#nisha sarang | ആ വിഗ്രഹം കാരണം ജീവിതം മാറി; പിറ്റേന്ന് മുതല്‍ ജീവിതത്തിന്റെ റൂട്ട് മാറി, ഗ്രാഫ് ഉയര്‍ന്നു: നിഷ സാരംഗ്‌

#nisha sarang  |  ആ വിഗ്രഹം കാരണം ജീവിതം മാറി; പിറ്റേന്ന് മുതല്‍ ജീവിതത്തിന്റെ റൂട്ട് മാറി, ഗ്രാഫ് ഉയര്‍ന്നു: നിഷ സാരംഗ്‌
Jul 5, 2024 02:57 PM | By Sreenandana. MT

(moviemax.in)മലയാളികള്‍ക്ക് യാതൊരു പരിചയപ്പെടുത്തലിന്റേയും ആവശ്യമില്ലാത്ത നടിയാണ് നിഷ സാരംഗ്. ആ പേരിനേക്കാള്‍ ആളുകള്‍ ഇന്ന് നിഷയെ അറിയുന്നത് നീലു എന്ന പേരിലായിരിക്കും. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മലയാളികള്‍ക്ക് നിഷ ഉപ്പും മുളകും പരമ്പരയിലെ നീലുവാണ്.

ഒരു പരമ്പര എന്നതിലും ഉപരിയായ തങ്ങളുടെ അടുത്ത വീട്ടിലെ കുടുംബം പോലെ മലയാളികള്‍ അവരെ സ്‌നേഹിക്കുന്നുണ്ട്. തന്നെ ഇപ്പോള്‍ മിക്കവരും വിളിക്കുന്നത് നീലുവമ്മ എന്നാണെന്നാണ് നിഷ പറയുന്നത്. 

ഇപ്പോഴിതാ ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ജീവിതം മാറ്റി മറിച്ചൊരു വിഗ്രഹത്തെക്കുറിച്ച് സംസാരിക്കുകയാണ് നിഷ സാരംഗ്. പുതിയ സിനിമയായ എഴുത്തോലയുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് നിഷ മനസ് തുറന്നത്.

നടന്‍ ഹേമന്ത് മേനോനും നിഷയ്‌ക്കൊപ്പം അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. നിഷയുടെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്. അന്ന് ഞാന്‍ അഭിനയിക്കാന്‍ ഇറങ്ങിയിരുന്നില്ല. ജസ്റ്റ് ഒന്ന് രണ്ട് പാസിംഗ് വേഷങ്ങള്‍ മാത്രമായിരുന്നു ചെയ്തിരുന്നത്.


കയ്യില്‍ പൈസയൊന്നുമില്ലാത്ത സമയാണ്. വണ്ടി കാശ് മാത്രമായിട്ടാണ് കുഞ്ഞുങ്ങളേയും കൊണ്ട് ഗുരുവായൂര്‍ പോകുന്നത്. ട്രെയ്‌നില്‍ വരാനുള്ള കാശ് മാത്രമേ കയ്യിലുണ്ടായിരുന്നുള്ളൂ. അവിടെ ചെന്നപ്പോള്‍ ഒരു കടയില്‍ കൃഷ്ണന്റെ വിഗ്രഹം കണ്ടു. 

കണ്ടാല്‍ കൃഷ്ണന്‍ അവിടെ നില്‍ക്കുകയാണെന്നേ തോന്നൂ. ആ ഒരു വിഗ്രഹം മാത്രമേ അങ്ങനത്തേത് ഉള്ളൂ അവിടെ. സാധാരണ എല്ലാം ഓടക്കുഴല്‍ പിടിച്ചു നില്‍ക്കുന്നതായിരിക്കും. ഇതുപക്ഷെ വെണ്ണക്കലവും പിടിച്ച് നില്‍ക്കുന്നതായിരുന്നു. ഒരു കുട്ടി നില്‍ക്കുന്നതായേ തോന്നുകയുള്ളൂ.

എനിക്കത് വാങ്ങണമെന്ന് തോന്നി. പക്ഷെ അത് വാങ്ങിക്കഴിഞ്ഞാല്‍ പിന്നെ കയ്യില്‍ ബസിന് പോകാനുള്ള കാശ് മാത്രമേ കാണൂ. അത് കളഞ്ഞിട്ട് പോകാന്‍ തോന്നിയില്ല. വില പേശി പേശി വാങ്ങി. ഒരു കുട്ടിയെ കയ്യില്‍ എടുക്കുന്നത് പോലെയാണ് ഞാന്‍ ആ വിഗ്രഹവും കൊണ്ട് പോയത്.

ബസിലാണ് തിരിച്ചു പോകുന്നത്. കലൂര്‍ ഇറങ്ങി കൃഷ്ണനേയും ഒക്കത്ത് വച്ച് നടക്കുകയായിരുന്നു. ഭക്ഷണം കഴിക്കാന്‍ പോലും പൈസ ബാക്കിയുണ്ടായിരുന്നില്ല. ഒക്കെ തീര്‍ന്നിരുന്നു. എന്നാലും കൃഷ്ണനെ കിട്ടിയ സന്തോഷത്തിലായിരുന്നു. പക്ഷെ പിറ്റേന്ന് മുതല്‍ എന്റെ ജീവിതം മാറി.

