#alphypanjikaran | ഒരു മൾട്ടി സ്റ്റാർ ചിത്രത്തിലേക്ക് വിളിച്ചിരുന്നു; കാരവാനിൽ കയറിയപ്പോൾ പറ്റില്ലെന്ന് പറഞ്ഞു: ആൽഫി പഞ്ഞിക്കാരൻ

#alphypanjikaran   |   ഒരു മൾട്ടി സ്റ്റാർ ചിത്രത്തിലേക്ക് വിളിച്ചിരുന്നു; കാരവാനിൽ കയറിയപ്പോൾ പറ്റില്ലെന്ന് പറഞ്ഞു: ആൽഫി പഞ്ഞിക്കാരൻ
Jul 7, 2024 11:57 AM | By Sreenandana. MT

(moviemax.in)മാളികപ്പുറത്തിലെ കല്ലുവിന്റെ അമ്മയെ ഓർമിയില്ലേ. കല്ലുവിന്റെ അമ്മ സൗമ്യയായി അഭിനയിച്ച ആൽഫിയെ പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചിരുന്നു. ഇപ്പോൾ കരയറിൽ ആദ്യത്തെ വെബ്സീരീസിൽ അഭിനയിക്കുന്നതിന്റെ സന്തോഷത്തിലാണ് ആൽഫി പഞ്ഞിക്കാരൻ. സിനിമകളിലെ നിറ സാന്നിധ്യം ഒന്നുമായിരുന്നില്ല ആൽഫി.

സൺഡേ ഹോളിഡേ എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തെങ്കിലും സു​ഗീത് സംവിധാനം ചെയ്ത ശിക്കാരി ശംഭു എന്ന ചിത്രത്തിലൂടെയാണ് ആൽഫിയെ ആളുകൾ തിരിച്ചറിയാൻ തുടങ്ങിയത്. മൈൽസ്റ്റോൺ മെയ്ക്കേഴ്സ് ചാനലിലൂടെ ആൽഫി വിശേഷങ്ങൾ പങ്ക് വെക്കുന്നു."നാ​ഗേന്ദ്രന്റെ മുറപ്പെണ്ണ് ജാനകി എന്ന കഥാപാത്രമായാണ് ആൽഫി എത്തുന്നത്.

ആദ്യ എപ്പിസോഡിൽ ആയിരുന്നു എന്റെ കഥ വരുന്നത്. എപ്പിസോഡിന് എന്റെ കഥാപാത്രത്തിന്റെ പേരായ ജാനകി എന്ന് തന്നെയാണ്. അത് വലിയ ആകാംഷയുണ്ടാക്കിയിരുന്നു. മാത്രമല്ല ഡൈറ്റിൽ പോസ്റ്ററിൽ ആദ്യമായാണ് എന്റെ പേര് വന്നത്."

സിനിമയിൽ പല തരത്തിൽ അവസരം നഷ്ടപ്പെട്ടിട്ടുണ്ടെന്നും അത് കൊണ്ട് തന്നെ ഈ അവസരവും സഷ്ടമാവുമോ എന്ന പേടിയും ഉണ്ടായിരുന്നെന്ന് ആൽഫി കൂട്ടിച്ചേർത്തു. "ഒരു മൾട്ടി സ്റ്റാർ ചിത്രത്തിനു വേണ്ടി ഒരു നല്ല അവസരം ലഭിച്ചിരുന്നു. കേട്ടപ്പോൾ തന്നെ ഒരുപാട് സന്തോഷമായി. മാളികപ്പുറത്തിലെ വേഷം കണ്ടിട്ടാണ് അത്തരത്തിലൊരു അവസരം ലഭിച്ചത്.

ആ കഥാപാത്രം ഒരു 30-35 വയസ്സ് തോന്നിക്കുന്നതായിരുന്നു. അങ്ങനെ ഞാൻ ലൊക്കേഷനിൽ പോയി കാരവാനിൽ ചെന്ന് ലുക്ക് ടെസ്റ്റ് നടത്തി. അതിന്റെ ഫോട്ടോ ഡയറക്ടർക്ക് അയച്ച് കൊടുത്തപ്പോൾ അവർ ഉദ്ദേശിച്ചപോലെ എനിക്ക് അത്രയും പ്രായം തോന്നിക്കുന്നില്ല. അങ്ങനെ ഈ കഥാപാത്രം ചെയ്യാൻ അൽഫിക്ക് പറ്റില്ലെന്ന് അവർ പറഞ്ഞു.

