(moviemax.in)മാളികപ്പുറത്തിലെ കല്ലുവിന്റെ അമ്മയെ ഓർമിയില്ലേ. കല്ലുവിന്റെ അമ്മ സൗമ്യയായി അഭിനയിച്ച ആൽഫിയെ പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചിരുന്നു. ഇപ്പോൾ കരയറിൽ ആദ്യത്തെ വെബ്സീരീസിൽ അഭിനയിക്കുന്നതിന്റെ സന്തോഷത്തിലാണ് ആൽഫി പഞ്ഞിക്കാരൻ. സിനിമകളിലെ നിറ സാന്നിധ്യം ഒന്നുമായിരുന്നില്ല ആൽഫി.
സൺഡേ ഹോളിഡേ എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തെങ്കിലും സുഗീത് സംവിധാനം ചെയ്ത ശിക്കാരി ശംഭു എന്ന ചിത്രത്തിലൂടെയാണ് ആൽഫിയെ ആളുകൾ തിരിച്ചറിയാൻ തുടങ്ങിയത്. മൈൽസ്റ്റോൺ മെയ്ക്കേഴ്സ് ചാനലിലൂടെ ആൽഫി വിശേഷങ്ങൾ പങ്ക് വെക്കുന്നു."നാഗേന്ദ്രന്റെ മുറപ്പെണ്ണ് ജാനകി എന്ന കഥാപാത്രമായാണ് ആൽഫി എത്തുന്നത്.
ആദ്യ എപ്പിസോഡിൽ ആയിരുന്നു എന്റെ കഥ വരുന്നത്. എപ്പിസോഡിന് എന്റെ കഥാപാത്രത്തിന്റെ പേരായ ജാനകി എന്ന് തന്നെയാണ്. അത് വലിയ ആകാംഷയുണ്ടാക്കിയിരുന്നു. മാത്രമല്ല ഡൈറ്റിൽ പോസ്റ്ററിൽ ആദ്യമായാണ് എന്റെ പേര് വന്നത്."
സിനിമയിൽ പല തരത്തിൽ അവസരം നഷ്ടപ്പെട്ടിട്ടുണ്ടെന്നും അത് കൊണ്ട് തന്നെ ഈ അവസരവും സഷ്ടമാവുമോ എന്ന പേടിയും ഉണ്ടായിരുന്നെന്ന് ആൽഫി കൂട്ടിച്ചേർത്തു. "ഒരു മൾട്ടി സ്റ്റാർ ചിത്രത്തിനു വേണ്ടി ഒരു നല്ല അവസരം ലഭിച്ചിരുന്നു. കേട്ടപ്പോൾ തന്നെ ഒരുപാട് സന്തോഷമായി. മാളികപ്പുറത്തിലെ വേഷം കണ്ടിട്ടാണ് അത്തരത്തിലൊരു അവസരം ലഭിച്ചത്.
ആ കഥാപാത്രം ഒരു 30-35 വയസ്സ് തോന്നിക്കുന്നതായിരുന്നു. അങ്ങനെ ഞാൻ ലൊക്കേഷനിൽ പോയി കാരവാനിൽ ചെന്ന് ലുക്ക് ടെസ്റ്റ് നടത്തി. അതിന്റെ ഫോട്ടോ ഡയറക്ടർക്ക് അയച്ച് കൊടുത്തപ്പോൾ അവർ ഉദ്ദേശിച്ചപോലെ എനിക്ക് അത്രയും പ്രായം തോന്നിക്കുന്നില്ല. അങ്ങനെ ഈ കഥാപാത്രം ചെയ്യാൻ അൽഫിക്ക് പറ്റില്ലെന്ന് അവർ പറഞ്ഞു.
ഫുൾ മേക്കപ്പ് ഇട്ട് നിൽക്കുന്ന ഞാൻ പൊട്ടി കരഞ്ഞു." ആൽഫി തുറന്നു പറഞ്ഞു."ഇത്രയും വർഷങ്ങൾക്ക് ശേഷവും ഞാൻ ബുദ്ധിമുട്ടിലാണ്. അവസരങ്ങൾ പല രീതിയിലും വഴുതി പോകുന്നുണ്ടെന്നും" ആൽഫി പറഞ്ഞു. സിനിമയിൽ ഇന്ന് പിടിച്ച് നിൽക്കണമെങ്കിൽ നമുക്ക് എപ്പോഴും ഒരു സാമ്പത്തിക സ്രോതസ്സ് ഉണ്ടായിരിക്കണം.
ആദ്യ കാലത്ത് താൻ ജോലി രാജി വെച്ചതും അതിന് ശേഷം സിനിമകളിൽ നിന്നുള്ള അവസരങ്ങൾ കുറഞ്ഞതും ആൽഫി പറഞ്ഞിരുന്നു. സിനിമ എന്നത് ഒരു സ്ഥിരം ജോലി അല്ല. അവസരങ്ങൾ മതിയായ രീതിയിൽ ലഭിച്ചില്ലെങ്കിൽ തീർച്ചയായും കരിയറിൽ ഉയർച്ചയുണ്ടാവില്ല.
"മറ്റുള്ളവരുടെ കുറ്റം കണ്ടു പിടിക്കാൻ എനിക്കിപ്പോൾ ഭയങ്കര കഴിവാണ്. കാരണം ഞാൻ ഒരു സോഫ്റ്റ് വെയർ കമ്പനിയിൽ ടെസ്റ്റർ ആണ്. അവിടെ എല്ലാത്തിന്റേയും ഡിഫക്ട് കണ്ടുപിടിക്കലാണ് ജോലി. അങ്ങനെ ചെയ്ത് അതിപ്പോൾ എന്റെ കഴിവായി മാറി."
സിനിമ ഉണ്ടെങ്കിലും മറ്റൊരു സാമ്പത്തിക സ്രോതസ്സ് എന്ന നിലയിൽ താൻ ഇപ്പോൾ ജോലി ചെയ്യുന്നുണ്ടെന്ന് ആൽഫി പഞ്ഞിക്കാരൻ കൂട്ടിച്ചേർത്തു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ജൂലൈ 19 ന് റിലീസ് ചെയ്യുന്ന മലയാളം വെബ്സീരീസാണ് നാഗേന്ദ്രൻസ് ഹണിമൂൺസ്.
സുരാജ് വെഞ്ഞാറമ്മൂടിനൊപ്പം ആൽഫി പഞ്ഞിക്കാരൻ, കനി കുസൃതി, ഗ്രേസ് ആൻ്റണി, ശ്വേത മേനോൻ, നിരഞ്ജന അനൂപ്, അമ്മു അഭിരാമി, അലക്സാണ്ടർ പ്രശാന്ത് തുടങ്ങിയ താരങ്ങളും ഉണ്ട്. ഡാർക്ക് കോമഡി രീതിയിൽ കഥ പറയുന്ന ഒരു പക്കാ എന്റർടെയ്നർ തന്നെയാണ് നാഗേന്ദ്രൻസ് ഹണിമൂൺ.
#called #multi #starrer #film #caravan #couldn't #Alfie #cotton #man