#kalkikoechilin | മറ്റൊരാളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടും, കാമുകന്‍ അറിയുമ്പോള്‍ ഇട്ടിട്ട് പോകും; ബ്രേക്കപ്പിനുള്ള കല്‍ക്കിയുടെ എളുപ്പവഴി

#kalkikoechilin | മറ്റൊരാളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടും, കാമുകന്‍ അറിയുമ്പോള്‍ ഇട്ടിട്ട് പോകും; ബ്രേക്കപ്പിനുള്ള കല്‍ക്കിയുടെ എളുപ്പവഴി
Oct 5, 2024 02:30 PM | By Jain Rosviya

(moviemax.in)വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധ നേടിയിട്ടുളള നടിയാണ് കല്‍ക്കി കേക്ല.

ഫ്രഞ്ച് വംശജയായ കല്‍ക്കി സിനിമയില്‍ മാത്രമല്ല വെബ് സീരീസിലും സ്വന്തമായൊരു ഇടം കണ്ടെത്തിയിട്ടുണ്ട്. ബോളിവുഡിന് പുറമെ തെന്നിന്ത്യന്‍ സിനിമയിലും കല്‍ക്കി അഭിനയിച്ചിട്ടുണ്ട്.

നടപ്പുരീതികള്‍ക്ക് എതിരെ സഞ്ചരിക്കുന്നതാണ് കല്‍ക്കിയുടെ കഥാപാത്രങ്ങള്‍. സമാന്തര സിനിമാ ലോകത്തും വാണിജ്യ സിനിമാ ലോകത്തും ഒരുപോലെ സാന്നിധ്യം അറിയിക്കാനായ താരമാണ് കല്‍ക്കി. 

തന്റെ നിലപാടുകളിലൂടേയും കാഴ്ചപ്പാടുകളിലൂടേയും ശ്രദ്ധ നേടിയിട്ടുണ്ട് കല്‍ക്കി. അഭിമുഖങ്ങളില്‍ തുറന്ന് സംസാരിക്കുന്നതാണ് കല്‍ക്കിയുടെ ശീലം.

തന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചുമൊക്കെ മറയില്ലാതെ സംസാരിച്ചിട്ടുണ്ട് കല്‍ക്കി കേക്ല. ഇപ്പോഴിതാ കല്‍ക്കിയുടെ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്. 

തന്റെ പ്രണയ തകര്‍ച്ചകളെക്കുറിച്ചാണ് കല്‍ക്കി സംസാരിക്കുന്നത്. ഒരു അഭിമുഖത്തിലാണ് കല്‍ക്കി മനസ് തുറക്കുന്നത്.

ശരിയായ ബ്രേക്കപ്പ് ആഗ്രഹിക്കുന്ന വ്യക്തിയാണ് താനെന്നാണ് കല്‍ക്കി പറയുന്നത്. പ്രണയ തകര്‍ച്ച ഉണ്ടായാല്‍ ഇരുവരും കുറഞ്ഞത് ആറു മാസത്തേക്കെങ്കിലും പരസ്പരം സംസാരിക്കാന്‍ പാടില്ലെന്നതാണ് തന്റെ നിയമമെന്നാണ് കല്‍ക്കി.

അതേസമയം ഒരു ബന്ധം തകര്‍ന്നാല്‍ അടുത്ത ബന്ധത്തിലേക്ക് കടക്കാന്‍ രണ്ടാഴ്ച മതിയെന്നും കല്‍ക്കി തമാശ രൂപേണ പറയുന്നു.

പ്രണയ ബന്ധം അവസാനിപ്പിക്കാന്‍ താന്‍ സ്വീകരിച്ച ഏറ്റവും വേറിട്ട വഴിയെക്കുറിച്ചും കല്‍ക്കി സംസാരിക്കുന്നുണ്ട്. ചെറുപ്പമായിരിക്കെ താന്‍ ബ്രേക്കപ്പ് ആകണം എന്ന് തോന്നിയാല്‍ ഉടനെ മറ്റൊരാളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടും എന്നാണ് കല്‍ക്കി പറയുന്നത്.

പിന്നാലെ അക്കാര്യം കാമുകനോട് തുറന്നു പറയും. ഇതോടെ കാമുകന്‍ തന്നെ പ്രണയ ബന്ധം അവസാനിപ്പിച്ചു പോകുമെന്നുമാണ് കല്‍ക്കി പറയുന്നത്.

 തന്റെ ജീവിതത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബന്ധമാണ് ഭര്‍ത്താവ് ഗായ് ഹെര്‍ഷ്ബര്‍ഗുമായുള്ളതെന്നാണ് കല്‍ക്കി പറയുന്നത്. ഇരുവരും ബന്ധം ഏഴ് വര്‍ഷം പിന്നിട്ടിരിക്കുകയാണ്.

അതേസമയം തനിക്ക് ഒരേസമയം ഒന്നിലധികം പ്രണയ ബന്ധങ്ങളുണ്ടായിട്ടുണ്ടെന്നും കല്‍ക്കി പറയുന്നുണ്ട്. ''ഞാനിപ്പോള്‍ വിവാഹിതയാണ്. കുട്ടിയുമുണ്ട്. എനിക്ക് അതിനുള്ള സമയമില്ല. സ്വന്തം പങ്കാളിയെ കാണാന്‍ പോലും സമയം കിട്ടുന്നില്ല.

