#khushbu | 'ഭർതൃമാതാവ് കൂടെ നിൽക്കട്ടെയെന്ന് ഞാൻ; വലിയ വഴക്കുണ്ടായി; പക്ഷെ മറ്റൊരാൾ എന്നെക്കുറിച്ച് പറഞ്ഞാൽ...'

#khushbu  |    'ഭർതൃമാതാവ് കൂടെ നിൽക്കട്ടെയെന്ന് ഞാൻ; വലിയ വഴക്കുണ്ടായി; പക്ഷെ മറ്റൊരാൾ എന്നെക്കുറിച്ച് പറഞ്ഞാൽ...'
Jul 7, 2024 12:47 PM | By Sreenandana. MT

(moviemax.in)ആരാധകരുടെ പ്രിയ നടിയായ ഖുശ്ബു കരിയറിനൊപ്പം കുടുംബ ജീവിതത്തിനും വലിയ പ്രാധാന്യം നൽകുന്നുണ്ട്. സംവിധായകനും നടനുമായ സുന്ദർ സിയെയാണ് ഖുശ്ബു വിവാഹം ചെയ്തത്. ഭർത്താവിനെക്കുറിച്ച് നിരവധി അഭിമുഖങ്ങളിൽ ഖുശ്ബു സംസാരിച്ചിട്ടുണ്ട്. 2000 ത്തിലായിരുന്നു ഖുശ്ബുവിന്റെയും സുന്ദർ സിയുടെയും വിവാഹം.

അവന്തിക അനന്തിത എന്നീ രണ്ട് മക്കളും താര ദമ്പതികൾക്കുണ്ട്. ഇപ്പോഴിതാ തന്റെ ഭർതൃമാതാവിനെക്കുറിച്ച് സംസാരിക്കുകയാണ് ഖുശ്ബു. കല്യാണത്തിന് ശേഷം അമ്മ നമ്മളുടെ കൂ‌ടെ നിൽക്കട്ടെയെന്ന് ഞാൻഭർത്താവിനോട് പറഞ്ഞു. കുറച്ച് കഷ്ടമായിരിക്കുമെന്ന് അദ്ദേഹം. അത് കുഴപ്പമില്ലെന്ന് ഞാൻ പറഞ്ഞു.

അമ്മായിയമ്മ വേണ്ട, ഞാനും കുട്ടികളും ഭർത്താവും മതിയെന്ന ചിന്ത എനിക്കില്ല. എന്റെ അമ്മ എനിക്കൊപ്പമാണ്. അപ്പോൾ അദ്ദേഹത്തിന്റെ അമ്മയ്ക്ക് എന്തുകൊണ്ട് ഒപ്പം നിന്ന് കൂട. മാത്രവുമല്ല അദ്ദേഹം നല്ല പൊസിഷനിലെത്തിയപ്പോൾ പ്രധാനമായും നോക്കേണ്ടത് അമ്മയെയാണ്. അമ്മ എങ്ങനെയായാലും കുഴപ്പമില്ല, ഞാൻ അഡ്ജസ്റ്റ് ചെയ്യുമെന്ന് പറഞ്ഞു.


ഒരുപാ‌ട് വഴക്കിട്ടുണ്ടെന്നും ഖുശ്ബു പറയുന്നു. ഒരു കാരണത്തിന്റെ പേരിലും അവർ കുടുംബത്തെ വിട്ട് കൊടുക്കില്ല. ലോകം തല കീഴായി മറിഞ്ഞാലും ഞാനുമായി എത്ര വഴക്കിട്ടാലും കുടുംബത്തെ വിട്ട് കൊടുക്കില്ല. ഞാൻ അവരുമായി നന്നായി വഴക്കിടും. ഞാൻ ഈ വീട്ടിൽ വേണ്ടെന്ന് അല്ലേ നീ ആ​ഗ്രഹിക്കുന്നതെന്ന് അമ്മ ചോദിക്കും.

അതെ, നിങ്ങൾ തിരിച്ച് കോയമ്പത്തൂരിലേക്ക് പൊയ്ക്കോ എന്ന് ഞാൻ പറയും.എന്താണ് നിങ്ങളുടെ മരുമകൾ ഇങ്ങനെ സംസാരിക്കുന്നത്, ഇത് ശരിയല്ലെന്ന് പറഞ്ഞാൽ അമ്മ ചെരിപ്പൂരി അടിക്കും. നീയാരാണ് എന്റെ മരുമകളെക്കുറിച്ച് പറയാനെന്ന് ചോദിക്കും. ഇപ്പോൾ അവർക്ക് 91 വയസാണ്. ദിവസവും രാത്രി പത്ത് മണിക്ക് ലോകത്ത് എവിടെ ആണെങ്കിലും അമ്മയുടെ ഫോൺ കോൾ വരും.

