#sibymalayil | നിര്‍മാതാക്കള്‍ക്ക് ഭയങ്കര നഷ്ടമുണ്ടാക്കിയ മോഹന്‍ലാല്‍ ചിത്രം!താൻ ഡിപ്രഷനിലായി പോയെന്ന് സിബി മലയില്‍

#sibymalayil | നിര്‍മാതാക്കള്‍ക്ക് ഭയങ്കര നഷ്ടമുണ്ടാക്കിയ മോഹന്‍ലാല്‍ ചിത്രം!താൻ ഡിപ്രഷനിലായി പോയെന്ന് സിബി മലയില്‍
Jul 5, 2024 01:35 PM | By ADITHYA. NP

(moviemax.in)ടന്‍ മോഹന്‍ലാലിന്റെ കരിയറിലെ തന്നെ വേറിട്ട അവതരണമായിരുന്നു ദേവദൂതന്‍ എന്ന സിനിമയിലേത്. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ രണ്ട് കാലഘട്ടത്തിലെ കഥയാണ് പറഞ്ഞത്.

ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഈ സിനിമയെ പലരും അംഗീകരിച്ചെങ്കിലും റിലീസിനെത്തിയ സമയത്ത് പ്രതീക്ഷിച്ചത് പോലൊരു വിജയം നേടാന്‍ സാധിച്ചിരുന്നില്ല.


തിയേറ്ററുകളില്‍ ദയനീയ പരാജയമായിരുന്നു ദേവദൂതന് ലഭിച്ചത്. വര്‍ഷങ്ങള്‍ക്കിപ്പുറം സിനിമ പുതിയ രൂപത്തില്‍ പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.

 അതേ സമയം ദേവദൂതന്റെ റിലീസിനെ പറ്റിയും ആ സമയത്ത് താന്‍ അനുഭവിച്ച സമ്മര്‍ദ്ദത്തെ കുറിച്ചും സംവിധായകന്‍ സിബി മലയില്‍ പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണ്.

ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന നല്‍കിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം.'ഫ്‌ളോസ് ഒക്കെ ദേവദൂതന് ഉണ്ടായിരുന്നെങ്കിലും അതുവരെ മലയാള സിനിമയില്‍ കണ്ടിട്ടില്ലാത്ത വ്യത്യസ്തമായ അപ്രോച്ച് സിനിമ ആയിരുന്നു അത്.

സ്റ്റോറി കോണ്‍സപ്റ്റ് ആയാലും മേക്കിംഗ് ആയാലും സൗണ്ട് ട്രാക്ക് ആണെങ്കിലും അതുവരെ മലയാള സിനിമ കണ്ടിട്ടില്ലാത്ത ക്വാളിറ്റിയില്‍ ഒരുങ്ങിയതാണ്.

ഒരു ഹോളിവുഡ് ടച്ചുള്ള മേക്കിംഗ് ആയിരുന്നു അത്. പക്ഷേ അന്ന് സിനിമ വലിയ പരാജയം ആയിപ്പോയി. ചിത്രത്തിന്റെ പരാജയം നിര്‍മാതാക്കളെ എല്ലാം ഭീകരമായി ബാധിക്കുകയും ചെയ്തു.

അതിന്റെ സംവിധായകനായിരുന്ന തനിക്കും ഏറ്റവും വലിയ ഡിപ്രഷന്‍ ഉണ്ടാക്കിയ സ്റ്റേജ് ആയിരുന്നു അപ്പോള്‍. കാരണം വലിയൊരു എഫേര്‍ട്ട് ദേവദൂതന്റെ പുറകില്‍ ഉണ്ടായിരുന്നു.

സിനിമയുടെ കഥ പൂര്‍ത്തീകരിക്കുന്നതിനും പ്രീ പ്രൊഡക്ഷന്‍ വര്‍ക്കിനായിട്ടും ഏകദേശം ഒരു വര്‍ഷത്തോളം സമയം വേണ്ടി വന്നിരുന്നു. എന്റെ കരിയറില്‍ ഏറ്റവും വലിയ എഫേര്‍ട്ട് എടുത്ത് ചെയ്ത സിനിമയും അതായിരുന്നു.

അതിന് നേരിട്ട പരാജയം എന്നെ വല്ലാതെ തളര്‍ത്തിക്കളയുകയും ചെയ്തുവെന്നാണ് സിബി മലയില്‍ പറയുന്നത്. ഇനി ഞാന്‍ സിനിമ ചെയ്യണമോ എന്ന് വരെ ചിന്തിച്ചു.