എന്റെ ജീവിതത്തിന്റെ പോക്ക് മാറി. ഗ്രാഫ് കയറിപ്പോയി. ജീവിതം വേറൊരു റൂട്ടിലായി. കൃഷ്ണന്‍ വീട്ടിലേക്ക് വന്നതിനാലാണ് അതെന്നാണ് എന്റെ വിശ്വാസം. എല്ലാവര്‍ക്കും അങ്ങനെ തോന്നണമെന്നില്ല. ഞാന്‍ വിശ്വസിക്കുന്നത്, എനിക്ക് അങ്ങനൊരു മകന്‍ ഉണ്ടായപ്പോള്‍ ജീവിതത്തില്‍ മാറ്റങ്ങളുണ്ടായി എന്നാണ്.

#Life #changed #because #idol #next #day #route #life #changed, #graph #rose: #Nisha #Sarang

Next TV

Related Stories
#jasminejaffer | ഞങ്ങളെ കല്ലെറിയുന്നവര്‍ കൂടി വരുന്നു! ബിഗ് ബോസിന് ശേഷം ജീവിതത്തില്‍ വന്ന മാറ്റങ്ങളെ പറ്റി ഗബ്രിയും ജാസ്മിനും

Jul 7, 2024 08:26 PM

#jasminejaffer | ഞങ്ങളെ കല്ലെറിയുന്നവര്‍ കൂടി വരുന്നു! ബിഗ് ബോസിന് ശേഷം ജീവിതത്തില്‍ വന്ന മാറ്റങ്ങളെ പറ്റി ഗബ്രിയും ജാസ്മിനും

ബിഗ് ബോസിന് ശേഷം ഇരുവരെയും ഒരുമിച്ച് കാണാന്‍ കാത്തിരുന്ന ആരാധകര്‍ക്ക് മുന്നിലേക്ക്താരങ്ങള്‍ ഒന്നിച്ച് എത്തിയിരിക്കുകയാണ്...

Read More >>
#Binny  |  'നീ എന്തിനാ എംബിബിഎസ് പഠിച്ചത്?' ചോദ്യത്തിന് ചുട്ടമറുപടി നല്‍കി നടി ബിന്നി

Jul 7, 2024 04:42 PM

#Binny | 'നീ എന്തിനാ എംബിബിഎസ് പഠിച്ചത്?' ചോദ്യത്തിന് ചുട്ടമറുപടി നല്‍കി നടി ബിന്നി

കഴിഞ്ഞ ദിവസം ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ എംബിബി എസ് എടുത്തതിനെക്കുറിച്ച് താരം സംസാരിച്ചിരുന്നു....

Read More >>
#manvesurendran  |  പച്ച ലഹങ്കയിൽ അതിമനോഹരിയായി മാൻവി; ചിത്രങ്ങൾ

Jul 7, 2024 10:24 AM

#manvesurendran | പച്ച ലഹങ്കയിൽ അതിമനോഹരിയായി മാൻവി; ചിത്രങ്ങൾ

സീരിയലുകളിൽ ചെറിയ വേഷങ്ങളിലൂടെയാണ് മാൻവി അഭിനയത്തിലേക്ക്...

Read More >>
#kasthooriman  |  വർഷങ്ങൾക്ക് ശേഷം നേരിൽക്കണ്ട് 'ജീവ്യ'; ഇരുവരെയും സ്‌ക്രീനിൽ ഒന്നിച്ച് കാണണമെന്ന് ആരാധകർ

Jul 6, 2024 10:37 PM

#kasthooriman | വർഷങ്ങൾക്ക് ശേഷം നേരിൽക്കണ്ട് 'ജീവ്യ'; ഇരുവരെയും സ്‌ക്രീനിൽ ഒന്നിച്ച് കാണണമെന്ന് ആരാധകർ

മലര്‍വാടി ആര്‍ട്‌സ്‌ക്ലബും ഉയരെയും ഉള്‍പ്പടെ നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്...

Read More >>
#LakshmiNakshatra  |  11 ലക്ഷം മുതല്‍ 17 ലക്ഷം വരെ; പുത്തൻ ഥാറുമായി ലക്ഷമി നക്ഷത്ര; പിന്നാലെ ആശംസകൾക്ക് ഒപ്പം വിമർശനവും

Jul 6, 2024 05:14 PM

#LakshmiNakshatra | 11 ലക്ഷം മുതല്‍ 17 ലക്ഷം വരെ; പുത്തൻ ഥാറുമായി ലക്ഷമി നക്ഷത്ര; പിന്നാലെ ആശംസകൾക്ക് ഒപ്പം വിമർശനവും

ടെലിവിഷൻ അവതാരകയ്ക്ക് പുറമെ സോഷ്യൽ മീഡിയ താരവും ഇൻഫ്ലുവൻസറുമാണ്...

Read More >>
Top Stories