വീടിന്റെ താഴത്തെ നിലയിലായിരിക്കും. നടന്ന് മുകളിൽ കയറാൻ പറ്റില്ല. താഴെ നിന്ന് ഫോൺ ചെയ്യും. രണ്ട് പേരും കഴിച്ചോ, കുട്ടികൾ ഭക്ഷണം കഴിച്ചോ എന്നൊക്കെ ചോദിക്കുമെന്ന് ഖുശ്ബു പറയുന്നു. തന്റെ അമ്മയെക്കുറിച്ചും ഖുശ്ബു സംസാരിച്ചു. അമ്മയുടെ ലോകം എന്റെ രണ്ട് മക്കളാണ്. അത് കഴിഞ്ഞേ ഞാനുള്ളൂ. അമ്മയ്ക്ക് തമിഴ് അറിയില്ല.

എന്റെ ഭർത്താവിന് ഹിന്ദിയും.ഹലോ അമ്മേ, ഹൗ ആർ യു എന്ന് സുന്ദർ ചോദിച്ചാൽ അന്ന് അമ്മ ബിരിയാണി വെക്കും. എന്തിനെന്ന് ചോദിച്ചാൽ സുന്ദർ എന്നോട് സംസാരിച്ചെന്ന് പറയുമെന്നും ഖുശ്ബു ചിരിച്ച് കൊണ്ട് പറഞ്ഞു. അമ്മ തന്നെ ഇപ്പോഴും നഖത് എന്നാണ് വിളിക്കാറെന്നും ഖുശ്ബു വ്യക്തമാക്കി.

നഖത് ഖാൻ എന്നാണ് ഖുശ്ബുവിന്റെ ആദ്യ പേര്. മുസ്ലിം മതസ്ഥയായ നടി പിന്നീട് മതം മാറുകയായിരുന്നു. സിനിമയ്ക്കൊപ്പം രാഷ്ട്രീയത്തിലും ഖുശ്ബു അന്ന് സാന്നിധ്യം അറിയിക്കുന്നുണ്ട്. താരത്തിന്റെ രണ്ട് മകളും സിനിമാ രം​ഗത്തേക്ക് കടന്ന് വരാനൊരുങ്ങുകയാണ്. 

#mother #law #stay #great #fight #someone #else #says #about #me

Next TV

Related Stories
ഇതൊരു കലക്ക് കലക്കും...; 'ബെൻസ്' സിനിമയുടെ ഷെഡ്യൂൾ പൂർത്തിയാക്കി നിവിൻ പോളി

Nov 22, 2025 11:05 PM

ഇതൊരു കലക്ക് കലക്കും...; 'ബെൻസ്' സിനിമയുടെ ഷെഡ്യൂൾ പൂർത്തിയാക്കി നിവിൻ പോളി

ബെൻസ്, തമിഴ് ചിത്രം, ഷെഡ്യൂൾ പൂർത്തിയാക്കി നിവിൻ...

Read More >>
ഹനുമാനെക്കുറിച്ചുള്ള പരാമർശം; രാജമൗലിക്കെതിരെ പരാതിയുമായി രാഷ്ട്രീയ വാനരസേന

Nov 18, 2025 06:26 PM

ഹനുമാനെക്കുറിച്ചുള്ള പരാമർശം; രാജമൗലിക്കെതിരെ പരാതിയുമായി രാഷ്ട്രീയ വാനരസേന

ഹനുമാനെക്കുറിച്ചുള്ള പരാമർശം, എസ്.എസ്. രാജമൗലി, രാഷ്ട്രീയ വാനരസേന,...

Read More >>
ദുൽഖറിന്റെ കരിയർ ബെസ്ററ്.....! 'കാന്ത'യ്ക്ക് ബോക്സ് ഓഫീസിൽ മികച്ച തുടക്കം; ആദ്യദിനം നേടിയത് ആഗോള ഗ്രോസ് 10.5 കോടി രൂപ

Nov 15, 2025 04:55 PM

ദുൽഖറിന്റെ കരിയർ ബെസ്ററ്.....! 'കാന്ത'യ്ക്ക് ബോക്സ് ഓഫീസിൽ മികച്ച തുടക്കം; ആദ്യദിനം നേടിയത് ആഗോള ഗ്രോസ് 10.5 കോടി രൂപ

ദുൽഖർ സൽമാൻ,കാന്ത, ബോക്സ് ഓഫീസിൽ മികച്ച തുടക്കം,ആഗോള ഗ്രോസ് 10.5 കോടി...

Read More >>
Top Stories