കൊച്ചി: (https://moviemax.in/)തെന്നിന്ത്യ കടന്ന് ബോളിവുഡില്‍ ചുവടുറപ്പിക്കാന്‍ കല്യാണി പ്രിയദര്‍ശന്‍. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ രണ്‍വീര്‍ സിങ്ങിന്റെ പുതിയ ചിത്രത്തില്‍ നായികയായി എത്തുന്നത് കല്യാണിയായിരിക്കും. ധുരന്ധറിന്റെ ഗംഭീര വിജയത്തിനു ശേഷം ബോളിവുഡില്‍ ഏറ്റവും താരമൂല്യമുള്ള നടനായിരിക്കുകയാണ് രണ്‍വീര്‍ സിങ്.
ലോകയുടെ വിജയത്തിനു ശേഷം കല്യാണിയുടെ കരിയര്‍ ഗ്രാഫും കുത്തനെ ഉയര്‍ന്നിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ജെയ് മേത്തയുടെ പുതിയ ചിത്രമാണ് രണ്‍വീര്‍ സിങ് അടുത്തതായി എത്തുന്നത്. ഹോറര്‍ ത്രില്ലറായി എത്തുന്ന ചിത്രത്തിന് 'പ്രളയ്' എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
'പ്രളയ്' ല്‍ കല്യാണി പ്രിയദര്‍ശനാകും രണ്‍വീറിന്റെ നായികയായി എത്തുന്നത്. സോംബീ യോണറില്‍ ആണ് ജെയ് മേത്ത പ്രളയ് ഒരുക്കുന്നത്. ആദ്യമായാണ് ഇത്തരമൊരു ചിത്രത്തില്‍ രണ്‍വീര്‍ സിങ് എത്തുന്നത്. അതേസമയം, ലോകയ്ക്കു ശേഷം അതേ യോണറില്‍ മറ്റൊരു ബിഗ് ബജറ്റ് ചിത്രത്തില്‍ കൂടി പ്രധാന വേഷത്തിലെത്തുകയാണ് കല്യാണി.
പോസ്റ്റ്-അപ്പോക്കലിപ്റ്റിക് ലോകത്തിലെ അതിജീവനത്തിന്റെയും ത്യാഗത്തിന്റെയും കഥയാകും 'പ്രളയ്' പറയുന്നത്. സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം പകുതിയോടെ ആരംഭിക്കുമെന്നാണ് സൂചന.
Kalyani Priyadarshan, Ranveer Singh, Zombie Movie































