'ലക്ഷ്മിയുടെ പ്രസ്താവനയോട് ഒരിക്കലും യോജിക്കില്ല, പൂർണ്ണമായും തള്ളിക്കളയുന്നു'; വിമർശനവുമായി അഖിൽ മാരാർ

'ലക്ഷ്മിയുടെ പ്രസ്താവനയോട് ഒരിക്കലും യോജിക്കില്ല, പൂർണ്ണമായും തള്ളിക്കളയുന്നു'; വിമർശനവുമായി അഖിൽ മാരാർ
Sep 10, 2025 02:57 PM | By Jain Rosviya

(moviemax.in) ബിഗ് ബോസ് വീട്ടിൽ ചൂടേറിയ ഗെയ്മുകളുമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. ആദിലയെയും നൂറയെയും കുറിച്ച് ലക്ഷ്മി നടത്തിയ പരാമർശം വലിയ വിവാദമായിരുന്നു. ഇപ്പോഴിതാ ലക്ഷ്മിയെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ബിഗ് ബോസ് സീസൺ സീസൺ ഫൈവ് വിന്നർ അഖിൽ മാരാർ.

ആദിലയുടെയും നൂറയുടെയും സപ്പോർട്ട് വാങ്ങികൊണ്ട് ബിഗ് ബോസ് വീട്ടിൽ നിൽക്കാൻ തക്കവണ്ണം ഉളുപ്പില്ലായ്മ തനിക്ക് ഇല്ലെന്നാണ് ലക്ഷ്മി അക്ബറിനോട് പറഞ്ഞത്. "ഇവിടെ സമൂഹത്തിലിറങ്ങി ജീവിക്കാൻ ഇവളുമാർക്കൊന്നും പറ്റത്തില്ല, അവരുടെ സപ്പോർട്ട് വാങ്ങി നിൽക്കാൻ എനിക്കത്ര ഉളുപ്പില്ലായ്മയില്ല, അയ്യോ ജോലി ചെയ്ത തന്നതാനെ നിൽക്കുന്ന രണ്ട് പേരായിരുന്നേൽ റെസ്‌പെക്ട് ചെയ്തേനെ, അങ്ങനെയൊന്നും നിൽക്കുന്നവരല്ല, നിന്റെയൊന്നും വീട്ടിലേക്ക് പോലും കേറ്റാത്തവൾമാരാ, എന്നിട്ട് അവരുടെ സപ്പോർട്ട് വേണ്ടി നടക്കുന്നു..." എന്നായിരുന്നു ടാസ്കുമായി ബന്ധപ്പെട്ട കോയിൻ വിതരണത്തിനിടെ ലക്ഷ്മിയുടെ പരാമർശം.

"ആദില നൂറ എന്നിവരെ കുറിച്ച് ലക്ഷ്മി നടത്തിയ പ്രസ്താവനയോട് ഞാൻ ഒരിക്കലും യോജിക്കുകയില്ലെന്ന് മാത്രമല്ല, പൂർണ്ണമായും തള്ളിക്കളയുകയും ചെയ്യുന്നു. ആദില നൂറ സ്വീകരിച്ച മാർഗ്ഗം ശരിയല്ല, അവരുടെ മാർഗ്ഗം ശരിയല്ല എന്ന് ലക്ഷ്മിക്ക് പറയാം. സ്വന്തം ആശയം സമൂഹത്തോട് പറയാം. സമൂഹം ആശയങ്ങൾ സ്വീകരിക്കുകയും തള്ളിപ്പറയുകയും ചെയ്യട്ടെ." എന്നായിരുന്നു തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ അഖിൽ മാരാർ കുറിച്ചത്.

വീട്ടിലുള്ള ഒരാൾ പോലും ലക്ഷ്മി പറഞ്ഞതിനെ എതിർക്കുകയോ മറ്റോ ചെയ്തില്ല. എന്നാൽ സമൂഹ മാധ്യമങ്ങളിലടക്കം വലിയ വിമർശനമാണ് ലക്ഷ്മിക്കെതിരെ പ്രേക്ഷകരുടെ ഭാഗത്ത് നിന്നും വന്നുകൊണ്ടിരിക്കുന്നത്. ഇത്രയും പ്രതിലോമകരമായ ചിന്താഗതിയുള്ള വ്യക്തിയെ എന്തിനാണ് പിന്തുണയ്ക്കുന്നത് എന്നാണ് പ്രേക്ഷകർ ചോദിച്ചുകൊണ്ടിരിക്കുന്നത്. നേരത്തെയും ലക്ഷ്മിയുടെ ഭാഗത്ത് നിന്നും ഇത്തരത്തിൽ ഹോമോഫോബിക് ആയിട്ടുള്ള പ്രതികരണങ്ങൾ ബിഗ് ബോസ് വീട്ടിൽ ഉണ്ടായിട്ടുണ്ട് എന്നാണ് പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. എന്തായാലും ഇതൊരു ചർച്ചയാവുമോ എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.

