അറസ്റ്റിലായശേഷം ഷൈൻ ടോം ചാക്കോ പൊലീസിന് നൽകിയ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. രാസലഹരിയായ മെത്താംഫെറ്റമിനും കഞ്ചാവും ഉപയോഗിക്കാറുണ്ടെന്നും താൻ ഹോട്ടലിൽ എത്തിയത് വിദേശ മലയാളിയായ യുവതിയെ കാണാനാണെന്നും ഷൈൻ പൊലീസിനോട് പറഞ്ഞു.
സിനിമ സെറ്റുകളിൽ ലഹരി എത്തിക്കാൻ ഇടനിലക്കാരുണ്ടെന്നും ലഹരിവസ്തുക്കൾ വാങ്ങാൻ ഗൂഗിൾപേ വഴി പണം നൽകിയിട്ടുണ്ടെന്നും നടൻ വെളിപ്പെടുത്തി. വിദേശ മലയാളിയായ യുവതിയെ ഫോണിൽ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അവരെ കാണാനാണ് എറണാകുളം നോർത്തിലെ ഹോട്ടലിൽ എത്തിയത്.
സ്വന്തം ചെലവിലാണ് മുറി എടുത്തത്. അപ്പോഴാണ് റൂമിലേക്ക് സർവിസിനെന്ന് പറഞ്ഞുകൊണ്ട് ഷർട്ടും പാന്റ്സും ഇട്ട ആളുകൾ വന്നത്. അതിൽ സംശയം തോന്നിയപ്പോഴാണ് ഇറങ്ങി ഓടിയത്.
തന്റെ പിതാവ് നിർമിച്ച ഒരു സിനിമയുമായി ബന്ധപ്പെട്ട് ചില സാമ്പത്തിക തർക്കമുണ്ടായിരുന്നു. അവർ തന്നെ മർദിക്കാൻ വന്നതാണെന്നാണ് കരുതിയത്. പൊലീസാണെന്ന് മനസ്സിലായില്ല.
സിനിമ സെറ്റുകളിൽ കഞ്ചാവ് അടക്കമുള്ള ലഹരി ഉപയോഗിക്കുന്നവരുണ്ട്. ലഹരി എത്തിച്ചുനൽകാൻ ഇടനിലക്കാരുമുണ്ട്. അവർക്കൊക്കെ ഗൂഗിൾ പേയിലൂടെ പണം നൽകിയിട്ടുണ്ടെങ്കിലും ആർക്കൊക്കെ എപ്പോഴെന്നുള്ളത് ഓർമയില്ല.
നടി വിൻസി അലോഷ്യസിനോട് അപമര്യാദയായി പെരുമാറിയിട്ടില്ല. തമാശ രൂപത്തിൽ ചില കാര്യങ്ങൾ പറയുക മാത്രമാണുണ്ടായതെന്നും നടൻ പൊലീസിനോട് പറഞ്ഞു.
#Shine #says #meet #youngwoman #who #foreignMalayali #statement #revealed