---
title: "#navyanair അമ്മ വരാത്തതിലാണ് വിഷമം, ഭർത്താവും ഇല്ലല്ലോ; വേർപിരിയൽ പരസ്യമാക്കിയില്ലേ? നവ്യയോട് ചോദ്യങ്ങൾ  "
english_title: "#navya#nair #buys #new #car #netizens #questions #husbands #absence #special #day"
publisher: "moviemax.in"
canonical_url: "https://moviemax.in/news/217521/navyanair-buys-new-car-netizens-questions-husbands-absence-special-day"
published_at: "2024-07-05T13:07:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6687a2f92ad96_navyaaa.jpg"
keywords: []
---

# #navyanair അമ്മ വരാത്തതിലാണ് വിഷമം, ഭർത്താവും ഇല്ലല്ലോ; വേർപിരിയൽ പരസ്യമാക്കിയില്ലേ? നവ്യയോട് ചോദ്യങ്ങൾ  

> **Lead Summary:** **മ**ഞ്ജു വാര്യർക്ക് ശേഷം തിരിച്ച് വരവിൽ മികച്ച സ്വീകാര്യത ലഭിച്ച നടിയാണ് നവ്യ നായർ. രണ്ടായിരത്തിന്റെ തുടക്ക വർഷങ്ങളിൽ മലയാളത്തിലെ തിരക്കേറിയ നടിയായിരുന്ന നവ്യ 2010 ലാണ് ബിസിനസുകാരനായ സന്തോഷ് മേനോനെ വിവാഹം ചെയ്യുന്നതും കരിയർ വിടുന്നത്.

## Article Content

**മ**ഞ്ജു വാര്യർക്ക് ശേഷം തിരിച്ച് വരവിൽ മികച്ച സ്വീകാര്യത ലഭിച്ച നടിയാണ് നവ്യ നായർ. രണ്ടായിരത്തിന്റെ തുടക്ക വർഷങ്ങളിൽ മലയാളത്തിലെ തിരക്കേറിയ നടിയായിരുന്ന നവ്യ 2010 ലാണ് ബിസിനസുകാരനായ സന്തോഷ് മേനോനെ വിവാഹം ചെയ്യുന്നതും കരിയർ വിടുന്നത്.

വിവാഹ ശേഷം കരിയർ വിടുന്നതായിരുന്നു അക്കാലത്തെ ഒട്ടുമിക്ക നടിമാരുടെയും രീതി. നവ്യയും ഇതേ പാത പിന്തുടർന്നു. കേരളത്തിൽ നിന്നും മുംബൈയിലേക്ക് നവ്യ തന്റെ ജീവിതം പറിച്ച് നട്ടു.

ലൈം ലൈറ്റിൽ നിന്നും കുറേക്കാലം നവ്യ മാറി നിന്നു. എന്നാൽ വീട്ടമ്മ മാത്രമായി ജീവിക്കാൻ താൽപര്യമില്ലെന്ന് മനസിലാക്കിയ നവ്യ കരിയറിലേക്ക് തിരിച്ച് വരാനുള്ള ശ്രമങ്ങൾ നടത്തി.

നഷ്ടപ്പെട്ട് പോയ ജനശ്രദ്ധ തിരികെ ലഭിക്കാൻ നവ്യയെ സഹായിച്ചത് ഒരുത്തീ എന്ന ഹിറ്റ് സിനിമയാണ്. മികച്ച വിജയം നേടിയ നവ്യക്ക് വീണ്ടും മലയാള സിനിമാ ലോകത്ത് സ്ഥാനം നൽകി.

സിനിമയിലെ പ്രകടനം കൈയടി. വർഷങ്ങളോളം സിനിമാ രം​ഗത്ത് നിന്ന് മാറി നിന്നിട്ടും നവ്യയുടെ അഭിനയ മികവിന് ഒരു കോട്ടവും വന്നില്ലെന്ന് പ്രേക്ഷകർ അഭിപ്രായപ്പെട്ടു.

