#gayatri | നടൻ രാജേന്ദ്ര പ്രസാദിന്റെ മകൾ അന്തരിച്ചു

#gayatri | നടൻ രാജേന്ദ്ര പ്രസാദിന്റെ മകൾ അന്തരിച്ചു
Oct 5, 2024 03:24 PM | By Susmitha Surendran

(moviemax.in) പ്രശസ്ത തെലുങ്ക് താരം രാജേന്ദ്ര പ്രസാദിന്റെ മകൾ ഗായത്രി(38)അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം.

നെഞ്ചുവേദനയെ തുടർന്ന് ഗായത്രിയെ വെള്ളിയാഴ്ച(ഒക്‌ടോബർ നാല്) രാത്രി ഹൈദരാബാദിലെ എഐജി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു.

എന്നാൽ ഡോക്ടർമാർ പരമാവധി ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അന്ത്യകർമങ്ങൾ പിന്നീട് ഹൈദരാബാദിൽ നടക്കും. ഗായത്രിയുടെ മകൾ സായ് തേജസ്വിനി ബാലതാരമാണ്.

രാജേന്ദ്ര പ്രസാദിന്റെ മകളുടെ അപ്രതീക്ഷിത വിയോഗ വാർത്തയിൽ ദുഃഖം രേഖപ്പെടുത്തി തെലുങ്ക് സിനിമാലോകം ഒന്നടങ്കം എത്തിയിട്ടുണ്ട്.'എന്റെ പ്രിയപ്പെട്ട രാജേന്ദ്ര പ്രസാദിന്‍റെ മകൾ ഗായത്രിയുടെ വിയോഗം വേദനജനകമാണ്.

ആത്മാവിന് ശാന്തി ലഭിക്കാനായി ഞാൻ പ്രാർഥിക്കുന്നു. രാജേന്ദ്ര പ്രസാദിന്റേയും കുടുംബത്തിന്റേയും വേദനയിൽ പങ്കുചേരുന്നു'- ജൂനിയർ എൻ.ടി.ആർ എക്സിൽ കുറിച്ചു.

#Actor #RajendraPrasad's #daughter #passes #away

Next TV

Related Stories
54-ാം വയസിൽ മെലിഞ്ഞ് അതീവ സുന്ദരിയായി ഖുശ്ബു, മോശം കമന്റിന് മാസ് മറുപടിയും

Apr 19, 2025 01:29 PM

54-ാം വയസിൽ മെലിഞ്ഞ് അതീവ സുന്ദരിയായി ഖുശ്ബു, മോശം കമന്റിന് മാസ് മറുപടിയും

ഇപ്പോഴിതാ 20 കിലോ ​ഗ്രാം ശരീര ഭാരം കുറച്ച ഖുശ്ബുവിന്റെ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ തരം​ഗമായി...

Read More >>
നടി അഭിനയ വിവാഹിതയായി; വരൻ ബാല്യകാല സുഹൃത്ത്

Apr 18, 2025 11:06 AM

നടി അഭിനയ വിവാഹിതയായി; വരൻ ബാല്യകാല സുഹൃത്ത്

ജന്മനാ സംസാരിക്കാനും കേൾക്കാനും പറ്റാത്ത അഭിനയ തന്‍റെ അഭിനയം കൊണ്ട് പ്രേക്ഷകരെ...

Read More >>
'കൂലിയിൽ രജനികാന്തിനും ആമിർ ഖാനുമൊപ്പം കോംബിനേഷൻ സീനുകളുണ്ട്'; വമ്പൻ അപ്ഡേറ്റുമായി ഉപേന്ദ്ര

Apr 16, 2025 09:27 AM

'കൂലിയിൽ രജനികാന്തിനും ആമിർ ഖാനുമൊപ്പം കോംബിനേഷൻ സീനുകളുണ്ട്'; വമ്പൻ അപ്ഡേറ്റുമായി ഉപേന്ദ്ര

സിനിമയില്‍ ആമിര്‍ ഖാനും ഭാഗമാകുന്നുവെന്ന് നേരത്തെ തന്നെ...

Read More >>
'മകൻ രക്ഷപ്പെട്ടതിന് നന്ദി'; തിരുപ്പതിയിൽ  തല മുണ്ഡനം ചെയ്ത് പവൻ കല്യാണിന്റെ ഭാര്യ അന്ന

Apr 16, 2025 08:40 AM

'മകൻ രക്ഷപ്പെട്ടതിന് നന്ദി'; തിരുപ്പതിയിൽ തല മുണ്ഡനം ചെയ്ത് പവൻ കല്യാണിന്റെ ഭാര്യ അന്ന

പരിക്കേറ്റ മകൻ മാർക്ക് ശങ്കറിനെ കൊണ്ടുവരാൻ പവൻ കല്യാണും ഭാര്യയും കഴിഞ്ഞ ആഴ്ച സിംഗപ്പൂരിലേക്ക്...

Read More >>
Top Stories

News Roundup