'നിൻ്റെയൊന്നും വീട്ടിൽ പോലും കെറ്റാത്തവർ ആണ് ഇവർ'; ആദിലയ്ക്കും നൂറയ്ക്കുമെതിരെ അധിക്ഷേപ വാക്കുകളുമായി ലക്ഷ്മി

'നിൻ്റെയൊന്നും വീട്ടിൽ പോലും കെറ്റാത്തവർ ആണ് ഇവർ';  ആദിലയ്ക്കും നൂറയ്ക്കുമെതിരെ അധിക്ഷേപ വാക്കുകളുമായി ലക്ഷ്മി
Sep 10, 2025 12:52 PM | By Anusree vc

(moviemax.in) ബിഗ് ബോസ് മലയാളം സീസൺ 7-ൽ ആവേശകരമായ വീക്ക്‌ലി ടാസ്കിനിടെ നടന്ന വാക്കുതർക്കം വലിയ വിവാദങ്ങൾക്ക് തിരികൊളുത്തി. ടാസ്കിനിടെയുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ലക്ഷ്മിയും അക്ബറും തമ്മിൽ വാക്ക് പോര് നടന്നു. എന്നാൽ തർക്കം രൂക്ഷമായതോടെ, അക്ബർ ആദിലയുടെയും നൂറയുടെയും പിന്തുണ തേടുന്നുവെന്ന് ആരോപിച്ചുകൊണ്ട് ലക്ഷ്മി അവർക്കെതിരെ രൂക്ഷമായ പരാമർശങ്ങൾ നടത്തി. "ഇവിടെ സമൂഹത്തിലിറങ്ങി ജീവിക്കാൻ ഇവളുമാർക്കൊന്നും പറ്റത്തില്ല, നിന്റെയൊന്നും വീട്ടിലേക്ക് പോലും കേറ്റാത്തവൾമാരാ, എന്നിട്ട് അവരുടെ സപ്പോർട്ട് വേണ്ടി നടക്കുന്നു..." എന്ന തരത്തിലുള്ള വാക്കുകളാണ് ലക്ഷ്മി ഉപയോഗിച്ചത്

മുപ്പത്തിയേഴാം ദിവസത്തെ ടാസ്കിൽ 'നൂദില ഷൂ കമ്പനി' എന്ന പേരിൽ മത്സരാർത്ഥികൾക്ക് ചെരുപ്പുകൾ നിർമ്മിക്കണം. നിശ്ചിത സമയത്തിനുള്ളിൽ ഓർഡർ അനുസരിച്ച് ചെരുപ്പുകൾ ഉണ്ടാക്കി നൽകുക എന്നതാണ് പ്രധാന വെല്ലുവിളി. നൂറയാണ് കമ്പനിയുടെ മുതലാളി, ജിഷിൻ അസിസ്റ്റന്റായും പ്രവർത്തിക്കുന്നു. അതേസമയം, അക്ബർ തൊഴിലാളികളുടെ യൂണിയൻ നേതാവായി മത്സരിക്കുന്നു. ആദില, മസ്താനി, അഭിലാഷ്, ലക്ഷ്മി, ഷാനവാസ്, ബിന്നി, ഒനീൽ തുടങ്ങിയവരാണ് ടാസ്കിലെ മറ്റ് തൊഴിലാളികൾ. മികച്ച പ്രകടനം കാഴ്ചവെക്കുന്ന തൊഴിലാളികൾക്ക് കോയിനുകൾ പാരിതോഷികമായി നൽകാൻ മുതലാളി നൂറയ്ക്ക് ബിഗ് ബോസ് പൂർണ്ണ അധികാരം നൽകിയിട്ടുണ്ട്.

മൂന്ന് റൗണ്ടുകൾ ഉള്ള ടാസ്കിൽ രണ്ടെണ്ണമെങ്കിലും വിജയകരമായി പൂർത്തിയാക്കാത്ത പക്ഷം നൂറയുടെ സൂപ്പർ പവറുകളിൽ രണ്ടെണ്ണം എടുത്ത് കളയുമെന്നാണ് ബിഗ് ബോസ് പറഞ്ഞിരിക്കുന്നത്. അതേസമയം ഇന്നലെ ടാസ്ക് വിജയകരമായി പൂർത്തിയാക്കിയെങ്കിലും ബിഗ് ബോസ് വീട്ടിൽ നടന്ന വാക്കേറ്റമാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത്. ആദ്യ ദിവസത്തെ ടാസ്ക് പൂർത്തിയാക്കിയ ടീമിന് കോയിൻ കൊടുക്കാൻ ബിഗ് ബോസ് നിർദ്ദേശിക്കുന്നുണ്ട്. ബിന്നി, മസ്‍താനി, അഭിലാഷ്, ഒനീൽ, ഷാനവാസ്, ആദില, ലക്ഷ്മി എന്നിവർക്കാണ് ടാസ്ക് റൂമിൽ വെച്ച് നൂറ കോയിൻ കൊടുക്കുന്നത്. എന്നാൽ ജിഷിൻ നിരന്തരം അഭ്യർത്ഥിച്ചതിന് ശേഷം പുറത്ത് നിന്ന് ജിഷിനും നൂറ കോയിൻ കൊടുക്കുന്നു. തനിക്ക് കോയിൻ തരാത്തതിൽ പ്രതിഷേധമെന്നോണം അക്ബർ നൂറയെ ചോദ്യം ചെയ്യുന്നുണ്ട്. അക്ബർ കാരണം സമയം കുറെ നഷ്ടമായി എന്നാണ് നൂറ പറയുന്നത്. എന്നാൽ ഇതിനെ ചൊല്ലിയുള്ള വാക്കേറ്റം ലക്ഷ്മിയും അക്ബറും തമ്മിലാണ് പിന്നീട് വീട്ടിൽ അരങ്ങേറുന്നത്.

