചിത്രങ്ങളും മറന്നാടു പുള്ളേ... എന്ന ഗാനവും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.

ചിത്രത്തിൽ ജോജുവിൻറെ നായികയായി എത്തുന്ന അഭിനയ യഥാർഥ ജീവിതത്തിൽ സംസാരശേഷിയും കേൾവി ശക്തിയും ഇല്ലാത്ത പെൺകുട്ടിയാണ്. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലുള്ള സിനിമകളിലും മുമ്പ് അഭിനയ വേഷമിട്ടിട്ടുണ്ട്.

പരിമിതികൾ സ്വപ്നങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച അഭിനയ ജോജുവിൻറെ നായികയായി 10 വർഷങ്ങൾക്ക് ശേഷം വീണ്ടും മലയാളത്തിൽ എത്തുന്നത് പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികൾ കാണുന്നത്.

താരങ്ങളായ സാഗർ, ജുനൈസ്, ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്‌സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും, കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ബിഗ് ബജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ ഷൂട്ട് 110 ദിവസത്തോളം നീണ്ടുനിന്നിരുന്നു. ഒരു മാസ്സ്, ത്രില്ലർ, റിവഞ്ച് ജോണറിൽ എത്തുന്ന ചിത്രം ജോജുവിൻറെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിൻറെയും, എ ഡി സ്റ്റുഡിയോസിൻറെയും, ശ്രീ ഗോകുലം മൂവീസിൻറെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

ഇന്ത്യൻ സിനിമയിലെ തന്നെ മുൻ നിര ടെക്‌നീഷ്യൻമാരാണ് ചിത്രത്തിൻറെ അണിയറയിൽ പ്രവർത്തിക്കുന്നത്. വിഷ്ണു വിജയ്, സാം സി എസ് എന്നിവരാണ് സംഗീതം. ക്യാമറ വേണു കടഇ, ജിൻറോ ജോർജ്. എഡിറ്റർ: മനു ആൻറണി, പ്രൊഡക്ഷൻ ഡിസൈൻ: സന്തോഷ് രാമൻ,

സ്റ്റണ്ട്: ദിനേശ് സുബ്ബരായൻ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോഷൻ എൻ.ജി, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ശ്രീ ഗോകുലം മൂവിസിലൂടെ ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. പിആർഒ: ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എൻറർടെയ്ൻമെൻറ്‌സ്.

#JojuGeorge #debut #writing #directing #Pani #release #date #film #out

Next TV

Related Stories
'ഞാൻ മാപ്പ് പറയില്ല...സാറിന് അറിയേണ്ടത് എന്റെ ശരീര ഭാരത്തെ കുറിച്ചാണ്... ഇതല്ല ജേർണലിസം'; ​ഗൗരി കിഷൻ

Nov 7, 2025 10:43 AM

'ഞാൻ മാപ്പ് പറയില്ല...സാറിന് അറിയേണ്ടത് എന്റെ ശരീര ഭാരത്തെ കുറിച്ചാണ്... ഇതല്ല ജേർണലിസം'; ​ഗൗരി കിഷൻ

ഗൗരി കിഷൻ മാധ്യമങ്ങളോട് പറഞ്ഞത്, ഗൗരിയുടെ ശരീരഭാരം ചോദിച്ചോ...

Read More >>
ബേബി താഴെ വന്ന് നിൽക്കുന്ന ഫീൽ,  പിന്നീട് ബ്ലീഡിങും ഉണ്ടായി, പ്രസവിച്ച് പോകുമേയെന്ന് നിലവിളിച്ച് കരഞ്ഞു; ദുർ​ഗ

Nov 6, 2025 09:36 PM

ബേബി താഴെ വന്ന് നിൽക്കുന്ന ഫീൽ, പിന്നീട് ബ്ലീഡിങും ഉണ്ടായി, പ്രസവിച്ച് പോകുമേയെന്ന് നിലവിളിച്ച് കരഞ്ഞു; ദുർ​ഗ

ഗർഭാവസ്ഥയിൽ ഉണ്ടാവുന്ന മാറ്റങ്ങൾ, ഗർഭിണികളുടെ മൂഡ്‌സ്വിങ്സ് , ദുർ​ഗയുടെ ഗർഭകാലം...

Read More >>
'ഇരുനിറം' സിനിമയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

Nov 6, 2025 03:48 PM

'ഇരുനിറം' സിനിമയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

ഇരുനിറം, സെക്കൻഡ് ലുക്ക് പോസ്റ്റർ...

Read More >>
Top Stories










News Roundup






https://moviemax.in/-