#jasminejaffer | ഞങ്ങളെ കല്ലെറിയുന്നവര്‍ കൂടി വരുന്നു! ബിഗ് ബോസിന് ശേഷം ജീവിതത്തില്‍ വന്ന മാറ്റങ്ങളെ പറ്റി ഗബ്രിയും ജാസ്മിനും

#jasminejaffer | ഞങ്ങളെ കല്ലെറിയുന്നവര്‍ കൂടി വരുന്നു! ബിഗ് ബോസിന് ശേഷം ജീവിതത്തില്‍ വന്ന മാറ്റങ്ങളെ പറ്റി ഗബ്രിയും ജാസ്മിനും
Jul 7, 2024 08:26 PM | By ADITHYA. NP

(moviemax.in)ബിഗ് ബോസ് താരങ്ങളായ ജാസ്മിനും ഗബ്രിയും മത്സരത്തിനു ശേഷവും വിമര്‍ശനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. എന്നാല്‍ പോസിറ്റീവ് നെഗറ്റീവ് ആയ പ്രതികരണങ്ങള്‍ തങ്ങള്‍ യാതൊരു പരാതിയും കൂടാതെ സ്വീകരിക്കുകയാണെന്ന് താരങ്ങള്‍ തന്നെ തുറന്നു പറയുകയാണ് ഇപ്പോള്‍.

ബിഗ് ബോസിന് ശേഷം ഇരുവരെയും ഒരുമിച്ച് കാണാന്‍ കാത്തിരുന്ന ആരാധകര്‍ക്ക് മുന്നിലേക്ക്താരങ്ങള്‍ ഒന്നിച്ച് എത്തിയിരിക്കുകയാണ് ഇപ്പോള്‍.

പാലക്കാട് നടന്ന ഒരു ഉദ്ഘാടനത്തില്‍ പങ്കെടുക്കാനാണ് ജാസ്മിനും ഗബ്രിയും ഒരുമിച്ച് എത്തിയത്. വേദിയില്‍ ആരാധകരോട് സംസാരിക്കവേ തങ്ങള്‍ക്ക് നേരിടേണ്ടിവന്ന അധിക്ഷേപങ്ങളെപ്പറ്റി ഇരുവരും സംസാരിച്ചു.

പുറത്ത് വന്നതിന് ശേഷം ഗബ്രി എന്നോട് പറഞ്ഞത് 'നിനക്ക് ഒരുപാട് പോസിറ്റീവ് കമന്റ് കിട്ടിയെന്ന് പറഞ്ഞ് ഒത്തിരി സന്തോഷിക്കാന്‍ നില്‍ക്കണ്ട.

അതുപോലെ ഒരുപാട് നെഗറ്റിവിറ്റി കിട്ടിയെന്ന് പറഞ്ഞ് ഡിപ്രെസ്ഡ് ആവാനും നില്‍ക്കണ്ട. അടിയുറച്ച് നില്‍ക്കുകയാണ് വേണ്ടതെന്നാണ്' അവന്‍ പറഞ്ഞത്.

അങ്ങനെയേ ഞാനും ഇപ്പോള്‍ വിമര്‍ശനങ്ങളെ നോക്കി കാണുന്നുള്ളു. നെഗറ്റീവില്‍ ഒത്തിരി വിഷമിക്കാനോ പോസിറ്റീവില്‍ കരയാനോ നിന്നിട്ടില്ലെന്നാണ് ജാസ്മിന്‍ പറയുന്നത്.

ബിഗ് ബോസില്‍ പോയതിന് ശേഷം ഞാന്‍ ഒന്നൂടി സ്‌ട്രോങ്ങായെന്ന് പറയാം. ഷോ യിലേക്ക് പോകുന്നതിന് മുന്‍പ് പലതും നേരിട്ടിട്ടുണ്ടെങ്കിലും ജീവിതത്തിലെ ഏറ്റവും മോശം വശങ്ങളും നല്ലതുമൊക്കെ ബിഗ് ബോസിനകത്ത് നിന്നും എനിക്ക് കിട്ടി.

അത് കാരണം പുറത്തിറങ്ങിയപ്പോള്‍ കുറച്ച് കൂടുതല്‍ സ്‌ട്രോങ്ങും ബോള്‍ഡുമായി. മാത്രമല്ല കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ കുറച്ച് കൂടി പക്വത കൈവരിച്ചുവെന്ന് പറയാം.

