#Viral | തനിച്ച് ഹോട്ടലിൽ താമസിക്കുന്ന സ്ത്രീകളുടെ ശ്രദ്ധയ്ക്ക്, വീഡിയോയുമായി യുവതി, വൻ ചർച്ച, വിമർശനവും

#Viral | തനിച്ച് ഹോട്ടലിൽ താമസിക്കുന്ന സ്ത്രീകളുടെ ശ്രദ്ധയ്ക്ക്, വീഡിയോയുമായി യുവതി, വൻ ചർച്ച, വിമർശനവും
Jul 6, 2024 05:00 PM | By VIPIN P V

ളുകൾ ഒരുപാട് യാത്ര ചെയ്യുന്ന കാലമാണിത്. പഴയതുപോലെയല്ല, സ്ത്രീകൾ തനിച്ച് എത്ര ദൂരെ വേണമെങ്കിലും യാത്ര ചെയ്യുന്നുണ്ട്.

എന്നാൽ, തങ്ങളുടെ സുരക്ഷയെച്ചൊല്ലി ആശങ്ക മിക്കവാറും സ്ത്രീകൾക്കുണ്ട്. അതുപോലെ തന്നെ തനിച്ച് യാത്ര ചെയ്യുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കാം എന്ന വിഷയത്തിൽ ഒരുപാടുപേർ വീഡിയോ ചെയ്യാറുണ്ട്.

അങ്ങനെ ഒരു യുവതി ചെയ്ത വീഡിയോ ഇപ്പോൾ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകൾ കൈക്കൊള്ളേണ്ടുന്ന ചില മുൻകരുതലുകളെ കുറിച്ചാണ് യുവതി തന്റെ വീഡിയോയിൽ പറയുന്നത്.

@victorias.way_ എന്ന യൂസർ നെയിമിലുള്ള യുവതിയാണ് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കിട്ടിരിക്കുന്നത്. എന്നാൽ, അഭിനന്ദിക്കപ്പെടുന്നതിന് പകരം അവർ വിമർശിക്കപ്പെടുകയാണ് ചെയ്തത്.

എന്തൊക്കെയാണ് യുവതി പറയുന്ന ആ കാര്യങ്ങൾ?

1. മുതിർന്ന പുരുഷന്മാർ ധരിക്കുന്ന ഒരു ജോഡി ഷൂ വാതിലിന് പുറത്തിടുക. അത് മുറിയിൽ പുരുഷന്മാരുണ്ട് എന്ന് തോന്നിപ്പിക്കാൻ സഹായിക്കും.

2. ഡു നോട്ട് ഡിസ്റ്റർബ് സൈൻ വാതിലിന് മുന്നിൽ തൂക്കിയിടുക.

3. ഒരു ടിഷ്യു ഉപയോഗിച്ച് പീപ്ഹോൾ മൂടുക.

4. വാതിൽ അടയ്ക്കുക. അധിക സുരക്ഷയ്ക്കായി ഒരു പോർട്ടബിൾ ഡോർ ലോക്ക് ഉപയോഗിക്കുക.

5. അയണിം​ഗ് ബോർഡ് വച്ച് വാതിൽ ബ്ലോക്ക് ചെയ്യുക.

6. ഡോർ സ്റ്റോപ്പ് അലാറം ഇൻസ്റ്റാൾ ചെയ്യുക. ആരെങ്കിലും അകത്തു കടന്നാൽ ഉച്ചത്തിലുള്ള അലാറം മുഴങ്ങും.

7. മുറിയിൽ ഒരു ഹിഡൻ ക്യാമറ സ്ഥാപിക്കുക.

8. മറഞ്ഞിരിക്കുന്ന ക്യാമറകൾ പരിശോധിക്കാൻ ഒരു സ്പൈ ഡിറ്റക്ടർ മിറർ ഉപയോഗിക്കുക.

9. ഫോൺ, ലൈറ്റുകൾ, സോക്കറ്റുകൾ, സ്വിച്ചുകൾ, വെൻ്റിലേഷൻ ഓപ്പണിംഗുകൾ എന്നിവയ്‌ക്കൊപ്പം സീലിംഗിൻ്റെയും ഭിത്തിയുടെയും എല്ലാ കോണുകളും പരിശോധിച്ചുറപ്പ് വരുത്തുക.

യുവതിയുടെ വീഡിയോ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്. തനിച്ച് ഹോട്ടലിൽ താമസിക്കുന്ന സ്ത്രീകളുടെ സുരക്ഷയ്ക്ക് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാമെന്നും യുവതി കാപ്ഷനിൽ പറയുന്നുണ്ട്.

എന്നാൽ, വലിയ വിമർശനമാണ് യുവതിക്ക് ഇതേച്ചൊല്ലി കിട്ടിയത്. ഇത്രയും സുരക്ഷാപരിശോധന നടത്തേണ്ടി വരുന്ന ഒരു ഹോട്ടലിൽ എന്തിനാണ് റിസ്കെടുത്ത് തങ്ങുന്നത് എന്നാണ് മിക്കവരും ചോദിച്ചത്.

#attention #women #living #alone #hotel #young #woman #video #huge #discussion #criticism

Next TV

Related Stories
ങേ ... എന്തൊരു ട്വിസ്റ്റ്; വിവാഹത്തിന് ഭാവി മരുമകളെ കണ്ടപ്പോൾ സംശയം, സത്യമറിഞ്ഞതോടെ പൊട്ടിക്കരഞ്ഞ് അമ്മായിഅമ്മയും വധുവും

Aug 21, 2025 07:37 AM

ങേ ... എന്തൊരു ട്വിസ്റ്റ്; വിവാഹത്തിന് ഭാവി മരുമകളെ കണ്ടപ്പോൾ സംശയം, സത്യമറിഞ്ഞതോടെ പൊട്ടിക്കരഞ്ഞ് അമ്മായിഅമ്മയും വധുവും

വിവാഹത്തിന് ഭാവി മരുമകളെ കണ്ടപ്പോൾ സംശയം, സത്യമറിഞ്ഞതോടെ പൊട്ടിക്കരഞ്ഞ് അമ്മായിഅമ്മയും...

Read More >>
കൃഷ്ണ വേഷത്തിന്റെ സൗന്ദര്യത്തിൽ ഒളിച്ച രാധ; കാഴ്ചക്കാരെ ഞെട്ടിച്ചുകൊണ്ട് കൊറിയൻ യുവാവിന്റെ വൈറൽ വീഡിയോ

Aug 20, 2025 11:00 AM

കൃഷ്ണ വേഷത്തിന്റെ സൗന്ദര്യത്തിൽ ഒളിച്ച രാധ; കാഴ്ചക്കാരെ ഞെട്ടിച്ചുകൊണ്ട് കൊറിയൻ യുവാവിന്റെ വൈറൽ വീഡിയോ

കൃഷ്ണ വേഷത്തിന്റെ സൗന്ദര്യത്തിൽ ഒളിച്ച രാധ; കാഴ്ചക്കാരെ ഞെട്ടിച്ചുകൊണ്ട് കൊറിയൻ യുവാവിന്റെ വൈറൽ...

Read More >>
നാൻ ന്താ പൊട്ടനാ....! അച്ഛന്‍റെ കാമുകി മനുഷ്യ സ്ത്രീയല്ലെന്ന് മക്കൾ, എഐയുമായി പ്രണയത്തിലായ 75 -കാരന്‍ വിവാഹമോചനത്തിന്

Aug 19, 2025 04:48 PM

നാൻ ന്താ പൊട്ടനാ....! അച്ഛന്‍റെ കാമുകി മനുഷ്യ സ്ത്രീയല്ലെന്ന് മക്കൾ, എഐയുമായി പ്രണയത്തിലായ 75 -കാരന്‍ വിവാഹമോചനത്തിന്

75 -കാരനായ വയോധികൻ എ ഐയുമായി പ്രണയത്തിലായതിന് പിന്നാലെ തന്‍റെ ഭാര്യയില്‍ നിന്നും വിവാഹ...

Read More >>
അമ്മേ സോറി..... കുട്ടിയാനയെ കാണാതെ വിളിച്ചന്വേഷിച്ച് അമ്മയാന, ഓടിയെത്തിയെത്തി കുട്ടികുറുമ്പൻ, വൈറൽ വീഡിയോ

Aug 18, 2025 05:21 PM

അമ്മേ സോറി..... കുട്ടിയാനയെ കാണാതെ വിളിച്ചന്വേഷിച്ച് അമ്മയാന, ഓടിയെത്തിയെത്തി കുട്ടികുറുമ്പൻ, വൈറൽ വീഡിയോ

കുട്ടിയാനയെ കാണാതെ വിളിച്ചന്വേഷിച്ച് അമ്മയാന, ഓടിയെത്തിയെത്തി കുട്ടികുറുമ്പൻ, വൈറൽ വീഡിയോ...

Read More >>
Top Stories

News Roundup

GCC News

https://moviemax.in/- //Truevisionall