ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മമ്മൂട്ടി. ഒരു കുലീനനായ ആത്മാവിനെ ഇന്ന് ലോകത്തിന് നഷ്ടപ്പെട്ടുവെന്ന് മമ്മൂട്ടി സമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചു.
മനുഷ്യാവകാശങ്ങളോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത കാലത്തിന്റെ പരീക്ഷണത്തെയും അതിജീവിക്കുമെന്നും മമ്മൂട്ടി കുറിച്ചു.
അതേസമയം, മാര്‍പാപ്പയുടെ ഭൗതികശരീരം ഇന്ന് വത്തിക്കാനിലെ കാസ സാന്റ മാര്‍ത്തയില്‍ എത്തിക്കും. പ്രത്യേക പ്രാര്‍ഥന ശ്രൂശ്രൂഷകള്‍ക്ക് കാര്‍ദിനാള്‍ കെവിന്‍ ഫാരല്‍ നേതൃത്വം നല്‍കും.
ബുധനാഴ്ച രാവിലെ ഭൗതികശരീരം സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ എത്തിക്കും. വിശ്വാസികള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ അവസരം ഉണ്ടാകുമെന്ന് വത്തിക്കാന്‍ അറിയിച്ചു.
#Unwavering #commitment #humanrights #survive #time #Mammootty #mourns #Popepassing