#Binny | 'നീ എന്തിനാ എംബിബിഎസ് പഠിച്ചത്?' ചോദ്യത്തിന് ചുട്ടമറുപടി നല്‍കി നടി ബിന്നി

#Binny  |  'നീ എന്തിനാ എംബിബിഎസ് പഠിച്ചത്?' ചോദ്യത്തിന് ചുട്ടമറുപടി നല്‍കി നടി ബിന്നി
Jul 7, 2024 04:42 PM | By Sreenandana. MT

തിരുവനന്തപുരം:(moviemax.in)ഒരാഴ്ചക്കാലത്തോളം സോഷ്യല്‍ മീഡിയ ആഘോഷമാക്കിയ വിവാഹമായിരുന്നു കുടുംബവിളക്ക് താരം നൂബിന്റെയും ഡോ. ബിന്നി സെബാസ്റ്റ്യന്‍റെയും. കെട്ടാന്‍ പോകുന്ന ആളിന്റെ മുഖം നൂബിന്‍ ആരാധകരെ കാണിയ്ക്കുന്നു, നിശ്ചയം, വിവാഹം, വിവാഹ സത്കാരം, ചന്തം ചാര്‍ത്ത് അങ്ങനെ ആഘോഷങ്ങളോട് ആഘോഷങ്ങള്‍ തന്നെ.

അതിനിടയിലാണ് ശരിയ്ക്കും തന്റെ ഭാര്യ ഒരു ഡോക്ടര്‍ മാത്രമല്ല, നടി കൂടെയാണെന്ന് നൂബിന്‍ അറിയിക്കുന്നത്. ഗീതഗോവിന്ദത്തിലെ ഗീതുവായി ആരാധകരെ അതിശയിപ്പിക്കുന്നതുന്നതും ബിന്നിയാണ്.ഇപ്പോഴിതാ കുറേപ്പേരുടെ ചോദ്യത്തിന് മറുപടിയുമായി എത്തുകയാണ് ബിന്നി.

നീ എന്തിനാ എംബിബിഎസ് പഠിച്ചത് എന്ന ചോദ്യത്തിനാണ് നടൻ ഇന്ദ്രൻസ് പറയുന്ന ഡയലോഗ് താരം പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. 'ഒരു രസം, എന്റെ പ്രായത്തിലുള്ളവർ പഠിക്കുന്ന കഥകൾ കേട്ടു, അപ്പോൾ പഠിച്ചേക്കാമെന്ന് വെച്ചു' എന്നാണ് വീഡിയോയിൽ പറയുന്നത്. എനിക്ക് ഇത്രയേ പറയാനുള്ളു...ഇനി ഇമ്മാതിരി ചോദ്യവും ചോദിച്ചോണ്ട് വന്നേക്കല്ലേ.... എന്നാണ് ബിന്നി പറയുന്നത്.

കഴിഞ്ഞ ദിവസം ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ എംബിബി എസ് എടുത്തതിനെക്കുറിച്ച് താരം സംസാരിച്ചിരുന്നു. "ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം. പ്ലസ് ടു കഴിഞ്ഞ് എന്‍ട്രന്‍സിനായി തയ്യാറെടുത്തു.

പക്ഷെ പരീക്ഷ എഴുതാന്‍ സാധിച്ചില്ല. അമ്മയുടെ പരിചയത്തില്‍ ഒരാള്‍ അക്കാലത്ത് ചൈനയില്‍ എംബിബിഎസ് പഠിക്കുന്നുണ്ട്. എന്നേയും അവിടെ പഠിപ്പിക്കാമെന്നായി. അങ്ങനെ ഞാന്‍ ചൈനയിലെത്തി. ആറുകൊല്ലം അവിടെ ചെലവഴിച്ചു" എന്നാണ് ബിന്നി പറയുന്നത്.ചൈനയില്‍ പഠിച്ചതു കൊണ്ട് ഇവിടെ പ്രാക്ടീസ് ചെയ്യണമെങ്കില്‍ ടെസ്റ്റ് പാസാകണമായിരുന്നു.

ആദ്യ ശ്രമത്തില്‍ തന്നെ ജയിച്ചു. നാട്ടില്‍ ജോലിയ്ക്ക് കയറാം എന്നു വിചാരിച്ച് നില്‍ക്കുമ്പോള്‍ കൊവിഡ് വന്നു. കുറേക്കാലം വെറുതേ ഇരുന്നു. ഡല്‍ഹിയില്‍ ഒന്നര വര്‍ഷം പ്രാക്ടീസ് ചെയ്തു. കൊവിഡ് രൂക്ഷമായ സമയം. ഒരുപാട് മരണങ്ങള്‍ കണ്ടു. ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത കാലം ആണെന്നും ബിന്നി പറഞ്ഞിരുന്നു.

#study #MBBS #Actress #Binny #responded #question

Next TV

Related Stories
#Amruthasuresh | നെഞ്ചില്‍ ബാന്‍ഡ് എയിഡ്, ആശുപത്രിയിൽ നിന്നും വീട്ടിലെത്തി; എല്ലാവര്‍ക്കും നന്ദി പറഞ്ഞ് അമൃത

Oct 5, 2024 04:23 PM

#Amruthasuresh | നെഞ്ചില്‍ ബാന്‍ഡ് എയിഡ്, ആശുപത്രിയിൽ നിന്നും വീട്ടിലെത്തി; എല്ലാവര്‍ക്കും നന്ദി പറഞ്ഞ് അമൃത

തലങ്ങും വിലങ്ങും വിവാദങ്ങള്‍ കത്തി നില്‍ക്കുന്നതിനിടയിലാണ് ഗായിക അമൃത സുരേഷിനെ ആശുപത്രിയില്‍...

Read More >>
#anumol | കള്ള് കുടിച്ച് ബോധം പോയി, വേഷം കെട്ടല്‍ കാണിച്ച്  ഉള്ള സ്ഥാനം കളയരുതെന്ന് ആരാധകർ

Oct 5, 2024 02:03 PM

#anumol | കള്ള് കുടിച്ച് ബോധം പോയി, വേഷം കെട്ടല്‍ കാണിച്ച് ഉള്ള സ്ഥാനം കളയരുതെന്ന് ആരാധകർ

സീരിയലിലൂടെ സുഹൃത്തുക്കളായ നടിമാര്‍ ഒരു ഷാപ്പില്‍ ഭക്ഷണം കഴിക്കാന്‍ പോയ വീഡിയോയുമായി എത്തിയിരുന്നു....

Read More >>
#RanjinaThomas | ഞങ്ങള്‍ പിരിഞ്ഞു, തീരുമാനത്തോട് മറ്റൊരു എതിര്‍പ്പും പ്രകടിപ്പിക്കാതെ സമ്മതിച്ചപ്പോഴാണ് അദ്ദേഹത്തോട് ഏറെ ബഹുമാനം തോന്നിയത്;രഞ്ജിന തോമസ്

Oct 5, 2024 09:41 AM

#RanjinaThomas | ഞങ്ങള്‍ പിരിഞ്ഞു, തീരുമാനത്തോട് മറ്റൊരു എതിര്‍പ്പും പ്രകടിപ്പിക്കാതെ സമ്മതിച്ചപ്പോഴാണ് അദ്ദേഹത്തോട് ഏറെ ബഹുമാനം തോന്നിയത്;രഞ്ജിന തോമസ്

സ്വന്തമായി ഡാന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുകയും ചെയ്യുന്ന രഞ്ജിനി ഡാന്‍സിംഗ് സ്റ്റാര്‍സ് എന്ന റിയാലിറ്റി ഷോയിലെ...

Read More >>
#RashidKhan | ലോകകപ്പ് നേടുന്നതുവരെ കാത്തില്ല, ക്രിക്കറ്റ് താരം റാഷിദ് ഖാന്‍ വിവാഹിതനായി

Oct 4, 2024 04:20 PM

#RashidKhan | ലോകകപ്പ് നേടുന്നതുവരെ കാത്തില്ല, ക്രിക്കറ്റ് താരം റാഷിദ് ഖാന്‍ വിവാഹിതനായി

റാഷിദിനൊപ്പം അദ്ദേഹത്തിന്റെ മൂന്നു സഹോദരങ്ങളും ഇതേ വേദിയില്‍...

Read More >>
 #GopiSundar  | അവരെ ജീവിക്കാന്‍ അനുവദിക്കൂ, ഏറ്റവും മികച്ചവളും കരുത്തയുമാണ് നിങ്ങള്‍; അമൃതയുടെ കൂടെ ഉണ്ടെന്ന് ഗോപി സുന്ദര്‍

Oct 4, 2024 09:44 AM

#GopiSundar | അവരെ ജീവിക്കാന്‍ അനുവദിക്കൂ, ഏറ്റവും മികച്ചവളും കരുത്തയുമാണ് നിങ്ങള്‍; അമൃതയുടെ കൂടെ ഉണ്ടെന്ന് ഗോപി സുന്ദര്‍

ബാലയ്‌ക്കെതിരെ മകള്‍ രംഗത്ത് എത്തുന്നതോടെയാണ് വിവാദങ്ങളുടെ തുടക്കം. ബാല തനിക്കെതിരേയും അമ്മയ്‌ക്കെതിരേയും നടത്തിയ ക്രൂരതകള്‍ തുറന്ന്...

Read More >>
Top Stories