#manvesurendran | പച്ച ലഹങ്കയിൽ അതിമനോഹരിയായി മാൻവി; ചിത്രങ്ങൾ

#manvesurendran  |  പച്ച ലഹങ്കയിൽ അതിമനോഹരിയായി മാൻവി; ചിത്രങ്ങൾ
Jul 7, 2024 10:24 AM | By Sreenandana. MT

(moviemax.in)മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരങ്ങളിലൊരാളാണ് മാൻവി സുരേന്ദ്രൻ. മലയാള ടെലിവിഷൻ രംഗത്ത് സജീവമായി നിൽക്കുന്ന താരങ്ങളിലൊരാൾ കൂടിയാണ് മാൻവി. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ വളരെ പെട്ടെന്നാണ് ആരാധകർക്കിടയിൽ തരംഗമാകുന്നത്.

പലപ്പോഴും വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളുമായും താരം എത്താറുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് മാൻവി. നിരവധി പേരാണ് താരത്തെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പിന്തുടരുന്നത്.

സോഷ്യൽ മീഡിയയിൽ നിരവധി ഫാൻസ് പേജുകളുമുണ്ട് മാൻവിയ്ക്ക്.ഇപ്പോൾ മാൻവി പങ്കുവച്ചിരിക്കുന്ന പുത്തൻ ചിത്രങ്ങളാണ് ആരാധകരുടെ മനം കവരുന്നത്. പച്ച ലഹങ്കയിൽ അതിസുന്ദരിയായാണ് താരം പ്രത്യക്ഷപ്പെടുന്നത്.

താരത്തിന്റെ ലുക്കിന് എന്നും കൈയടിക്കുന്ന ആരാധകർ ഇത്തവണയും പതിവ് തെറ്റിച്ചില്ല. അത്ര മനോഹരമാണ് നടിയുടെ വേഷവും അതിനൊത്ത മേക്കപ്പും നീളൻ മുടിയുമെല്ലാം.സഹതാരം ഐശ്വര്യ രാജീവിന്റെ വിവാഹത്തിന് മാൻവി എത്തിയത് ഇതേ വേഷത്തിലായിരുന്നു.

അതിനോട് അനുബന്ധിച്ചാണ് കൂടുതൽ ചിത്രങ്ങൾ നടി പങ്കുവെച്ചിരിക്കുന്നത്. മിസിസ് ഹിറ്റ്‌ലർ, കൂടെവിടെ, സീത തുടങ്ങിയ ജനപ്രിയ പരമ്പരകൾ താരത്തെ കൂടുതലായി ആരാധകരിലേക്ക് അടുപ്പിച്ചിരുന്നു.

സ്റ്റാർ മാജിക് ഷോയിലെ സ്ഥിരം സന്നിദ്യവും മലയാളികളുടെ വീട്ടിലെ അംഗമെന്നപോലെ നടിയെ ഏറ്റെടുക്കാൻ കാരണമായി. മാൻവിയുടെ നീളൻ മുടിയാണ് താരത്തെ മറ്റു താരങ്ങളിൽ നിന്ന് വ്യത്യസ്തയാക്കുന്നത്.

സീരിയലുകളിൽ ചെറിയ വേഷങ്ങളിലൂടെയാണ് മാൻവി അഭിനയത്തിലേക്ക് കടന്നത്.പിന്നീട് മികച്ച വേഷങ്ങൾ താരത്തെ തേടിയെത്തുകയായിരുന്നു. സീത എന്ന പരമ്പരയിലെ കഥാപാത്രത്തിലൂടെ മാൻവിയെ ആളുകൾ കൂടുതൽ തിരിച്ചറിഞ്ഞു തുടങ്ങിയത്.

സീതയിൽ അർച്ചന എന്ന നെഗറ്റീവ് കഥാപാത്രമായാണ് താരമെത്തിയത്.അഭിനയത്തിന് പുറമേ നൃത്തത്തിലും മിടുക്കിയാണ് മാൻവി. കുട്ടിക്കാലം മുതലേ ക്ലാസിക്കൽ നൃത്തം പഠിച്ചിട്ടുമുണ്ട് താരം. മോഹിനിയാട്ടം ആയിരുന്നു മാൻവിയുടേ മെയിൻ.