ലക്ഷ്മിയുടെ സമയം കളയാൻ താൻ വന്നോ എന്നാണ് അക്ബർ ചോദിക്കുന്നത്. ഇതിന് മറുപടിയെന്നോണം അക്ബർ കാരണം ടാസ്കിൽ തന്റെ സമയം നഷ്ടമായി എന്നാണ് ലക്ഷ്മി പറയുന്നത്. എന്നാൽ വാക്കേറ്റം മുറുകിയപ്പോൾ ലക്ഷ്മി ആദിലയെയും നൂറയെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങളാണ് പിന്നീട് നടത്തിയത്. ആദിലയുടെയും നൂറയുടെയും സപ്പോർട്ട് വാങ്ങികൊണ്ട് ബിഗ് ബോസ് വീട്ടിൽ നിൽക്കാൻ തക്കവണ്ണം ഉളുപ്പില്ലായ്മ തനിക്ക് ഇല്ലെന്നാണ് ലക്ഷ്മി അക്ബറിനോട് പറയുന്നത്. "ഇവിടെ സമൂഹത്തിലിറങ്ങി ജീവിക്കാൻ ഇവളുമാർക്കൊന്നും പറ്റത്തില്ല, അവരുടെ സപ്പോർട്ട് വാങ്ങി നിൽക്കാൻ എനിക്കത്ര ഉളുപ്പില്ലായ്മയില്ല, അയ്യോ ജോലി ചെയ്ത തന്നതാനെ നിൽക്കുന്ന രണ്ട് പേരായിരുന്നേൽ റെസ്‌പെക്ട് ചെയ്തേനെ, അങ്ങനെയൊന്നും നിൽക്കുന്നവരല്ല, നിന്നെയൊന്നും വീട്ടിലേക്ക് പോലും കേറ്റാത്തവൾമാരാ, എന്നിട്ട് അവരുടെ സപ്പോർട്ട് വേണ്ടി നടക്കുന്നു..." ലക്ഷ്മി പറയുന്നു.


എന്നാൽ ലക്ഷ്മിയുടെ പെട്ടെന്നുള്ള പ്രതികരണമായാത് കൊണ്ടുതന്നെ ആദിലയും നൂറയും എന്ത് പറയണമെന്നറിയാതെ നിൽക്കുന്നതാണ് പ്രേക്ഷകർ കാണുന്നത്. വീട്ടിലുള്ള ഒരാൾ പോലും ലക്ഷ്മി പറഞ്ഞതിനെ എതിർക്കുകയോ മറ്റോ ചെയ്തില്ല. എന്നാൽ വലിയ വിമർശനമാണ് ലക്ഷ്മിക്കെതിരെ പ്രേക്ഷകരുടെ ഭാഗത്ത് നിന്നും വന്നുകൊണ്ടിരിക്കുന്നത്. ഇത്രയും പ്രതിലോമകരമായ ചിന്താഗതിയുള്ള വ്യക്തിയെ എന്തിനാണ് പിന്തുണയ്ക്കുന്നത് എന്നാണ് പ്രേക്ഷകർ ചോദിച്ചുകൊണ്ടിരിക്കുന്നത്. നേരത്തെയും ലക്ഷ്മിയുടെ ഭാഗത്ത് നിന്നും ഇത്തരത്തിൽ ഹോമോഫോബിക് ആയിട്ടുള്ള പ്രതികരണങ്ങൾ ബിഗ് ബോസ് വീട്ടിൽ ഉണ്ടായിട്ടുണ്ട് എന്നാണ് പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. എന്തായാലും ഇതൊരു ചർച്ചയാവുമോ എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.

'These people don't even bother you at home'; Lakshmi uses abusive words against Adila and Noora

Next TV

Related Stories
'ലക്ഷ്മിയുടെ പ്രസ്താവനയോട് ഒരിക്കലും യോജിക്കില്ല, പൂർണ്ണമായും തള്ളിക്കളയുന്നു'; വിമർശനവുമായി അഖിൽ മാരാർ

Sep 10, 2025 02:57 PM

'ലക്ഷ്മിയുടെ പ്രസ്താവനയോട് ഒരിക്കലും യോജിക്കില്ല, പൂർണ്ണമായും തള്ളിക്കളയുന്നു'; വിമർശനവുമായി അഖിൽ മാരാർ

ലക്ഷ്മിയെ വിമർശിച്ചുകൊണ്ട് ബിഗ് ബോസ് സീസൺ സീസൺ ഫൈവ് വിന്നർ അഖിൽ...