ബിഗ് ബോസിനകത്ത് വച്ച് താന്‍ പറഞ്ഞതും ഇതാണെന്ന് ഗബ്രി പറയുന്നു. ജീവിതത്തെ ബാലന്‍സ് ചെയ്ത് പോകുന്നതിലാണ് ഞാന്‍ വിശ്വസിക്കുന്നത്.

ജീവിതത്തില്‍ ഒരു സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. ഒരുപാട് സന്തോഷം വന്നാല്‍ സന്തോഷത്തോട് നമുക്ക് മടുപ്പ് തോന്നും.

വിഷമം മാത്രമായാല്‍ നമ്മള്‍ ഡിപ്രെസ്ഡുമാവും.അപ്പോള്‍ രണ്ടിന്റെയും ഇടയില്‍ ബാലന്‍സായി പോവുകയാണ് വേണ്ടത്. ഒരു സന്തോഷമുണ്ടായി കഴിഞ്ഞാല്‍ ഉറപ്പായിട്ടും സങ്കടം ഉണ്ടാവുമെന്ന് വിചാരിച്ചാല്‍ മതി.

അങ്ങനെയാണെങ്കില്‍ കൂടുതല്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടാവില്ലെന്നാണ് എന്റെ വിശ്വാസം. എതെങ്കിലും ഒരു അവസരത്തില്‍ നമ്മള്‍ മറ്റൊരാള്‍ക്ക് വേണ്ടി നല്ലത് ചെയ്തിട്ടുണ്ടെങ്കില്‍ പിന്നീടൊരിക്കല്‍ നമുക്കതിനുള്ള നന്മ ദൈവം തരുമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാനെന്നും ഗബ്രി പറയുന്നു.

2019 ല്‍ എന്റെ ആദ്യ സിനിമ റിലീസ് ചെയ്തപ്പോള്‍ ആളുകള്‍ അടുത്ത് വന്ന് ഫോട്ടോ എടുക്കുകയും സ്‌നേഹിക്കുകയുമൊക്കെ ചെയ്തിരുന്നു.

പക്ഷേ ബിഗ് ബോസിലൂടെയുള്ള റീച്ച് എന്ന് പറയുന്നത് അവിശ്വസിനീയമായിട്ടുള്ളതാണ്. നാട്ടിന്‍പുറത്തുള്ള ഒരു ചായക്കടയില്‍ മാസ്‌ക് വെച്ച് പോയിരുന്നാല്‍ പോലും ആളുകള്‍ തിരഞ്ഞ് കണ്ടുപിടിക്കും.

അത്രയധികം ഞങ്ങളുടെ മുഖവും ശബ്ദവുമൊക്കെ ആളുകള്‍ക്കിയില്‍ രജിസ്റ്ററായി. അതാണ് ബിഗ് ബോസലൂടെ ലഭിച്ച ഏറ്റവും വലിയ കാര്യമെന്നാണ് ഗബ്രിയുടെ അഭിപ്രായം.

#biggboss #malayalam #season6 #fame #jasmine #and #gabri #about #their #life #after #the #show

Next TV

Related Stories
#renusudhi | 'സുധിയുടെ ഒന്നാം ചരമ വാർഷിക ചടങ്ങിൽ മൂത്തമകൻ പങ്കെടുത്തില്ല, കിച്ചുവുമായി പിണക്കത്തിലോ?'; രേണു സുധി പറയുന്നു!

Jul 13, 2024 07:38 AM

#renusudhi | 'സുധിയുടെ ഒന്നാം ചരമ വാർഷിക ചടങ്ങിൽ മൂത്തമകൻ പങ്കെടുത്തില്ല, കിച്ചുവുമായി പിണക്കത്തിലോ?'; രേണു സുധി പറയുന്നു!

കിച്ചുവിന് പതിനൊന്ന് വയസ് പ്രായമുള്ളപ്പോഴാണ് രേണുവിനെ സുധി പ്രണയിച്ച് വിവാഹം...