പക്ഷെ മുമ്പ് എന്റെ ജീവിതത്തില്‍ അങ്ങനെ സംഭവിച്ചിട്ടുണ്ട്. നിയമങ്ങളും അതിര്‍ വരമ്പുകളും വളരെ വ്യക്തമായിരിക്കണം. ഒരേ സര്‍ക്കിളില്‍ നിന്നു തന്നെ ആവുകയുമരുത്.

പോളിഅമോറസ് റിലേഷന്‍ഷിപ്പില്‍ ആഴമുണ്ടാകുമെന്ന് തോന്നുന്നില്ല. ജീവിതകാലം മുഴുവന്‍ അത്തരം ബന്ധത്തിലേര്‍പ്പെടുകയും കുട്ടികള്‍ക്ക് ജന്മം നല്‍കുകയും ചെയ്തവരേയും എനിക്ക് അറിയുകയും ചെയ്യാം'' എന്നാണ് കല്‍ക്കി പറഞ്ഞത്.

നേരത്തെ സംവിധായകന്‍ അനുരാഗ് കശ്യപിനെ വിവാഹം കഴിച്ചിരുന്നു കല്‍ക്കി. 2011 ലായിരുന്നു വിവാഹം. എന്നാല്‍ 2013 ല്‍ ഇരുവരും പിരിയുകയായിരുന്നു.

ഗയ് ഹെര്‍ഷ്ബെര്‍ഗ് ആണ് കല്‍ക്കിയുടെ ഭര്‍ത്താവ്. 2020 ലാണ് ഇരുവരുടേയും മകള്‍ ജനിച്ചത്. ദേവ് ഡിയിലൂടെയായിരുന്നു കല്‍ക്കിയുടെ അരങ്ങേറ്റം. അനുരാഗ് കശ്യപുമായി കല്‍ക്കി പ്രണയത്തിലാകുന്നത് ഈ സമയത്താണ്.

പിന്നീട് ഷെയ്ത്താന്‍, സിന്ദഗി ന മിലേഗി ദെബാരാ, യേ ജവാനി ഹേ ദിവാനി, മര്‍ഗരീറ്റ വിത്ത് എ സ്ട്രോ, വെയ്റ്റിംഗ്, എ ഡെത്ത് ഇന്‍ ജ ഗഞ്ച്, ഗല്ലി ബോയ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.

മെയ്ഡ് ഇന്‍ ഹെവന്‍, സേക്രഡ് ഗെയിംസ് തുടങ്ങിയ വെബ് സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്. അതേസമയം, ഖോ ഗയേ ഹം കഹാന്‍ ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. 

#kalkikoechilin #sleep #with #someone #breakup #with #her #boyfriends

Next TV

Related Stories
തമിഴ് നടൻ അഭിനയ് കിങ്ങര്‍ അന്തരിച്ചു

Nov 10, 2025 01:32 PM

തമിഴ് നടൻ അഭിനയ് കിങ്ങര്‍ അന്തരിച്ചു

തമിഴ് നടൻ അഭിനയ് കിങ്ങര്‍...

Read More >>
ഹൃദയാഘാതം : നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

Nov 7, 2025 08:02 AM

ഹൃദയാഘാതം : നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

ഹൃദയാഘാതം, നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ്...

Read More >>
പോൺ സൈറ്റുകളിൽ ചിരഞ്ജീവിയുടെ അശ്ലീല വീഡിയോ, മാനസികമായി തകർന്നു; പരാതി നൽകി നടൻ

Oct 29, 2025 03:11 PM

പോൺ സൈറ്റുകളിൽ ചിരഞ്ജീവിയുടെ അശ്ലീല വീഡിയോ, മാനസികമായി തകർന്നു; പരാതി നൽകി നടൻ

പോൺ സൈറ്റുകളിൽ ചിരഞ്ജീവിയുടെ അശ്ലീല വീഡിയോ, മാനസികമായി തകർന്നു; പരാതി നൽകി...

Read More >>
'മറവിരോഗമുള്ള ഭാര്യയ്ക്ക് കൂട്ടിരിക്കാൻ വേണ്ടി കിഡ്‌നി വരെ നടൻ മാറ്റിവച്ചു'; സതീഷ് ഷായുടെ ഓർമ്മകളുമായി സുഹൃത്ത്

Oct 26, 2025 03:27 PM

'മറവിരോഗമുള്ള ഭാര്യയ്ക്ക് കൂട്ടിരിക്കാൻ വേണ്ടി കിഡ്‌നി വരെ നടൻ മാറ്റിവച്ചു'; സതീഷ് ഷായുടെ ഓർമ്മകളുമായി സുഹൃത്ത്

'മറവിരോഗമുള്ള ഭാര്യയ്ക്ക് കൂട്ടിരിക്കാൻ വേണ്ടി കിഡ്‌നി വരെ നടൻ മാറ്റിവച്ചു'; സതീഷ് ഷായുടെ ഓർമ്മകളുമായി...

Read More >>
Top Stories










News Roundup






https://moviemax.in/-