അങ്ങനെ പല ചിന്തകള്‍ എന്നെ അലട്ടിക്കൊണ്ടിരുന്ന സമയമായിരുന്നു അത്. അന്നുണ്ടായ നഷ്ടങ്ങള്‍ ഒന്നും ഇല്ലാതായി പോവുന്നില്ല. ഇപ്പോള്‍ ചിത്രം ആസ്വദിക്കുന്നത് ടീനേജ്, കോളേജ് പ്രായത്തിലുള്ള കുട്ടികളാകും.

അവരാണ് സിനിമ കാണുകയും അതിനെ പറ്റി കമന്റ് ചെയ്യുകയും ചെയ്യുന്നത്. അതൊക്കെ നല്ല കാര്യമാണ്. പക്ഷേ അതുകൊണ്ടൊന്നും നമുക്ക് ഉണ്ടായ നഷ്ടങ്ങള്‍ക്ക് പരിഹാരം ആകുന്നില്ലല്ലോ', എന്നാണ് സിബി മലയില്‍ ചോദിക്കുന്നത്.

2000 ത്തില്‍ ക്രിസ്തുമസിനോട് അനുബന്ധിച്ചാണ് സിബി മലയലിന്റെ സംവിധാനത്തില്‍ ദേവദൂതന്‍ എന്ന സിനിമ റിലീസിനെത്തുന്നത്. രഘുനാഥ് പാലേരി തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ജയപ്രദയായിരുന്നു നായികയായി അഭിനയിച്ചത്.

വിനീത് കുമാര്‍, ജഗതി, മുരളി, ശരത്, വിജയലക്ഷ്മി, ജനാര്‍ദ്ദനന്‍ എന്നിങ്ങനെ വന്‍ താരനിര ചിത്രത്തില്‍ അണിനിരന്നു. സിനിമയിലെ പാട്ടുകളെല്ലാം സൂപ്പര്‍ ഹിറ്റായി മാറിയെങ്കിലും സിനിമ വിജയിക്കാതെ പോവുകയായിരുന്നു.

#director #siby #malayil #opens #up #about #mohanlals #movie #devadoothan #failure

Next TV

Related Stories
#Barroz  |   ഇനി 65 ദിവസം, 1560 മണിക്കൂർ; അവൻ വരുന്നു 'ബറോസ്', റിലീസിന് ചെക്ക് വയ്ക്കുമോ ആ ചിത്രം ?

Jul 8, 2024 10:55 AM

#Barroz | ഇനി 65 ദിവസം, 1560 മണിക്കൂർ; അവൻ വരുന്നു 'ബറോസ്', റിലീസിന് ചെക്ക് വയ്ക്കുമോ ആ ചിത്രം ?

മൂന്ന് ത്രീഡി സിനിമകളാണ് മലയാളത്തില്‍ റിലീസ് ഒരുങ്ങുന്നത്....

Read More >>
#GokulSuresh | ദുൽഖറിനും പ്രണവിനും ലഭിക്കുന്ന ഓപ്പണിങ് എന്തുകൊണ്ട് ലഭിക്കുന്നില്ല? മറുപടി നൽകി ഗോകുൽ സുരേഷ്

Jul 8, 2024 10:02 AM

#GokulSuresh | ദുൽഖറിനും പ്രണവിനും ലഭിക്കുന്ന ഓപ്പണിങ് എന്തുകൊണ്ട് ലഭിക്കുന്നില്ല? മറുപടി നൽകി ഗോകുൽ സുരേഷ്

സൃഷ്ടിക്കുന്ന ഉള്ളടക്കത്തോട് നിങ്ങള്‍ക്ക് സത്യസന്ധതയുണ്ടെങ്കില്‍ അത് നിങ്ങളെ പലയിടങ്ങളിലും എത്തിക്കും. അത് ചിലപ്പോള്‍ പതുക്കെയാവും...

Read More >>
#kummattikali  |  മകന്റെ സിനിമയുടെ ഓഡിയോ ലോഞ്ച്; നിറ സാന്നിധ്യമായി സുരേഷ് ​ഗോപി, യുവൻ ശങ്കർ രാജ മലയാളത്തിലേക്ക്

Jul 8, 2024 08:09 AM

#kummattikali | മകന്റെ സിനിമയുടെ ഓഡിയോ ലോഞ്ച്; നിറ സാന്നിധ്യമായി സുരേഷ് ​ഗോപി, യുവൻ ശങ്കർ രാജ മലയാളത്തിലേക്ക്

ആനന്ദം, കച്ചേരി ആരംഭം, ജില്ല ഉൾപ്പടെ തമിഴ് ചിത്രങ്ങളും കീർത്തിചക്ര,തങ്കമണി ഉൾപ്പടെയുള്ള മലയാള ചിത്രങ്ങളും നിർമിച്ച സൂപ്പർഗുഡ് ഫിലിംസിന്റെ 98മത്...

Read More >>
Top Stories