Read More >>
#ArjunShymGopan | ബെഞ്ച് ഒടിഞ്ഞ് പോകുമെന്ന് അവർ ഭയന്നു, പ്രിൻസിപ്പൽ കളിയാക്കി; അനുഭവം പങ്കുവെച്ച് അർജുൻ

Jul 12, 2024 09:12 PM

#ArjunShymGopan | ബെഞ്ച് ഒടിഞ്ഞ് പോകുമെന്ന് അവർ ഭയന്നു, പ്രിൻസിപ്പൽ കളിയാക്കി; അനുഭവം പങ്കുവെച്ച് അർജുൻ

അർജുന്റെ വിജയത്തിൽ രണ്ട് അഭിപ്രായങ്ങൾ വന്നു. ഹേറ്റേഴ്സ് അധികം ഇല്ലാതെ മികച്ച ​ഗെയിമുമായി മുന്നോട്ട് പോയ അർജുൻ രണ്ടാം സ്ഥാനത്തിന് അർഹനാണെന്ന്...

Read More >>
#veenaNair | ഞാന്‍ ഡിവോഴ്‌സായിട്ടില്ല! ഭര്‍ത്താവുമായി പിരിഞ്ഞതിന് കാരണം ബിഗ് ബോസാണോ? വീണ നായര്‍ മനസ് തുറക്കുന്നു

Jul 12, 2024 03:15 PM

#veenaNair | ഞാന്‍ ഡിവോഴ്‌സായിട്ടില്ല! ഭര്‍ത്താവുമായി പിരിഞ്ഞതിന് കാരണം ബിഗ് ബോസാണോ? വീണ നായര്‍ മനസ് തുറക്കുന്നു

ചിലര്‍ക്ക് ഇഷ്ടപ്പെടാത്തത് കാണുമ്പോള്‍ അവര്‍ വന്ന് കമന്റ് ഇട്ടിട്ടു പോകും. ഞാന്‍ ചെയ്ത ഒരു ആക്ട് ഇഷ്ടപ്പെട്ടില്ലെങ്കില്‍ അതില്‍ അഭിപ്രായം...

Read More >>
#robinradhakrishnan | എന്നെ വേണോ വേണ്ടയോ എന്ന് ആരതിയ്ക്ക് തീരുമാനിക്കാം; കഴുത്തിന് പിടിച്ച് കെട്ടാന്‍ നിര്‍ബന്ധിക്കുന്നില്ല

Jul 12, 2024 11:39 AM

#robinradhakrishnan | എന്നെ വേണോ വേണ്ടയോ എന്ന് ആരതിയ്ക്ക് തീരുമാനിക്കാം; കഴുത്തിന് പിടിച്ച് കെട്ടാന്‍ നിര്‍ബന്ധിക്കുന്നില്ല

പല വിവാദങ്ങളും റോബിന്റെ ജീവിതത്തിലുണ്ടായപ്പോള്‍ കട്ടയ്ക്ക് കൂടെ നിന്ന ആളാണ്...

Read More >>
#renusudhi | ഞാന്‍ വീണ്ടും വിവാഹിതയാകുന്നു, അതിനുള്ള തയ്യാറെടുപ്പാണ്; കണ്ടറിഞ്ഞ് അവള്‍ ഞങ്ങളെ സഹായിക്കുന്നുണ്ട് -രേണു സുധി

Jul 11, 2024 10:47 PM

#renusudhi | ഞാന്‍ വീണ്ടും വിവാഹിതയാകുന്നു, അതിനുള്ള തയ്യാറെടുപ്പാണ്; കണ്ടറിഞ്ഞ് അവള്‍ ഞങ്ങളെ സഹായിക്കുന്നുണ്ട് -രേണു സുധി

വിമര്‍ശനങ്ങള്‍ക്കെതിരെ രൂഷമായാണ് രേണു പ്രതികരിക്കുന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം...

Read More >>
#premiviswanath | ഇവര്‍ അമ്മയും മകനുമാണെന്ന് പറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കും? മകനൊപ്പമുള്ള വീഡിയോയുമായി കറുത്തമുത്ത് നടി

Jul 11, 2024 11:59 AM

#premiviswanath | ഇവര്‍ അമ്മയും മകനുമാണെന്ന് പറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കും? മകനൊപ്പമുള്ള വീഡിയോയുമായി കറുത്തമുത്ത് നടി

ആദ്യ സീരിയലിലൂടെ വലിയ വിജയം നേടാന്‍ സാധിച്ചതിനാല്‍ പിന്നീട് മറ്റു ഭാഷകളിലും പ്രേമി...

Read More >>
Top Stories

News Roundup