അതേസമയം ഇതിനിടെ നവ്യയുടെ വ്യക്തി ജീവിതവും ചർച്ചയായി. നവ്യക്കൊപ്പം ഭർത്താവ് സന്തോഷ് മേനോനെ കാണാത്തത് ആരാധകർ ശ്രദ്ധിച്ചു.

സോഷ്യൽ മീഡിയ പോസ്റ്റുകളിലോ ഇവന്റുകളിലോ നവ്യക്കൊപ്പം ഭർത്താവ് ഇല്ല. ഇപ്പോഴിതാ പുതിയ കാർ വാങ്ങിയ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നവ്യ.

ബിഎംഡബ്ല്യു എക്സ് 7 ആണ് നവ്യയുടെ പുതിയ കാർ. 1.7 കോടിയോളം മുടക്കിയാണ് നവ്യ ഈ കാർ വാങ്ങിയത്. നവ്യയുടെ മകനും പിതാവും ഒപ്പമുണ്ടെങ്കിലും ഭർത്താവില്ല.

ഇതേക്കുറിച്ച് കമന്റ് ബോക്സിൽയുപിഎസി നേടണമെന്ന് ആ​ഗ്രഹമുണ്ടായിരുന്നു. പക്ഷെ നടന്നില്ല. ഡാൻസിൽ ഡി​ഗ്രി ചെയ്യാൻ നോക്കിയപ്പോൾ‌ മകന്റെ കാര്യം പറഞ്ഞ് ഭർത്താവ് അനുവദിച്ചില്ല.

ഇങ്ങനെയാണ് പലപ്പോഴും നിസഹായരായി പോകുന്നത്. ഇത് തിരിച്ചറിയുമ്പോഴേക്കും വർഷങ്ങൾ കടന്ന് പോയിട്ടുണ്ടാകുമെന്നും നവ്യ അന്ന് ചൂണ്ടിക്കാട്ടി. ​

ഗോസിപ്പുകളോട് നടി പ്രതികരിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ചോദ്യങ്ങൾ വരുന്നുണ്ട്. അമ്മയ്ക്ക് വയറു വേദന കാരണം കാർ വാങ്ങുമ്പോൾ ഒപ്പം വരാൻ പറ്റാത്തതിൽ വിഷമമുണ്ടെന്ന് നവ്യ പറയുന്നുണ്ട്.

ഭർത്താവ് വരാത്തതിൽ വിഷമം ഇല്ലേയെന്നാണ് ആരാധകരുടെ ചോദ്യം. ഭർത്താവ് എവിടെയെന്ന് ചോദ്യങ്ങൾ ഉണ്ട്. ആർക്കെങ്കിലും വ്യക്തമാക്കാമോ? നവ്യ ഇപ്പോൾ സിം​ഗിൾ മം ആണോ. വേർപിരിയൽ പരസ്യമാക്കിയിരുന്നോ എന്നാണ് ഒരാളുടെ ചോദ്യം.

സോഷ്യൽ മീഡിയയിൽ ഇതേക്കുറിച്ച് പല അഭ്യൂഹങ്ങളും കഴിഞ്ഞ കുറച്ച് നാളായി വരുന്നുണ്ട്. എന്നാൽ നവ്യ ഇതേക്കുറിച്ച് പ്രതികരിക്കാറില്ല.

വലിയ കുഴപ്പമൊന്നുമില്ലാതെ വിവാഹ ജീവിതം മുന്നോട്ട് പോകുന്നെന്നാണ് മുമ്പ് ഒരഭിമുഖത്തിൽ നവ്യ പറഞ്ഞത്. അതേസമയം വിവാഹ ജീവിതം തന്റെ കരിയറിനെയും സ്വപ്നങ്ങളെയും ബാധിച്ചതിനെക്കുറിച്ച് നവ്യ ഒരിക്കൽ തുറന്ന് സംസാരിച്ചിട്ടുമുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/217521/navyanair-buys-new-car-netizens-questions-husbands-absence-special-day)