(moviemax.com)മലയാളികള്‍ ഒരിക്കലും മറക്കാത്ത സിനിമകളിലൊന്നാണ് നമ്മള്‍. ജിഷ്ണു, സിദ്ധാര്‍ത്ഥ് ഭരതന്‍, രേണുക മേനോന്‍, ഭാവന എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ സിനിമയായിരുന്നു നമ്മള്‍.
സൂപ്പര്‍ താരങ്ങളൊന്നുമില്ലാതെ, നാല് പുതുമുഖങ്ങളെ വച്ച് കമല്‍ വലിയ വിജയമാക്കി തീര്‍ത്ത സിനിമ. ചിത്രത്തിലെ പാട്ടുകള്‍ ഇപ്പോഴും മലയാളികളുടെ മനസില്‍ നിലനില്‍ക്കുന്നുണ്ട്.
ഭാവന വലിയ താരമായി മാറി. സിദ്ധാര്‍ത്ഥ് ഭരതന്‍ നടനില്‍ നിന്നും സംവിധായകന്‍ എന്ന നിലയിലും കയ്യടി നേടി. അതേസമയം പ്രതീക്ഷയുള്ള നടനായിരുന്ന ജിഷ്ണുവിനെ ചെറിയ പ്രായത്തില്‍ തന്നെ മരണം കീഴടക്കി.
രേണുകയാകട്ടെ സിനിമയില്‍ നിന്നെല്ലാം മാറിപ്പോവുകയും ചെയ്തു. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം ജിഷ്ണുവിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് രേണുക മേനോന്‍.
സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് രേണുക ജിഷ്ണുവിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചത്. ജിഷ്ണു തനിക്കൊരു ബിഗ് ബ്രദര്‍ ആയിരുന്നുവെന്നും ആ മരണം തന്നെ വല്ലാതെ ബാധിച്ചിരുന്നുവെന്നുമാണ് രേണുക പറയുന്നത്.'
'നമ്മളിന് ശേഷം ഒരു സിനിമ കൂടി ജിഷ്ണുവിനൊപ്പം ചെയ്തിരുന്നു. അതിനാല്‍ കുറച്ചുകൂടി ഇന്ററാക്ഷന്‍ ജിഷ്ണുവുമായി ഉണ്ടായിരുന്നു.
ജിഷ്ണു ഒരു ബിഗ് ബ്രദറിനെ പോലെയായിരുന്നു. ഞാന്‍ അന്ന് കൊച്ചു കുട്ടിയാണ്. അതിനാല്‍ എനിക്ക് കുറച്ച് പൊട്ടത്തരങ്ങളും സിനിമയ്ക്ക് പറ്റാത്ത സ്വാഭവങ്ങളും ഉണ്ടായിരുന്നു.
എനിക്ക് പെട്ടെന്ന് ദേഷ്യം വരും. വികാരങ്ങള്‍ അടക്കി വെക്കാനാകില്ല. മനസില്‍ തോന്നുന്നത് മുഖത്ത് തന്നെ കാണാമായിരുന്നു'' എന്നാണ് രേണുക പറയുന്നത്.
''ദേഷ്യം വന്നാലും ശാന്തമായിരിക്കണം, എവിടെ എന്ത് പറയരുത് എന്നൊന്നും അറിയില്ലായിരുന്നു. അപ്പോള്‍ ജിഷ്ണു ഒരു ബിഗ് ബ്രദറിനെപോലെ ഉപദേശിക്കുമായിരുന്നു.
നിന്റെ മൂക്കത്തെ ശുണ്ഠി മാറ്റി വെക്കണം. കുറച്ചു കൂടി ശാന്തമാകണം, ഇത് ഇന്‍ഡസട്രിയാണെന്നൊക്കെ പറയും. പക്ഷെ ഞാന്‍ എന്തിന് അങ്ങനെ നില്‍ക്കണം, ഞാന്‍ ഞാനായി നിന്നാ പോരേ എന്നായിരുന്നു ഞാന്‍ ചോദിച്ചിരുന്നത്.