ഫുൾ മേക്കപ്പ് ഇട്ട് നിൽക്കുന്ന ഞാൻ പൊട്ടി കരഞ്ഞു." ആൽഫി തുറന്നു പറഞ്ഞു."ഇത്രയും വർഷങ്ങൾക്ക് ശേഷവും ഞാൻ ബുദ്ധിമുട്ടിലാണ്. അവസരങ്ങൾ പല രീതിയിലും വഴുതി പോകുന്നുണ്ടെന്നും" ആൽഫി പറഞ്ഞു. സിനിമയിൽ ഇന്ന് പിടിച്ച് നിൽക്കണമെങ്കിൽ നമുക്ക് എപ്പോഴും ഒരു സാമ്പത്തിക സ്രോതസ്സ് ഉണ്ടായിരിക്കണം.

ആദ്യ കാലത്ത് താൻ ജോലി രാജി വെച്ചതും അതിന് ശേഷം സിനിമകളിൽ നിന്നുള്ള അവസരങ്ങൾ കുറഞ്ഞതും ആൽഫി പറഞ്ഞിരുന്നു. സിനിമ എന്നത് ഒരു സ്ഥിരം ജോലി അല്ല. അവസരങ്ങൾ മതിയായ രീതിയിൽ ലഭിച്ചില്ലെങ്കിൽ തീർച്ചയായും കരിയറിൽ ഉയർച്ചയുണ്ടാവില്ല.

"മറ്റുള്ളവരുടെ കുറ്റം കണ്ടു പിടിക്കാൻ എനിക്കിപ്പോൾ ഭയങ്കര കഴിവാണ്. കാരണം ഞാൻ ഒരു സോഫ്റ്റ് വെയർ കമ്പനിയിൽ ടെസ്റ്റർ ആണ്. അവിടെ എല്ലാത്തിന്റേയും ഡിഫക്ട് കണ്ടുപിടിക്കലാണ് ജോലി. അങ്ങനെ ചെയ്ത് അതിപ്പോൾ എന്റെ കഴിവായി മാറി."

സിനിമ ഉണ്ടെങ്കിലും മറ്റൊരു സാമ്പത്തിക സ്രോതസ്സ് എന്ന നിലയിൽ താൻ ഇപ്പോൾ ജോലി ചെയ്യുന്നുണ്ടെന്ന് ആൽഫി പഞ്ഞിക്കാരൻ കൂട്ടിച്ചേർത്തു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ജൂലൈ 19 ന് റിലീസ് ചെയ്യുന്ന മലയാളം വെബ്സീരീസാണ് നാ​ഗേന്ദ്രൻസ് ഹണിമൂൺസ്.

സുരാജ് വെഞ്ഞാറമ്മൂടിനൊപ്പം ആൽഫി പഞ്ഞിക്കാരൻ, കനി കുസൃതി, ​ഗ്രേസ് ആൻ്റണി, ശ്വേത മേനോൻ, നിരഞ്ജന അനൂപ്, അമ്മു അഭിരാമി, അലക്സാണ്ടർ പ്രശാന്ത് തുടങ്ങിയ താരങ്ങളും ഉണ്ട്. ഡാർക്ക് കോമഡി രീതിയിൽ കഥ പറയുന്ന ഒരു പക്കാ എന്റർടെയ്നർ തന്നെയാണ് നാ​ഗേന്ദ്രൻസ് ഹണിമൂൺ. 

#called #multi #starrer #film #caravan #couldn't #Alfie #cotton #man

Next TV

Related Stories
#BibinGeorge | 'ഒരുപാട് വിഷമിച്ചാണ് സ്റ്റേജിൽ നിന്ന് ഇറങ്ങിയത്, സംസാരിച്ച് വലുതാക്കാൻ ആഗ്രഹിക്കുന്നില്ല'; കോളജിൽ നിന്ന് അപമാനിച്ച് ഇറക്കിവിട്ട സംഭവത്തെക്കുറിച്ച് ബിബിൻ ജോർജ്

Oct 5, 2024 04:48 PM

#BibinGeorge | 'ഒരുപാട് വിഷമിച്ചാണ് സ്റ്റേജിൽ നിന്ന് ഇറങ്ങിയത്, സംസാരിച്ച് വലുതാക്കാൻ ആഗ്രഹിക്കുന്നില്ല'; കോളജിൽ നിന്ന് അപമാനിച്ച് ഇറക്കിവിട്ട സംഭവത്തെക്കുറിച്ച് ബിബിൻ ജോർജ്

എന്നെ ഒരുപാട് ചാനലിൽ നിന്ന് വിളിച്ചു ചോദിച്ചു. പക്ഷേ ഞങ്ങൾ മനഃപൂർവം ഇത് കത്തിക്കാൻ നിന്നില്ല. അത് ഞങ്ങൾക്ക് നല്ലതായിട്ടേ...

