Oct 5, 2024 04:48 PM

'ഗുമസ്‌തന്‍' എന്ന സിനിമയുടെ പ്രചാരണത്തിനായി കോളജിലെത്തിയ നടൻ ബിബിൻ ജോർജിനെ കോളജ് അധ്യാപകരും അധികൃതരും അപമാനിച്ച് ഇറക്കിവിട്ട സംഭവത്തിൽ പ്രതികരണവുമായി നടൻ.

സംഭവം ഒരുപാട് വേദനിപ്പിച്ചെന്നും എന്നാൽ ഈ വിഷയത്തെക്കുറച്ച് അധികം സംസാരിച്ച് വലുതാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ബിബിൻ ജോർജ് പറഞ്ഞു.

കൂടാതെ ഇതിന്റെ പേരിൽ കോളജ് പ്രിൻസിപ്പാളിന് ബുദ്ധിമുട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു. 'സത്യം പറഞ്ഞാൽ അതു വിശദീകരിക്കാഞ്ഞത് തന്നെയാണ്.

കാരണം. എപ്പോഴും ഇവിടെ ഇതിനു മുമ്പ് സംഭവിച്ചിട്ടുള്ളത് എന്താണ്. എന്തെങ്കിലും ഒരു വിവാദം വരും, നമ്മൾ അതിനെപ്പറ്റി പറയും. കുറെ ആളുകൾ ആ പുള്ളിയുടെ വീട്ടുകാരെ അടക്കം തെറി പറയും.

പിന്നെ അതിന്റെ പുറകിൽ വേറെ രണ്ട് അഭിപ്രായങ്ങൾ വരും. സത്യം പറഞ്ഞാൽ നമ്മളൊരു മാർക്കറ്റിങ് രീതിയിൽ എടുക്കാൻ ആയിരുന്നെങ്കിൽ ഗുമസ്തന് ഇത് വലിയ പ്രമോഷനായേനെ. സത്യസന്ധമായിട്ട് വിഷമം ഉണ്ടായ സംഭവം തന്നെയാണ്.

പക്ഷേ അത് പുറത്തു പറയാനും അദ്ദേഹത്തിന് അതൊരു വിഷമമുണ്ടാക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ ഇവിടെയും അത് പറയുന്നില്ല. അതൊരു ചെറിയ സംഭവം ആയിട്ട് ഞങ്ങൾ അത് വിട്ടുകളയുകയാണ്. ചിലതൊന്നും തിരുത്താൻ പറ്റില്ല.

എനിക്ക് തോന്നുന്നു അദ്ദേഹം തന്നെ അത് തിരുത്തിയിട്ടുണ്ടാകും. നമ്മൾ അത് വലിയ ഇഷ്യൂ ആക്കേണ്ട കാര്യമില്ല. വേദനിച്ചു എന്നുള്ളത് സത്യമാണ്. ഞങ്ങൾ എല്ലാവരും ഉണ്ടായിരുന്നു, സ്റ്റേജിൽ നിന്ന് ഇറങ്ങി പോകുന്നത് വിഷമിച്ചതാണ്.

പക്ഷേ അത് ഒരാളിലേക്ക് വരുമ്പോൾ അയാളുടെ കുടുംബവും അയാളുടെ മക്കളും എല്ലാം വരുന്നതാണ്. നമ്മൾ ഇങ്ങനെ ഒരാളെ മാത്രം ഫോക്കസ് ചെയ്ത് ചീത്ത കേൾപ്പിച്ചിട്ട് കാര്യമില്ല. അദ്ദേഹം അത് തിരുത്തിയിട്ടുണ്ടാകും എന്നാണ് എന്റെ വിശ്വാസം.

എന്നെ ഒരുപാട് ചാനലിൽ നിന്ന് വിളിച്ചു ചോദിച്ചു. പക്ഷേ ഞങ്ങൾ മനഃപൂർവം ഇത് കത്തിക്കാൻ നിന്നില്ല. അത് ഞങ്ങൾക്ക് നല്ലതായിട്ടേ വരുകയുള്ളൂ.

കുട്ടികൾ തന്നെ അത് തിരുത്തിച്ച്‌ എന്നാണ് തോന്നുന്നത്. ഞാൻ എത്രയോ കോളജുകളിൽ പോയിട്ടുണ്ട് ആദ്യമായിട്ടാണ് അങ്ങനെ ഒരു സംഭവം ഉണ്ടായത്'.-ഗുമസ്തന്റെ പത്രസമ്മേളനത്തിൽ ബിബിൻ പറഞ്ഞു.

#Got #stage #very #upset #make #big #talking #BibinGeorge #incident #humiliated #dropped #college

Next TV

Top Stories










News Roundup