#Manvi #looked #gorgeous #green #lehenga #Pictures

Next TV

Related Stories
#Amruthasuresh | നെഞ്ചില്‍ ബാന്‍ഡ് എയിഡ്, ആശുപത്രിയിൽ നിന്നും വീട്ടിലെത്തി; എല്ലാവര്‍ക്കും നന്ദി പറഞ്ഞ് അമൃത

Oct 5, 2024 04:23 PM

#Amruthasuresh | നെഞ്ചില്‍ ബാന്‍ഡ് എയിഡ്, ആശുപത്രിയിൽ നിന്നും വീട്ടിലെത്തി; എല്ലാവര്‍ക്കും നന്ദി പറഞ്ഞ് അമൃത

തലങ്ങും വിലങ്ങും വിവാദങ്ങള്‍ കത്തി നില്‍ക്കുന്നതിനിടയിലാണ് ഗായിക അമൃത സുരേഷിനെ ആശുപത്രിയില്‍...

Read More >>
#anumol | കള്ള് കുടിച്ച് ബോധം പോയി, വേഷം കെട്ടല്‍ കാണിച്ച്  ഉള്ള സ്ഥാനം കളയരുതെന്ന് ആരാധകർ

Oct 5, 2024 02:03 PM

#anumol | കള്ള് കുടിച്ച് ബോധം പോയി, വേഷം കെട്ടല്‍ കാണിച്ച് ഉള്ള സ്ഥാനം കളയരുതെന്ന് ആരാധകർ

സീരിയലിലൂടെ സുഹൃത്തുക്കളായ നടിമാര്‍ ഒരു ഷാപ്പില്‍ ഭക്ഷണം കഴിക്കാന്‍ പോയ വീഡിയോയുമായി എത്തിയിരുന്നു....

Read More >>
#RanjinaThomas | ഞങ്ങള്‍ പിരിഞ്ഞു, തീരുമാനത്തോട് മറ്റൊരു എതിര്‍പ്പും പ്രകടിപ്പിക്കാതെ സമ്മതിച്ചപ്പോഴാണ് അദ്ദേഹത്തോട് ഏറെ ബഹുമാനം തോന്നിയത്;രഞ്ജിന തോമസ്

Oct 5, 2024 09:41 AM

#RanjinaThomas | ഞങ്ങള്‍ പിരിഞ്ഞു, തീരുമാനത്തോട് മറ്റൊരു എതിര്‍പ്പും പ്രകടിപ്പിക്കാതെ സമ്മതിച്ചപ്പോഴാണ് അദ്ദേഹത്തോട് ഏറെ ബഹുമാനം തോന്നിയത്;രഞ്ജിന തോമസ്

സ്വന്തമായി ഡാന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുകയും ചെയ്യുന്ന രഞ്ജിനി ഡാന്‍സിംഗ് സ്റ്റാര്‍സ് എന്ന റിയാലിറ്റി ഷോയിലെ...

Read More >>
#RashidKhan | ലോകകപ്പ് നേടുന്നതുവരെ കാത്തില്ല, ക്രിക്കറ്റ് താരം റാഷിദ് ഖാന്‍ വിവാഹിതനായി

Oct 4, 2024 04:20 PM

#RashidKhan | ലോകകപ്പ് നേടുന്നതുവരെ കാത്തില്ല, ക്രിക്കറ്റ് താരം റാഷിദ് ഖാന്‍ വിവാഹിതനായി

റാഷിദിനൊപ്പം അദ്ദേഹത്തിന്റെ മൂന്നു സഹോദരങ്ങളും ഇതേ വേദിയില്‍...

Read More >>
 #GopiSundar  | അവരെ ജീവിക്കാന്‍ അനുവദിക്കൂ, ഏറ്റവും മികച്ചവളും കരുത്തയുമാണ് നിങ്ങള്‍; അമൃതയുടെ കൂടെ ഉണ്ടെന്ന് ഗോപി സുന്ദര്‍

Oct 4, 2024 09:44 AM

#GopiSundar | അവരെ ജീവിക്കാന്‍ അനുവദിക്കൂ, ഏറ്റവും മികച്ചവളും കരുത്തയുമാണ് നിങ്ങള്‍; അമൃതയുടെ കൂടെ ഉണ്ടെന്ന് ഗോപി സുന്ദര്‍

ബാലയ്‌ക്കെതിരെ മകള്‍ രംഗത്ത് എത്തുന്നതോടെയാണ് വിവാദങ്ങളുടെ തുടക്കം. ബാല തനിക്കെതിരേയും അമ്മയ്‌ക്കെതിരേയും നടത്തിയ ക്രൂരതകള്‍ തുറന്ന്...

Read More >>
Top Stories