#anandambani |'ആനന്ദ് അംബാനി- രാധിക വിവാഹം' സംഗീത് പരിപാടി ആഘോഷമാക്കി ബോളിവുഡ് താരങ്ങൾ

#anandambani |'ആനന്ദ് അംബാനി- രാധിക വിവാഹം' സംഗീത് പരിപാടി ആഘോഷമാക്കി ബോളിവുഡ് താരങ്ങൾ
Jul 7, 2024 12:27 PM | By Susmitha Surendran

 (moviemax.in)  ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹാഘോഷങ്ങൾ കൊഴുക്കുകയയാണ്. ജൂലൈ 12-ന് നടക്കാനിരിക്കുന്ന വിവാഹത്തിന്റെ ഭാഗമായി ആനന്ദിന്റെയും രാധികയുടെയും 'സംഗീത്' കഴിഞ്ഞ ദിവസം നടന്നിരുന്നു.

ആഘോഷത്തിൽ തിളങ്ങിയിക്കുകയാണ് ബോളിവുഡ് താരങ്ങൾ. സൽമാൻ ഖാൻ, രൺബീർ കപൂർ, ആലിയ ഭട്ട്, ജാൻവി കപൂർ, ഷാഹിദ് കപൂർ, മഹേന്ദ്രസിംഗ് ധോണി, ജാൻവി കപൂർ തുടങ്ങി വലിയ താരനിര തന്നെ എത്തിയിരുന്നു.

അതീവ ഗ്ലാമറസായാണ് സംഗീത് പരിപാടിയിൽ ബോളിവുഡിലെ അഭിനേതാക്കളുടെയും പ്രമുഖരുടെയും എൻട്രി. സംവിധായകൻ അറ്റ്‌ലിയും ഭാര്യയും എത്തിയത് ഒരേ നിറത്തിലുളള വസ്ത്രങ്ങൾ ധരിച്ചാണ്.

ജാൻവി കപൂറിന്റെ വസ്ത്രം ഇപ്പോൾ തന്നെ സോഷ്യൽ മീഡിയെ ആകർഷിച്ചിട്ടുണ്ട്. മയിൽ പീലി ഡിസൈൻ ഗൗൺ ധരിച്ചാണ് ജാൻവിയും കൂട്ടുകാരും സംഗീത ചടങ്ങിൽ ചുവടുവെച്ചത്.

വിവാഹവുമായി ബന്ധപ്പെട്ട ഒരോ പരിപാടിക്കും ലക്ഷ്വറി കോസ്റ്റ്യൂമിലെത്തുന്ന ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും 'സംഗീത്' പരിപാടിയിലെ വസ്ത്രങ്ങളും ഞൊടിയിടയിൽ ട്രെൻഡിങ് ആയിരുന്നു.

പരിപാടിയിൽ ആനന്ദ അംബാനി ധരിച്ചിരുന്നത് പ്രശസ്ത വസ്ത്ര ബ്രാൻഡായ എജെഎസ്കെയുടെ (അബു ജാനി സന്ദീപ് ഖോസ്ല) ജോധ്പുരി സ്യൂട്ടായിരുന്നു.

കടും നീല നിറത്തിലുള്ള സ്യൂട്ടിന്റെ കോട്ടിലെ എംമ്പ്രോയിഡറി വർക്കുകൾ ചെയ്തിരിക്കുന്നത് യഥാർത്ഥ സ്വർണം കൊണ്ടാണ് എന്നതാണ് പ്രത്യേകത. അതേസമയം, രാധിക മെർച്ചന്റ് ധരിച്ചിരുന്ന സ്കിൻ കളർ ലഹങ്ക ഡിസൈൻ ചെയ്തിരിക്കുന്നത് സ്വരോവ്സ്കി ക്രിസ്റ്റലുകൾ ഉപയോഗിച്ചാണ്.

ഏറെ പ്രത്യേകതയുള്ള വിവാഹ മാമാങ്കം നരേന്ദ്ര മോദിയുടെ 'വെഡ് ഇന്‍ ഇന്ത്യ' പദ്ധതിയിലൂടെ ഇന്ത്യ ഒരു വിവാഹ ഡെസ്റ്റിനേഷനായി ഒരുക്കി വ്യത്യസ്തമാക്കുകയാണ്.

ചടങ്ങിൽ പ്രശസ്ത പോപ് ഗായകൻ ജസ്റ്റിൻ ബീബർ പങ്കെടുത്തിരുന്നു. ഇതിന്റെ ചില വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ പരിപാടികളുടെ എല്ലാ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുമില്ല.

#Bollywood #stars #celebrated #AnandAmbani #Radhika #marriage #musical #event

Next TV

Related Stories
ഇത് നമ്മുടെ സ്വന്തം കാശ്മീർ ആണ്, എല്ലാവരും ഭയമില്ലാതെ ഇവിടെ വരണം; ബോളിവുഡ് നടൻ അതുൽ കുൽക്കർണി

Apr 30, 2025 09:14 AM

ഇത് നമ്മുടെ സ്വന്തം കാശ്മീർ ആണ്, എല്ലാവരും ഭയമില്ലാതെ ഇവിടെ വരണം; ബോളിവുഡ് നടൻ അതുൽ കുൽക്കർണി

പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇപ്പോൾ കശ്മീർ വിനോദസഞ്ചാര യോഗ്യമാണ്...

Read More >>
Top Stories