(moviemax.in) ലൂസിഫര്‍ സിനിമയിലെ രാഷ്ട്രീയക്കാരനിലൂടെ മലയാളികളുടെ മനസില്‍ നിറഞ്ഞ് നില്‍ക്കുകയാണ് നടന്‍ ബൈജു സന്തോഷ്.
എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബാലതാരമായി അഭിനയിച്ച് തുടങ്ങിയ താരം വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയത്.
മൂന്നുറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ബൈജു തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണിപ്പോള്‍. ഇടയ്ക്ക് സിനിമയുടെ ലൊക്കേഷനില്‍ ഒപ്പിച്ച വില്ലത്തരങ്ങളെ പറ്റിയും പ്രായത്തിന്റെ ആവേശത്തില്‍ നടന്ന സംഭവങ്ങളെ കുറിച്ചുമാണ് ബൈജു മനസ് തുറന്നത്.
ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടന്‍.
ശങ്കരാടി ചേട്ടനെ ഡ്രിങ്ക്‌സ് കൊടുത്ത് പറ്റിച്ചൊരു സംഭവമുണ്ട്. കുറേ പ്രിന്‍സിപ്പിള്‍സ് ഓക്കെയുള്ള ആളാണ് ശങ്കരാടി ചേട്ടന്‍. മദ്യപിച്ചിട്ടൊന്നും സിനിമയില്‍ അഭിനയിക്കില്ല. അങ്ങനൊരു ദിവസം അദ്ദേഹത്തിന് ഷൂട്ടില്ലെന്ന് പറഞ്ഞ് റൂമില്‍ കൊണ്ട് പോയി രണ്ട് പെഗ്ഗ് ഒക്കെ കൊടുത്തിട്ട് പോന്നു.
പിന്നാലെ ഞാന്‍ തന്നെ പ്രൊഡക്ഷന്‍ കണ്‍ട്രോളറാണെന്ന് പറഞ്ഞ് അദ്ദേഹത്തെ വിളിച്ചു. ചേട്ടാ, നമ്മുടെ പ്ലാനൊക്കെ മാറി. വേഗം റെഡിയാവൂ. ചേട്ടന് ഷൂട്ട് ഉണ്ടെന്ന് പറഞ്ഞു. ഇത് കേട്ടതോടെ പുള്ളി തകര്‍ന്ന് തരിപ്പണമായി പോയി. കാരണം മദ്യപിച്ച് കഴിഞ്ഞാല്‍ അദ്ദേഹത്തിന് അഭിനയിക്കാന്‍ പറ്റില്ല.
എനിക്കും മദ്യപിച്ച് കഴിഞ്ഞാല്‍ അഭിനയിക്കാനൊന്നും സാധിക്കില്ല. ചിലര്‍ക്ക് അതൊന്നും കുഴപ്പമില്ല. ഞാനൊരു കുഴപ്പക്കാരനാണെന്ന ഇമേജ് പലര്‍ക്കും ഉണ്ട്.
ഞാനൊരു നിഷേധിയാണെന്നാണ് പലരും കരുതിയിരുന്നത്.
അടിയും പിടിയുമൊക്കെ എനിക്കുണ്ടായിരുന്നു. അതൊക്കെ ആ പ്രായത്തിന്റേതാണ്. അതുകൊണ്ട് പൊല്ലാപ്പുകളും ഉണ്ടായിട്ടുണ്ട്.
കോടതിയും പോലീസ് സ്‌റ്റേഷനുമൊക്കെ കുറേ കയറി ഇറങ്ങേണ്ടതായിട്ടും വന്നിരുന്നു. മനസിന് വിഷമമാണ് ഇതുകൊണ്ട് ഉണ്ടായത്. കാരണം ഈ കേസുകളൊക്കെ സെറ്റില്‍ ചെയ്യുകയാണ് ചെയ്തത്.
ജീവിതത്തിലെ വലിയ അനുഭവങ്ങളാണ്. കളിയൊക്കെ എനിക്ക് നല്ല പോലെ അറിയാം. ആ പ്രായത്തില്‍ അതുമായി ബന്ധമുള്ള ആളുകളുമായി എനിക്ക് ബന്ധമുണ്ടായിരുന്നു.
എല്ലാ കാര്യങ്ങളും ജീവിതത്തില്‍ പഠിച്ചിരിക്കണം. എനിക്ക് സാമ്പത്തികം മോശമൊന്നുമല്ല. അത്യാവശ്യം ജീവിച്ച് പോകാനുള്ളതൊക്കെ ഉണ്ട്. പൈസയോട് ആക്രാന്തമൊന്നുമില്ല. ഒന്നിനോടും ഭ്രമമില്ല. ആവശ്യത്തിനെ ചിലവാക്കുകയുള്ളു.
ലൊക്കേഷനില്‍ നിര്‍മാതാവിനോടും പ്രത്യേകമായി ആവശ്യപ്പെടാറില്ല. എന്റെ ആവശ്യത്തിനുള്ളത് ഞാന്‍ ചിലവാക്കുകയുള്ളു. അവിടെ നിര്‍മാതാവിന് പ്രത്യേകിച്ച് റോളില്ല. ഒരു നിര്‍മാതാവിനെയും ഞാന്‍ ശല്യപ്പെടുത്തില്ല.
എനിക്ക് ഒരുപാട് ഭൂസ്വത്തുക്കള്‍ ഉണ്ടായിരുന്നു. ഇന്ന് അതൊക്കെ ഉണ്ടായിട്ട് വിറ്റിരുന്നെങ്കില്‍ നൂറ് നൂറ്റിയമ്പത് കോടിയുടെ സ്വത്ത് ഉണ്ടാവുമായിരുന്നു. എല്ലാം നഷ്ടപ്പെട്ടു. ഞാന്‍ ചിലവാക്കിയതല്ല.
എന്റെ അച്ഛന് കിട്ടിയ കുടുംബസ്വത്താണ്. അച്ഛന്റെ കാലത്ത് തന്നെ അതെല്ലാം പോയി. പണ്ടത്തെ ആളുകള്‍ക്ക് കേസ് നടത്തലായിരുന്നു പരിപാടി.
ഒരു വസ്തുവിന്റെ കേസ് നടത്താന്‍ മറ്റൊരു വസ്തു വില്‍ക്കും. അങ്ങനെ വിറ്റ് തീര്‍ത്തു.
എന്റെ അധ്വാനത്തിലാണ് ഇപ്പോള്‍ കാര്യങ്ങളൊക്കെ നടന്നത്.
#actor #baiju #opens #up #about #funny #incident #with #late #actor #shankaradi