Read More >>
'മുപ്പത്തിയഞ്ച് ദിവസം മുപ്പത്തിയഞ്ച് വർഷം പോലെ തോന്നുന്നു, സുധി ചേട്ടൻ മരിച്ച സമയം ഉണ്ടായ തരം ട്രോമയിലേക്ക് വന്നതുപോലെ ഒരു ഫീലായിരുന്നു'

Sep 10, 2025 11:09 AM

'മുപ്പത്തിയഞ്ച് ദിവസം മുപ്പത്തിയഞ്ച് വർഷം പോലെ തോന്നുന്നു, സുധി ചേട്ടൻ മരിച്ച സമയം ഉണ്ടായ തരം ട്രോമയിലേക്ക് വന്നതുപോലെ ഒരു ഫീലായിരുന്നു'

'മുപ്പത്തിയഞ്ച് ദിവസം മുപ്പത്തിയഞ്ച് വർഷം പോലെ തോന്നുന്നു, സുധി ചേട്ടൻ മരിച്ച സമയം ഉണ്ടായ തരം ട്രോമയിലേക്ക് വന്നതുപോലെ ഒരു...

Read More >>
'ജോലിക്ക് പോയി വരുമ്പോൾ ഒരു സമാധാനം ഉണ്ടാവില്ല, ഉമ്മ കയ്യിലെ വളയൂരി തരും, അതുമായി ചാൻസിനായി അലയും' -ഷാനവാസ്

Sep 9, 2025 04:49 PM

'ജോലിക്ക് പോയി വരുമ്പോൾ ഒരു സമാധാനം ഉണ്ടാവില്ല, ഉമ്മ കയ്യിലെ വളയൂരി തരും, അതുമായി ചാൻസിനായി അലയും' -ഷാനവാസ്

ബി​ഗ് ബോസ് മലയാളം സീസൺ ഏഴിൽ ഉമ്മയേയും ഭാര്യയേയും കുറിച്ച് പറഞ്ഞ് ഷാനവാസ്...

Read More >>
അവരുടെ കെണിയിൽ വീഴരുത്! അച്ചമ്മേടെ പൊന്നുമോനായി റിഥപ്പൻ, രണ്ട് വർഷത്തിനുശേഷം സുധിയുടെ വീട്ടിൽ രേണുവിന്റെ കുടുംബം

Sep 9, 2025 03:16 PM

അവരുടെ കെണിയിൽ വീഴരുത്! അച്ചമ്മേടെ പൊന്നുമോനായി റിഥപ്പൻ, രണ്ട് വർഷത്തിനുശേഷം സുധിയുടെ വീട്ടിൽ രേണുവിന്റെ കുടുംബം

അവരുടെ കെണിയിൽ വീഴരുത്! അച്ചമ്മേടെ പൊന്നുമോനായി റിഥപ്പൻ, രണ്ട് വർഷത്തിനുശേഷം സുധിയുടെ വീട്ടിൽ രേണുവിന്റെ...

Read More >>
അമലയെന്നാ സുമ്മാവാ ....; വാട്സാപ്പിൽ സക്കര്‍ബര്‍ഗിനും നരേന്ദ്രമോദിക്കും തൊട്ടുപിന്നില്‍ ഇടംനേടി  അമലാ ഷാജി

Sep 9, 2025 02:48 PM

അമലയെന്നാ സുമ്മാവാ ....; വാട്സാപ്പിൽ സക്കര്‍ബര്‍ഗിനും നരേന്ദ്രമോദിക്കും തൊട്ടുപിന്നില്‍ ഇടംനേടി അമലാ ഷാജി

വാട്‌സാപ്പ് ചാനലുകളില്‍ ഇന്ത്യയില്‍ ഏറ്റവും ജനപ്രീതിയുള്ളവയില്‍ നാലാമതാണ് അമലാ...

Read More >>
ആരാവും വന്നത് ...? ബിഗ് ബോസിലേക്ക് ആ ഗ്രാൻഡ് എൻട്രി; അമ്പരന്ന് മത്സരാർത്ഥികൾ, അപ്രതീക്ഷിത ട്വിസ്റ്റ്

Sep 9, 2025 12:03 PM

ആരാവും വന്നത് ...? ബിഗ് ബോസിലേക്ക് ആ ഗ്രാൻഡ് എൻട്രി; അമ്പരന്ന് മത്സരാർത്ഥികൾ, അപ്രതീക്ഷിത ട്വിസ്റ്റ്

ആരാവും വന്നത് ...? ബിഗ് ബോസിലേക്ക് ആ ഗ്രാൻഡ് എൻട്രി; അമ്പരന്ന് മത്സരാർത്ഥികൾ, അപ്രതീക്ഷിത...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall