#Shobhana | ഒരു ഐ ബ്രോ പെൻസിലും ശോഭനയുടെ ഐഡിയയും; അവിസ്മരണീയ സീനിന് പിന്നിൽ ന‌ടന്നത്

#Shobhana  | ഒരു ഐ ബ്രോ പെൻസിലും ശോഭനയുടെ ഐഡിയയും; അവിസ്മരണീയ സീനിന് പിന്നിൽ ന‌ടന്നത്
Jul 1, 2024 12:05 PM | By Sreenandana. MT

(moviemax.in)മലയാളികൾക്ക് പ്രിയങ്കരിയായ ശോഭന അഭിനയ രം​ഗത്ത് വീണ്ടും സജീവമാകുകയാണ്. പുതിയ ചിത്രം കൽക്കിയിൽ മികച്ച കഥാപാത്രമാണ് ശോഭനയ്ക്ക് ലഭിച്ചത്. എൺപതുകളിലും തൊണ്ണൂറുകളിലും മലയാളത്തിലെ തിരക്കേറിയ നടിയായിരുന്ന ശോഭന ഇന്ന് നൃത്തത്തിലേക്കാണ് കൂടുതൽ ശ്രദ്ധ നൽകുന്നത്.

കരിയറിലെ സുവർണകാലത്ത് ശ്രദ്ധേയമായ ഒരുപിടി കഥാപാത്രങ്ങൾ ശോഭന മലയാളികൾക്ക് സമ്മാനിച്ചു. ഇതിൽ ഐക്കോണിക്കായി മാറിയത് മണിച്ചിത്രത്താഴിലെ നാ​ഗവല്ലി, ​ഗം​ഗ എന്നീ കഥാപാത്രങ്ങളാണ്. നാ​ഗവല്ലിയായി നിറഞ്ഞാടിയ ശോഭന ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഈ കഥാപാത്രത്തിലൂടെ ഇടം പി‌ടിച്ചു.

മറ്റ് പല ഭാഷകളിലേക്കും ചിത്രം റീമേക്ക് ചെയ്തി‌ട്ടുണ്ടെങ്കിലും ഈ നായികമാർക്കൊന്നും ശോഭനയുടെ പെർഫോമൻസിന് ഒപ്പമെത്താൻ സാധിച്ചില്ല. ക്ലാസിക്കൽ ഡാൻസർ കൂടിയായ ശോഭന നാ​ഗവല്ലിയെന്ന കഥാപാത്രത്തോട് നൂറ് ശതമാനം നീതി പുലർത്തി.

കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിലെ പ്രോസസുകളെക്കുറിച്ച് ശോഭന പൊതുവെ വാചാലയാകാറില്ല.അതേസമയം നാ​ഗവല്ലിയുടെ കാര്യത്തിൽ ശോഭനയുടെ ഇൻപുട്ടുകളുണ്ട്. മണിച്ചിത്രത്താഴിൽ പ്രേക്ഷകർ മറക്കാത്ത രം​ഗമാണ് ​ഗം​ഗ നകുലന് മുന്നിൽ ആദ്യമായി നാ​ഗവല്ലിയായി മാറുന്നത്.

അവിസ്മരണീയ പ്രകടനം ഈ സീനിൽ ശോഭന കാഴ്ച വെച്ചു. ഈ സീനിൽ താൻ പറഞ്ഞ നിർദ്ദേശത്തെക്കുറിച്ച് ശോഭന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സീനിൽ ഞാൻ ബെഡ് പി‌ടിച്ച് ഉയർത്തണം. സാധാരണ പോലെ നിന്ന വ്യക്തി മാറുന്നു.അതേസമയം നാ​ഗവല്ലിയുടെ കാര്യത്തിൽ ശോഭനയുടെ ഇൻപുട്ടുകളുണ്ട്.

മണിച്ചിത്രത്താഴിൽ പ്രേക്ഷകർ മറക്കാത്ത രം​ഗമാണ് ​ഗം​ഗ നകുലന് മുന്നിൽ ആദ്യമായി നാ​ഗവല്ലിയായി മാറുന്നത്. അവിസ്മരണീയ പ്രകടനം ഈ സീനിൽ ശോഭന കാഴ്ച വെച്ചു. ഈ സീനിൽ താൻ പറഞ്ഞ നിർദ്ദേശത്തെക്കുറിച്ച് ശോഭന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

സീനിൽ ഞാൻ ബെഡ് പി‌ടിച്ച് ഉയർത്തണം. സാധാരണ പോലെ നിന്ന വ്യക്തി മാറുന്നു. എന്ത് ചെയ്യാൻ പറ്റുമെന്ന് ഫാസിൽ ചോദിച്ചപ്പോൾ സർ, ഒരു ഐബ്രോ പെൻസിൽ കൊണ്ട് കണ്ണിന് താഴെയും കവിളിനടുത്തും വരയ്ക്കാമെന്ന് പറഞ്ഞു. ആ ഒരു ‌ടച്ച് കൊണ്ട് ​ഗം​ഗ നാ​ഗവല്ലിയായി മാറുമ്പോഴുള്ള മുഖഭാവം പൂർണമായെന്നും ശോഭന വ്യക്തമാക്കി.

മണിച്ചിത്രത്താഴിലെ ക്ലെെമാക്സിലെ നൃത്ത രം​ഗത്തിൽ ധരിക്കുന്ന കോസ്റ്റ്യൂമിലും ശോഭനയുടെ ഇടപെടലുണ്ടായിട്ടുണ്ട്. മഹാദേവൻ എന്ന നർത്തകനായി നടൻ ശ്രീധറിനെ സിനിമയിലെത്തിച്ചതും ശോഭനയാണ്.2020 ൽ പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് ആണ് ശോഭനയുടേതായി അവസാനമായി പുറത്തിറങ്ങിയ മലയാള സിനിമ.

ചിത്രം മികച്ച വിജയം നേടി. നടിയു‌ടെ പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട്. മോഹൻലാൽ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് തരുൺ മൂർത്തിയാണ്. വർഷങ്ങൾക്ക് ശോഭനയും മോഹൻലാലും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണിത്. ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിട്ടില്ല. 

ശോഭനയെ വീണ്ടും സിനിമകളിൽ സജീവമായി കാണണമെന്ന് ആരാധകർ ആ​ഗ്രഹിക്കുന്നുണ്ട്. തൊണ്ണൂറുകളുടെ അവസാനത്തോടെയാണ് നടി സിനിമാ രം​ഗത്ത് സജീവമല്ലാതായത്. പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത കഥാപാത്രങ്ങൾ വന്നതോടെ മാറി നിൽക്കുകയായിരുന്നെന്ന് ശോഭന നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്.

പിന്നീട് നൃത്തത്തിലേക്ക് പൂർണ ശ്രദ്ധ നൽകുകയായിരുന്നു താരം. തമിഴ്, തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ശോഭന എന്നും പ്രാധാന്യം കൊടുത്തത് മലയാള സിനിമകൾക്കാണ്.

ദളപതിയാണ് തമിഴിൽ ശോഭനയുടെ വൻ വിജയമായ സിനിമ. ശോഭനയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. തനിക്ക് പ്രാധാന്യമില്ലാത്ത വേഷങ്ങൾ ശോഭന ഇന്ന് ചെയ്യാറില്ല.

#eye #brow #pencil #Idea #Shobhana #Unforgettable #Behind #Scenes

Next TV

Related Stories
#sibymalayil | നിര്‍മാതാക്കള്‍ക്ക് ഭയങ്കര നഷ്ടമുണ്ടാക്കിയ മോഹന്‍ലാല്‍ ചിത്രം!താൻ ഡിപ്രഷനിലായി പോയെന്ന് സിബി മലയില്‍

Jul 5, 2024 01:35 PM

#sibymalayil | നിര്‍മാതാക്കള്‍ക്ക് ഭയങ്കര നഷ്ടമുണ്ടാക്കിയ മോഹന്‍ലാല്‍ ചിത്രം!താൻ ഡിപ്രഷനിലായി പോയെന്ന് സിബി മലയില്‍

ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഈ സിനിമയെ പലരും അംഗീകരിച്ചെങ്കിലും റിലീസിനെത്തിയ സമയത്ത് പ്രതീക്ഷിച്ചത് പോലൊരു വിജയം നേടാന്‍...

Read More >>
#navyanair അമ്മ വരാത്തതിലാണ് വിഷമം, ഭർത്താവും ഇല്ലല്ലോ; വേർപിരിയൽ പരസ്യമാക്കിയില്ലേ? നവ്യയോട് ചോദ്യങ്ങൾ

Jul 5, 2024 01:07 PM

#navyanair അമ്മ വരാത്തതിലാണ് വിഷമം, ഭർത്താവും ഇല്ലല്ലോ; വേർപിരിയൽ പരസ്യമാക്കിയില്ലേ? നവ്യയോട് ചോദ്യങ്ങൾ

വിവാഹ ശേഷം കരിയർ വിടുന്നതായിരുന്നു അക്കാലത്തെ ഒട്ടുമിക്ക നടിമാരുടെയും രീതി....

Read More >>
#mammootty | അട്ടപ്പാടിയിലെ കുട്ടികൾക്ക് പഠന സഹായം; പതിവ് തെറ്റാതെയെത്തി മമ്മൂട്ടിയുടെ സഹായം

Jul 5, 2024 12:12 PM

#mammootty | അട്ടപ്പാടിയിലെ കുട്ടികൾക്ക് പഠന സഹായം; പതിവ് തെറ്റാതെയെത്തി മമ്മൂട്ടിയുടെ സഹായം

കുലുക്കൂർ ഗവ ട്രൈബൽ എൽ പി സ്‌കൂൾ, കാവുണ്ടിക്കൽ ജി ടി എൽ പി സ്കൂൾ എന്നിവിടങ്ങളിലെ കുട്ടികൾക്കാണ് ഇത്തവണ നടൻ മമ്മൂട്ടിയുടെ...

Read More >>
#kavyamadhavan | അന്ന് ജാന്മണി പറയാൻ ഭയന്നു; രഞ്ജു മടിക്കാതെ പറഞ്ഞു; കാവ്യയുടെ ലുക്ക് വൈറലായിരിക്കെ ചർച്ച

Jul 5, 2024 11:52 AM

#kavyamadhavan | അന്ന് ജാന്മണി പറയാൻ ഭയന്നു; രഞ്ജു മടിക്കാതെ പറഞ്ഞു; കാവ്യയുടെ ലുക്ക് വൈറലായിരിക്കെ ചർച്ച

ഹിറ്റ് സിനിമകളു‌ടെ ഒരു നിര തന്നെ കാവ്യയെ തേ‌ടി വന്നു. പെരുമഴക്കാലം, ​ഗദ്ദാമ എന്നീ സിനിമകളിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം രണ്ട് തവണ കാവ്യ...

Read More >>
Top Stories