#babunamboothiri | റേപ്പ് സീൻ ചിത്രീകരിക്കുന്നതിനിടെ നടിക്ക് പരിക്കേറ്റു! ഞാന്‍ കാരണം ആയിരുന്നു അത്, പക്ഷെ ജ്യോത്സ്യൻ പറഞ്ഞത്...;ബാബു നമ്പൂതിരി

#babunamboothiri | റേപ്പ് സീൻ ചിത്രീകരിക്കുന്നതിനിടെ നടിക്ക് പരിക്കേറ്റു! ഞാന്‍ കാരണം ആയിരുന്നു അത്, പക്ഷെ ജ്യോത്സ്യൻ പറഞ്ഞത്...;ബാബു നമ്പൂതിരി
Oct 5, 2024 10:45 AM | By Athira V

മലയാള സിനിമയിലെ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് ബാബു നമ്പൂതിരി. തൂവാനത്തുമ്പികളും നിറക്കൂട്ടും തുടങ്ങി നിരവധി സിനിമകളില്‍ വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള താരം തന്റെ സിനിമാ ജീവിതത്തെ കുറിച്ച് നിരവധി തുറന്ന് പറച്ചിലുകള്‍ നടത്തിയിട്ടുണ്ട്. 

ബാബു നമ്പൂതിരിയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമയായിരുന്നു നിറക്കൂട്ട്. ഈ സിനിമയില്‍ അഭിനയിക്കുന്നതിനിടെ നടി സുമലതയുമായിട്ടുള്ള ഒരു സീനില്‍ അപകടം നടന്നതിനെ കുറിച്ച് നടന്‍ പങ്കുവെച്ച കാര്യങ്ങള്‍ വൈറലാവുകയാണ്. അന്ന് നായികയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തി വെക്കേണ്ട അവസ്ഥ വരെ ഉണ്ടായെന്നും മാസ്റ്റര്‍ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ താരം പറയുന്നു. 

അഭിമുഖത്തില്‍ നിറക്കൂട്ടിലെ വില്ലന്‍ വേഷത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു നടന്‍ 'നിറക്കൂട്ടിലെ അജിത്ത് വില്ലത്തരം ഉള്ളില്‍ സൂക്ഷിച്ച് പുറത്ത് നല്ല മനുഷ്യനെ പോലെ നടക്കുന്നൊരു കഥാപാത്രമാണ്. സുമലതയുടെ കഥാപാത്രത്തെ അജിത്ത് സ്നേഹിച്ചെന്ന് പറയുന്നത് അത്രയും അപരാധമൊന്നുമല്ല. ആരാണെങ്കിലും അങ്ങനെ ആഗ്രഹിക്കും. അത്രയും സൗന്ദര്യമാണ് അവര്‍ക്ക്. അത് പ്രേക്ഷകര്‍ക്കും മനസിലായത് കൊണ്ടാണ് തന്റെ കഥാപാത്രം പിന്നീട് ശ്രദ്ധിക്കപ്പെട്ടതെന്നാണ് ബാബു നമ്പൂതിരി പറയുന്നത്. 

ഇതിന്റെ ചിത്രീകരണ സമയത്ത് സുമലതയ്ക്ക് ഒരു പരിക്ക് പറ്റി. ഞാന്‍ മന:പൂര്‍വ്വം ചെയ്തത് അല്ലെങ്കിലും അത് വലിയ പ്രശ്നമായി. സിനിമയില്‍ എന്റെ കഥാപാത്രം സുമലതയെ ബലാത്സംഗം ചെയ്യുന്ന സീനുണ്ട്. നടിയ്ക്ക് ഒരു അടിയൊക്കെ കൊടുത്ത് ഒരു മുറിയില്‍ നിന്നും മറ്റൊരു മുറിയിലേക്ക് ഞാന്‍ എടുത്ത് കൊണ്ട് വരുന്ന സീനാണത്. ഞാനവരെ കൈയ്യില്‍ എടുത്തോണ്ട് വരികയാണ്. ഇതിനിടയില്‍ നടി തല അങ്ങോട്ടും ഇങ്ങോട്ടും വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കും. 

പക്ഷേ മുറിയിലേക്ക് കയറുന്നതിനിടയില്‍ വാതിലിന്റെ സൈഡില്‍ അവരുടെ തലയിടിച്ചു. എന്റെ കുഴപ്പം കൊണ്ട് സംഭവിച്ചതല്ല. ആ സീനില്‍ സുമലതയ്ക്ക് തല കൊണ്ട് മാത്രമേ അഭിനയിക്കാന്‍ പറ്റുമായിരുന്നുള്ളു. അങ്ങനെ ചെയ്തപ്പോള്‍ സംഭവിച്ചതാണ്. അഭിനയമായിരുന്നെങ്കിലും തല ഇടിച്ചതോടെ ചോര വന്നു. ചെറിയൊരു പോറല്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. എങ്കിലും അത് വലിയ വിഷയമായി. സുമലതയ്ക്ക് ആയത് കൊണ്ടാണ് അതൊരു പ്രശ്നമായി മാറിയത്. 