Read More >>
#Swasika | അവരെന്നെ അങ്ങനെ ചെയ്തു, ഞാൻ കാശ് ചോദിച്ചു, ഓരോ ദിവസവും ഓരോ പേരുകൾ;വിമർശനവുമായി സ്വാസിക

Oct 5, 2024 02:19 PM

#Swasika | അവരെന്നെ അങ്ങനെ ചെയ്തു, ഞാൻ കാശ് ചോദിച്ചു, ഓരോ ദിവസവും ഓരോ പേരുകൾ;വിമർശനവുമായി സ്വാസിക

നടൻമാരായ സിദ്ദിഖ്, ജയസൂര്യ, ഇടവേള ബാബു, മുകേഷ്, സംവിധായകൻ രഞ്ജിത്ത് തുടങ്ങിയവർക്കെതിരെയാണ്...

Read More >>
#RagaRanjini | 'അഡ്ജസ്റ്റ്മെന്റിന് തയാറാകണം', കാസ്റ്റിങ് ഡയറക്ടർക്കെതിരെ ആരോപണവുമായി ട്രാൻസ്‌ജെൻഡർ

Oct 5, 2024 11:38 AM

#RagaRanjini | 'അഡ്ജസ്റ്റ്മെന്റിന് തയാറാകണം', കാസ്റ്റിങ് ഡയറക്ടർക്കെതിരെ ആരോപണവുമായി ട്രാൻസ്‌ജെൻഡർ

ഇതിനിടെ അഡ്ജസ്റ്റ്മെന്റിന് തയാറാകണമെന്ന് തന്നോട് ഇയാൾ ആവശ്യപ്പെടുകയായിരുന്നുവെന്നാണ്...

Read More >>
#babunamboothiri | റേപ്പ് സീൻ ചിത്രീകരിക്കുന്നതിനിടെ നടിക്ക് പരിക്കേറ്റു! ഞാന്‍ കാരണം ആയിരുന്നു അത്, പക്ഷെ ജ്യോത്സ്യൻ പറഞ്ഞത്...;ബാബു നമ്പൂതിരി

Oct 5, 2024 10:45 AM

#babunamboothiri | റേപ്പ് സീൻ ചിത്രീകരിക്കുന്നതിനിടെ നടിക്ക് പരിക്കേറ്റു! ഞാന്‍ കാരണം ആയിരുന്നു അത്, പക്ഷെ ജ്യോത്സ്യൻ പറഞ്ഞത്...;ബാബു നമ്പൂതിരി

ബാബു നമ്പൂതിരിയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമയായിരുന്നു നിറക്കൂട്ട്. ഈ സിനിമയില്‍ അഭിനയിക്കുന്നതിനിടെ നടി സുമലതയുമായിട്ടുള്ള ഒരു സീനില്‍...

Read More >>
 #Souparnikasubhash | അർദ്ധരാത്രിയിൽ വേര്‍പിരിയാമെന്ന മെസേജ്! നീ ആ സോഫിയെ ഉപദ്രവിക്കുമല്ലേടീ എന്ന് ചോദിച്ച് ഒറ്റ അടിയായിരുന്നു - സൗപര്‍ണിക സുഭാഷ്

Oct 5, 2024 07:49 AM

#Souparnikasubhash | അർദ്ധരാത്രിയിൽ വേര്‍പിരിയാമെന്ന മെസേജ്! നീ ആ സോഫിയെ ഉപദ്രവിക്കുമല്ലേടീ എന്ന് ചോദിച്ച് ഒറ്റ അടിയായിരുന്നു - സൗപര്‍ണിക സുഭാഷ്

സിനിമയിലും സീരിയലിലും ഒരുപോലെ സജീവമായിരുന്ന സൗപര്‍ണിക ഇപ്പോഴും സീരിയലില്‍ സജീവമായി നില്‍ക്കുകയാണ്....

Read More >>
#akhilmarar |  'ചുരുക്കത്തില്‍ കേരളം ഒരു ഭ്രാന്താലയം ആണെന്ന്....ഞാന്‍ കണ്ട കാഴ്ച്ചയില്‍ മനാഫ് മനുഷ്യനാണ്' - അഖിൽ മാരാർ

Oct 4, 2024 02:33 PM

#akhilmarar | 'ചുരുക്കത്തില്‍ കേരളം ഒരു ഭ്രാന്താലയം ആണെന്ന്....ഞാന്‍ കണ്ട കാഴ്ച്ചയില്‍ മനാഫ് മനുഷ്യനാണ്' - അഖിൽ മാരാർ

ലോറി ഉടമ മനാഫിനെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ അഖില്‍...

Read More >>
Top Stories