എന്തിന് വേറൊരാളി ഭാവിക്കുന്നത്? അന്നും എനിക്കൊന്നും മനസിലായിരുന്നില്ല. പക്ഷെ കുറേക്കൂടി ക്ഷമ വേണമെന്നൊക്കെ ജിഷ്ണു പറയുമായിരുന്നു'' രേണുക പറയുന്നു.
അതിനാല്‍ ജിഷ്ണു മരിച്ചപ്പോള്‍ വല്ലാത്തൊരു ബുദ്ധിമുട്ടായിരുന്നു എനിക്ക്. എന്റെ രണ്ടാമത്തെ മോളെ പ്രസവിച്ചിരിക്കുന്ന സമയമാണ്. ആ സമയത്ത് തന്നെ എന്റെ വളരെ അടുത്തൊരു കൂട്ടുകാരിയിക്കും ക്യാന്‍സര്‍ ആണെന്ന് അറിഞ്ഞ സമയമാണ്.
ജിഷ്ണു മരിക്കുമ്പോള്‍ ഞാന്‍ ഡെലിവറി കഴിഞ്ഞ് പോസ്റ്റ് പാര്‍ട്ടം ഡിപ്രഷനിലൂടെ കടന്നു പോവുകയായിരുന്നു. അതിനാല്‍ ആ മരണം എന്നെ വല്ലാതെ ബാധിച്ചു.
അത് എങ്ങനെയാണ് ബാധിച്ചതെന്ന് പറയാനറിയില്ല. എന്റെ ആരോഗ്യത്തെ ബാധിച്ചു. പൊട്ട വിചാരങ്ങള്‍ വന്നിരുന്നു. എന്നെ ഒരുപാട് ബാധിച്ചിരുന്നു.
പിന്നീട് അതില്‍ നിന്നെല്ലാം റിക്കവര്‍ ചെയ്തു വന്നുവെന്നും രേണുക പറയുന്നു.''സിദ്ധുവുമായി സ്ഥിരം അടിയായിരുന്നു. എന്റെ സഹോദരനും ഞാനും ചെറുപ്പത്തില്‍ അങ്ങനെയായിരുന്നു.
ചേട്ടന്‍ എന്തെങ്കിലും പറഞ്ഞ് ചൊറിഞ്ഞു ചൊറിഞ്ഞു വരും. ഇളയ കുട്ടിയായതിനാല്‍ വളരെ പാംപേര്‍ഡ് ആയിട്ടാണ് വളര്‍ന്നത്. അതിനാല്‍ എന്തെങ്കിലും കേട്ടാല്‍ ദേഷ്യം വരുമ്പോള്‍ അത് നിയന്ത്രിച്ച് നിര്‍ത്താനാകില്ല.
സിദ്ധുവും അതുപോലെയായിരുന്നു. എന്നെ ചൊറിഞ്ഞ് ചൊറിഞ്ഞ് വരും. എനിക്ക് ദേഷ്യം വരും, ഞാന്‍ എന്തെങ്കിലും പറയും''എന്നാണ് സിദ്ധാര്‍ത്ഥിനെക്കുറിച്ച് രേണുക പറയുന്നത്.
സിദ്ധു അത് കേള്‍ക്കാന്‍ വേണ്ടി ബോധപൂര്‍വ്വം എന്നെ ചൂടാക്കാന്‍ ഓരോന്ന് പറയുമായിരുന്നു. എനിക്ക് മിണ്ടാതിരുന്നാല്‍ മതിയായിരുന്നു. പക്ഷെ ഞാന്‍ തിരിച്ചു പറയും.
അങ്ങനെ ഞങ്ങള്‍ തമ്മില്‍ ഭയങ്കര അടിയായിരുന്നു. സിനിമയില്‍ ഞങ്ങള്‍ ആദ്യം കാണുന്ന സീനിലേത് പോലെ തന്നെയായിരുന്നു യഥാര്‍ത്ഥത്തിലും ഞങ്ങള്‍ എന്നും രേണുക പറയുന്നു.
#renukamenon #recalls #her #brotherly #relationship #jishnu #raghavan #siddharth #bharathan