ഞാന്‍ കാരണം ഇത്രയും വലിയൊരു താരത്തിന് അപകടം സംഭവിച്ചതില്‍ വലിയ വിഷമം തോന്നി. ഈ പ്രശ്നം കാരണം ആ സീനിന്റെ ബാക്കിയെടുക്കാനോ മറ്റ് സീനുകളോ എടുക്കാന്‍ പറ്റിയില്ല. ഇനിയെന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത അവസ്ഥയായി. 

സിനിമയുടെ നിര്‍മാതാവ് ജോയി തോമസ് എന്ത് കാര്യത്തിനും ജോത്സ്യനെ കാണുന്ന ആളായിരുന്നു. ഇങ്ങനൊരു പ്രശ്നമുണ്ടായതിന് ശേഷം അദ്ദേഹം ജോത്സ്യനെ കാണാന്‍ പോയി. വളരെ നന്നായെന്നാണ് മറുപടി കിട്ടിയത്. സുമലതയുടെ തല പൊട്ടിയതും അനുബന്ധമായി ഉണ്ടായ പ്രശ്നങ്ങളും കാരണം ആ ഷെഡ്യൂള്‍ പാക്കപ്പ് ആയെങ്കിലും പേടിക്കാനൊന്നുമില്ല.

പടം നൂറ് ദിവസം ഓടും. തുടക്കത്തിലെ ചോര കണ്ടില്ലേ, ഇനി കുഴപ്പമൊന്നുമില്ല. നല്ല ലക്ഷണമാണെന്നാണ് ജോത്സ്യന്‍ പറഞ്ഞത്. ഇക്കാര്യം അറിഞ്ഞത് മുതല്‍ പിന്നിടങ്ങോട്ട് താനും ഹാപ്പിയായി' ബാബു നമ്പൂതിരി പറയുന്നു. അതേ സമയം 'സൂപ്പര്‍ സ്റ്റാറുകളുടെ വാല് നക്കി നില്‍ക്കാന്‍ ഈ നടനെ കിട്ടിയില്ലെന്നും അതുകൊണ്ട് സിനിമകളൊന്നും ഇപ്പോള്‍ ഇല്ല. നല്ല കുറേ കഥാപാത്രങ്ങളെ മലയാളത്തിന് ഇദ്ദേഹം നല്‍കി. തിലകന്റെയും നെടുമുടിയുടെയും അതേ ലെവല്‍ ആണെന്നാണ്' ആരാധകരുടെ അഭിപ്രായം. 

#actress #injured #while #filming #rape #scene #It #was #because #me #but #astrologer #said #BabuNamboothiri

Next TV

Related Stories
'മിനിസ്റ്റർ മറന്നു പോയെങ്കിൽ ഞാൻ എടുത്തയച്ചു തരാം, വെറുതെ തള്ളി മറിച്ചിട്ടൊരു കാര്യവുമില്ല'; മന്ത്രി സജിചെറിയനെതിരെ വിനയൻ

Nov 4, 2025 02:16 PM

'മിനിസ്റ്റർ മറന്നു പോയെങ്കിൽ ഞാൻ എടുത്തയച്ചു തരാം, വെറുതെ തള്ളി മറിച്ചിട്ടൊരു കാര്യവുമില്ല'; മന്ത്രി സജിചെറിയനെതിരെ വിനയൻ

സംസ്ഥാനചലച്ചിത്ര പുരസ്‌കാരം, അവാർഡ് വിവാദം, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ , സംവിധായകൻ വിനയൻ...

Read More >>
'ജൂറി കുട്ടികൾക്ക് നേരെ കണ്ണടച്ചു' : സംസ്ഥാന അവാർഡ് നിഷേധത്തിൽ പൊട്ടിത്തെറിച്ച് ബാലതാരം ദേവനന്ദ

Nov 4, 2025 01:29 PM

'ജൂറി കുട്ടികൾക്ക് നേരെ കണ്ണടച്ചു' : സംസ്ഥാന അവാർഡ് നിഷേധത്തിൽ പൊട്ടിത്തെറിച്ച് ബാലതാരം ദേവനന്ദ

'ജൂറി കുട്ടികൾക്ക് നേരെ കണ്ണടച്ചു' : സംസ്ഥാന അവാർഡ് നിഷേധത്തിൽ പൊട്ടിത്തെറിച്ച് ബാലതാരം...

Read More >>
ആര്യ ​ഗർഭിണി? വിവാഹം കഴിഞ്ഞിട്ട് രണ്ട് മാസം, ബേബി ബംപിനെ കുറിച്ച് നിരന്തരം ചോ​ദ്യങ്ങൾ; മറുപടിയുമായി താരം

Nov 4, 2025 11:30 AM

ആര്യ ​ഗർഭിണി? വിവാഹം കഴിഞ്ഞിട്ട് രണ്ട് മാസം, ബേബി ബംപിനെ കുറിച്ച് നിരന്തരം ചോ​ദ്യങ്ങൾ; മറുപടിയുമായി താരം

ആര്യ ബഡായി ഗർഭിണി, ആര്യ സിബിൻ ജീവിതം, ആര്യ പിഷാരടി കോമ്പോ, ധർമജൻ ആര്യ സിനിമ...

Read More >>
Top Stories










https://moviemax.in/- //Truevisionall