---
title: "#sirpy |'അഴകിയ ലൈല'യ്ക്ക് പിന്നാലെ വിവാദം; എന്റെ ഗാനം ഉപയോഗിക്കുന്നുവെന്ന് പറഞ്ഞില്ല, ആരോപണവുമായി സംഗീത സംവിധായകന്‍ "
english_title: "#Controversy #after #Azhakia #Laila #Not #saying #my #song #being #used #music #director #accused"
publisher: "moviemax.in"
canonical_url: "https://moviemax.in/news/218096/controversy-after-azhakia-laila-not-saying-my-song-being-used-music-director-accused"
published_at: "2024-07-07T17:11:00+05:30"
category: "Kollywood"
language: "ml"
image: "https://moviemax.in/image-uploads/668a7f1793afe_sirpy.jpg"
keywords: []
---

# #sirpy |'അഴകിയ ലൈല'യ്ക്ക് പിന്നാലെ വിവാദം; എന്റെ ഗാനം ഉപയോഗിക്കുന്നുവെന്ന് പറഞ്ഞില്ല, ആരോപണവുമായി സംഗീത സംവിധായകന്‍ 

> **Lead Summary:** ** **‘ഗുരുവായൂരമ്പല നടയില്‍’ ചിത്രത്തില്‍ ‘അഴകിയ ലൈല’ ഗാനം ഉപയോഗിച്ചതിനെതിരെ സംഗീത സംവിധായകന്‍ സിര്‍പ്പി.

## Article Content

** **‘ഗുരുവായൂരമ്പല നടയില്‍’ ചിത്രത്തില്‍ ‘അഴകിയ ലൈല’ ഗാനം ഉപയോഗിച്ചതിനെതിരെ സംഗീത സംവിധായകന്‍ സിര്‍പ്പി.

മെയ് 16ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ജൂണ്‍ 27ന് ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. ഇതോടെയാണ് ചിത്രത്തില്‍ ഈ ഗാനം എത്തിയതിനെതിരെ സിര്‍പ്പി രംഗത്തെത്തിയത്.

‘ഉള്ളത്തൈ അള്ളിത്താ’ എന്ന തമിഴ് ചിത്രത്തിന് വേണ്ടി സിര്‍പ്പി ഒരുക്കിയ ‘അഴകിയ ലൈല’ എന്ന ഗാനം ഹിറ്റായിരുന്നു.

പാട്ടിന്റെ അവകാശം നിര്‍മ്മാതാക്കള്‍ വാങ്ങിയിട്ടുണ്ടെങ്കിലും, ഒരു മലയാള സിനിമയില്‍ തന്റെ ഗാനം ഉപയോഗിക്കുന്നുവെന്നും താന്‍ അറിഞ്ഞില്ലെന്നും ആരും അറിയിച്ചില്ലെന്നുമാണ് സിര്‍പ്പി അഭിമുഖത്തില്‍ പറഞ്ഞത്.

സംഭവം തന്നെ വിഷമിപ്പിച്ചു, എന്നീല്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കില്ലെന്നും സിര്‍പ്പി പറഞ്ഞു. കുറഞ്ഞത് സംഗീത സംവിധായകന്റെ പേര് ക്രഡിറ്റ്‌സിലെങ്കിലും കൊടുക്കണം.

സിനിമ ഇതുവരെ താന്‍ കണ്ടിട്ടില്ല. പക്ഷെ തന്റെ പേര് ക്രഡിറ്റ്‌സില്‍ ചേര്‍ക്കാന്‍ നിര്‍മ്മാതാക്കളോട് ആവശ്യപ്പെടും എന്നാണ് സിര്‍പ്പി വ്യക്തമാക്കിയിരിക്കുന്നത്.

1996ല്‍ ആണ് ഉള്ളത്തൈ അള്ളിത്താ എന്ന ചിത്രം റിലീസ് ചെയ്തത്. കാര്‍ത്തിക്കും രംഭയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. രംഭ നൃത്തം ചെയ്ത അഴകിയ ലൈല എന്ന ഗാനം വന്‍ ഹിറ്റ് ആയിരുന്നു.

അതേസമയം, ‘മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമയില്‍ ‘കണ്‍മണി അന്‍പോട്’ ഗാനം അനുവാദമില്ലാതെ ഉപയോഗിച്ചതിന് ഇളയരാജയും രംഗത്തെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/218096/controversy-after-azhakia-laila-not-saying-my-song-being-used-music-director-accused)