Bigg Boss Season 5 winner Akhil Marar criticizes Lakshmi

Next TV

Related Stories
'നിൻ്റെയൊന്നും വീട്ടിൽ പോലും കെറ്റാത്തവർ ആണ് ഇവർ';  ആദിലയ്ക്കും നൂറയ്ക്കുമെതിരെ അധിക്ഷേപ വാക്കുകളുമായി ലക്ഷ്മി

Sep 10, 2025 12:52 PM

'നിൻ്റെയൊന്നും വീട്ടിൽ പോലും കെറ്റാത്തവർ ആണ് ഇവർ'; ആദിലയ്ക്കും നൂറയ്ക്കുമെതിരെ അധിക്ഷേപ വാക്കുകളുമായി ലക്ഷ്മി

'നിൻ്റെയൊന്നും വീട്ടിൽ പോലും കെറ്റാത്തവർ ആണ് ഇവർ'; ആദിലയ്ക്കും നൂറയ്ക്കുമെതിരെ അധിക്ഷേപ വാക്കുകളുമായി...

Read More >>
'മുപ്പത്തിയഞ്ച് ദിവസം മുപ്പത്തിയഞ്ച് വർഷം പോലെ തോന്നുന്നു, സുധി ചേട്ടൻ മരിച്ച സമയം ഉണ്ടായ തരം ട്രോമയിലേക്ക് വന്നതുപോലെ ഒരു ഫീലായിരുന്നു'

Sep 10, 2025 11:09 AM

'മുപ്പത്തിയഞ്ച് ദിവസം മുപ്പത്തിയഞ്ച് വർഷം പോലെ തോന്നുന്നു, സുധി ചേട്ടൻ മരിച്ച സമയം ഉണ്ടായ തരം ട്രോമയിലേക്ക് വന്നതുപോലെ ഒരു ഫീലായിരുന്നു'

'മുപ്പത്തിയഞ്ച് ദിവസം മുപ്പത്തിയഞ്ച് വർഷം പോലെ തോന്നുന്നു, സുധി ചേട്ടൻ മരിച്ച സമയം ഉണ്ടായ തരം ട്രോമയിലേക്ക് വന്നതുപോലെ ഒരു...

Read More >>
'ജോലിക്ക് പോയി വരുമ്പോൾ ഒരു സമാധാനം ഉണ്ടാവില്ല, ഉമ്മ കയ്യിലെ വളയൂരി തരും, അതുമായി ചാൻസിനായി അലയും' -ഷാനവാസ്

Sep 9, 2025 04:49 PM

'ജോലിക്ക് പോയി വരുമ്പോൾ ഒരു സമാധാനം ഉണ്ടാവില്ല, ഉമ്മ കയ്യിലെ വളയൂരി തരും, അതുമായി ചാൻസിനായി അലയും' -ഷാനവാസ്

ബി​ഗ് ബോസ് മലയാളം സീസൺ ഏഴിൽ ഉമ്മയേയും ഭാര്യയേയും കുറിച്ച് പറഞ്ഞ് ഷാനവാസ്...

Read More >>
അവരുടെ കെണിയിൽ വീഴരുത്! അച്ചമ്മേടെ പൊന്നുമോനായി റിഥപ്പൻ, രണ്ട് വർഷത്തിനുശേഷം സുധിയുടെ വീട്ടിൽ രേണുവിന്റെ കുടുംബം

Sep 9, 2025 03:16 PM

അവരുടെ കെണിയിൽ വീഴരുത്! അച്ചമ്മേടെ പൊന്നുമോനായി റിഥപ്പൻ, രണ്ട് വർഷത്തിനുശേഷം സുധിയുടെ വീട്ടിൽ രേണുവിന്റെ കുടുംബം

അവരുടെ കെണിയിൽ വീഴരുത്! അച്ചമ്മേടെ പൊന്നുമോനായി റിഥപ്പൻ, രണ്ട് വർഷത്തിനുശേഷം സുധിയുടെ വീട്ടിൽ രേണുവിന്റെ...

Read More >>
അമലയെന്നാ സുമ്മാവാ ....; വാട്സാപ്പിൽ സക്കര്‍ബര്‍ഗിനും നരേന്ദ്രമോദിക്കും തൊട്ടുപിന്നില്‍ ഇടംനേടി  അമലാ ഷാജി

Sep 9, 2025 02:48 PM

അമലയെന്നാ സുമ്മാവാ ....; വാട്സാപ്പിൽ സക്കര്‍ബര്‍ഗിനും നരേന്ദ്രമോദിക്കും തൊട്ടുപിന്നില്‍ ഇടംനേടി അമലാ ഷാജി

വാട്‌സാപ്പ് ചാനലുകളില്‍ ഇന്ത്യയില്‍ ഏറ്റവും ജനപ്രീതിയുള്ളവയില്‍ നാലാമതാണ് അമലാ...

Read More >>
ആരാവും വന്നത് ...? ബിഗ് ബോസിലേക്ക് ആ ഗ്രാൻഡ് എൻട്രി; അമ്പരന്ന് മത്സരാർത്ഥികൾ, അപ്രതീക്ഷിത ട്വിസ്റ്റ്

Sep 9, 2025 12:03 PM

ആരാവും വന്നത് ...? ബിഗ് ബോസിലേക്ക് ആ ഗ്രാൻഡ് എൻട്രി; അമ്പരന്ന് മത്സരാർത്ഥികൾ, അപ്രതീക്ഷിത ട്വിസ്റ്റ്

ആരാവും വന്നത് ...? ബിഗ് ബോസിലേക്ക് ആ ഗ്രാൻഡ് എൻട്രി; അമ്പരന്ന് മത്സരാർത്ഥികൾ, അപ്രതീക്ഷിത...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall