#RashidKhan | ലോകകപ്പ് നേടുന്നതുവരെ കാത്തില്ല, ക്രിക്കറ്റ് താരം റാഷിദ് ഖാന്‍ വിവാഹിതനായി

#RashidKhan | ലോകകപ്പ് നേടുന്നതുവരെ കാത്തില്ല, ക്രിക്കറ്റ് താരം റാഷിദ് ഖാന്‍ വിവാഹിതനായി
Oct 4, 2024 04:20 PM | By VIPIN P V

ഫ്ഗാനിസ്താന്‍ ലോകകപ്പ് നേടിയ ശേഷമേ താന്‍ വിവാഹം കഴിക്കൂ എന്നായിരുന്നു നാലു വര്‍ഷം മുമ്പുള്ള റാഷിദ് ഖാന്റെ പ്രഖ്യാപനം.

എന്നാല്‍ ഇപ്പോഴിതാ ലോകകപ്പ് നേട്ടത്തിനൊന്നും കാക്കാതെ താരം വിവാഹിതനായിരിക്കുകയാണ്. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ ആഡംബര ഹോട്ടലില്‍വെച്ച് ഒക്ടോബര്‍ മൂന്നാം തീയതിയായിരുന്നു വിവാഹം.

പഷ്ത്തുണ്‍ ആചാരപ്രകാരമാണ് 26-കാരനായ റാഷിദ് വിവാഹിതനായത്. കണ്ണഞ്ചിപ്പിക്കുന്ന വിവാഹ വേദിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

അഫ്ഗാന്‍ ടീമിലെ റാഷിദിന്റെ മിക്ക സഹതാരങ്ങളും വിവാഹത്തില്‍ പങ്കെടുത്തു. വിവാഹ വസ്ത്രം ധരിച്ച റാഷിദിനൊപ്പമുള്ള സഹതാരങ്ങളുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

റാഷിദിനൊപ്പം അദ്ദേഹത്തിന്റെ മൂന്നു സഹോദരങ്ങളും ഇതേ വേദിയില്‍ വിവാഹിതരായി.

സഹോദരങ്ങളായ ആമിര്‍ ഖലീല്‍, സക്കീയുള്ള, റാസ ഖാന്‍ എന്നിവരാണ് റാഷിദിനൊപ്പം വിവാഹിതരായത്. വിവാഹം നടന്ന ഇംപീരിയല്‍ കോണ്ടിനെന്റല്‍ ഹോട്ടലിനു ചുറ്റും കനത്ത സുരക്ഷയാണ് ഒരുക്കിയത്.

#Cricketer #RashidKhan #wait #until #won #WorldCup #get #married

Next TV

Related Stories
Top Stories










News Roundup






GCC News






News from Regional Network





https://moviemax.in/-