#AshaNegi | 'ഒരു കോര്‍ഡിനേറ്റര്‍ ദുരുദ്ദേശത്തോടെ തന്നെ സമീപിച്ചിരുന്നു; പ്രമുഖ നടിമാരെല്ലാം ഇത്തരത്തില്‍ ചെയ്യാറുണ്ടെന്ന് അയാള്‍ പറഞ്ഞു', ദുരനുഭവം തുറന്നുപറഞ്ഞ് നടി

#AshaNegi | 'ഒരു കോര്‍ഡിനേറ്റര്‍ ദുരുദ്ദേശത്തോടെ തന്നെ സമീപിച്ചിരുന്നു; പ്രമുഖ നടിമാരെല്ലാം ഇത്തരത്തില്‍ ചെയ്യാറുണ്ടെന്ന് അയാള്‍ പറഞ്ഞു', ദുരനുഭവം തുറന്നുപറഞ്ഞ് നടി
Oct 5, 2024 08:18 PM | By VIPIN P V

ഹിന്ദി സീരിയല്‍ പവിത്ര റിഷ്തയിലെ പ്രകടനത്തിലൂടെ ഏവരുടേയും ശ്രദ്ധപിടിച്ചുപറ്റിയ നടിയാണ് ആശ നെഗി. അഭിനയം കൊണ്ട് വിസ്മയിപ്പിച്ച നടി ഇപ്പോള്‍ കാസ്റ്റിങ് കൗച്ച് അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്.

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഒരു കോര്‍ഡിനേറ്റര്‍ ദുരുദ്ദേശത്തോടെ തന്നെ സമീപിച്ചിരുന്നുവെന്ന് നടി തുറന്നുപറഞ്ഞത്.

പ്രമുഖ നടിമാരെല്ലാം ഇത്തരത്തില്‍ ചെയ്യാറുണ്ടെന്ന് അയാള്‍ പറഞ്ഞെന്നും നടി കൂട്ടിച്ചേര്‍ത്തു. പണ്ട് നിരവധി കോര്‍ഡിനേറ്റര്‍മാറ്റര്‍ ഉണ്ടായിരുന്നു.

അതില്‍ ഒരു കോര്‍ഡിനേറ്ററുമായി ഒരിക്കല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അദ്ദേഹത്തെ കണ്ടതില്‍ ഞാന്‍ സന്തോഷവതിയായിരുന്നു. ഞങ്ങള്‍ ടെലിവിഷന്‍ സീരീസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.

അന്ന് എനിക്ക് ഇരുപത് വയസ് കഴിഞ്ഞിട്ടേയുള്ളൂ. സംസാരത്തിനിടയില്‍ ഇങ്ങനെയൊക്കെയാണ് നിങ്ങള്‍ക്ക് വളരാന്‍ സാധിക്കുകയുള്ളൂ എന്ന് പറഞ്ഞ് അയാള്‍ എന്റെ മനസ് മാറ്റാന്‍ ശ്രമിച്ചു. ഇങ്ങനെയെല്ലാമാണ് നടക്കുന്നതെന്നും പ്രമുഖ നടിമാരൊക്കെ ഇങ്ങനെ ചെയ്തിട്ടുണ്ടെന്നും അയാള്‍ എന്നോട് പറഞ്ഞു- ആശ നെഗി വെളിപ്പെടുത്തി.

ദുരുദ്ദേശത്തോടെയാണ് കോര്‍ഡിനേറ്റര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞതെന്നും എന്നാല്‍ അയാളുടെ ആവശ്യം നിഷേധിച്ചെന്നും നടി വ്യക്തമാക്കി.

ഇങ്ങനെയാണ് നടക്കുന്നതെങ്കില്‍ തനിക്ക് താത്പര്യമില്ലെന്ന് അയാളോട് പറഞ്ഞതായും നടി കൂട്ടിച്ചേര്‍ത്തു. ആ ഘട്ടത്തില്‍ പരിഭ്രമിച്ചിരുന്നുവെന്നും ഇക്കാര്യം ഒരു സുഹൃത്തിനോട് പറഞ്ഞതായും നടി വെളിപ്പെടുത്തി.

എന്നാല്‍ ഒരു സാധാരണ സംഭവമെന്ന നിലയിലാണ് സുഹൃത്ത് ഇതിനെ കണ്ടതെന്നും നടി പറയുന്നു.

ഇങ്ങനെയെല്ലാം സംഭവിക്കും, ഇത് സാധാരണമാണ് എന്നാണ് സുഹൃത്ത് പറഞ്ഞത്. അവന് ഒരു ഞെട്ടലുമുണ്ടായില്ല.- നടി കൂട്ടിച്ചേര്‍ത്തു.

#coordinator #approached #malicious #intent #said #leading #actresses #actress #opened #ordeal

Next TV

Related Stories
 60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസ്; ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം ചുമത്തി

Dec 18, 2025 08:42 AM

60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസ്; ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം ചുമത്തി

സാമ്പത്തിക തട്ടിപ്പ് കേസ്; ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം...

Read More >>
Top Stories










News Roundup