(moviemax.in)ചില സിനിമകൾ അങ്ങനെയാണ്, കാലമെത്ര കഴിഞ്ഞാലും അതിന്റെ അലയൊലികൾ സിനിമാസ്വാദക മനസിൽ അങ്ങനെ നിറഞ്ഞു നിൽക്കും. കഥയോ അഭിനേതാക്കളോ പാട്ടുകളോ ഒക്കെയാകും അത്തരം സിനിമകളെ ഇന്നും പ്രേക്ഷക പ്രിയങ്കരമാക്കി നിർത്തിയിരിക്കുന്നത്.
അക്കൂട്ടത്തിൽ വലിയ പരാജയം നേരിട്ട സിനിമകൾ വരെ ഉണ്ടാകുമെന്നത് അത്ഭുതപ്പെടുത്തുന്നൊരു കാര്യവുമാണ്. അക്കൂട്ടത്തിൽ പരാജയം നേരിട്ടെങ്കിലും ഇന്നും മലയാളികൾ ആവർത്തിച്ച് കാണുന്നൊരു സിനിമയാണ് ദേവദൂതന്‍.
സിബി മലയിലിന്റെ സംവിധാനത്തിൽ എത്തിയ മോഹൻലാൽ ചിത്രം പരാജയം നേരിട്ടു എങ്കിലും ഇതിലെ ഗാനങ്ങൾക്കും കഥാപാത്രങ്ങൾക്കും ഇന്നും ആരാധകർ ഏറെയാണ്. നിലവിൽ പുത്തൻ സാങ്കേതികതയിൽ റി- റിലീസിന് ഒരുങ്ങുകയാണ് ചിത്രം. ഈ അവസരത്തിൽ ദേവദൂതനെ കുറിച്ച് സിബി മലയിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.
"ഫ്ലോസ് ഒക്കെ ദേവദൂതന് ഉണ്ടായിരുന്നു എങ്കിലും അതുവരെ മലയാള സിനിമയിൽ കണ്ടിട്ടില്ലാത്ത ഡിഫ്രണ്ട് അപ്രോച്ച് സിനിമ ആയിരുന്നു അത്. സ്റ്റോറി കോൺസപ്റ്റ് ആയാലും മേക്കിംഗ് ആയാലും സൗണ്ട് ട്രാക്ക് ആണെങ്കിലും അതുവരെ മലയാള സിനിമ കണ്ടിട്ടില്ലാത്ത ക്വാളിറ്റിയിൽ ഒരുങ്ങിയതാണ്.
ഒരു ഹോളിവുഡ് ടച്ചുള്ള മേക്കിംഗ് ആയിരുന്നു അത്. പക്ഷേ അന്ന് സിനിമ വലിയ പരാജയം ആയിപ്പോയി. നിർമാതാക്കളെ എല്ലാം ഭയങ്കരമായി ബാധിച്ചു. എനിക്കും ഏറ്റവും വലിയ ഡിപ്രഷൻ ഉണ്ടാക്കിയ സ്റ്റേജ് ആയിരുന്നു അത്. കാരണം വലിയൊരു എഫേർട്ട് ദേവദൂതന്റെ പുറകിൽ ഉണ്ടായിരുന്നു.
ഏകദേശം ഒരു വർഷത്തോളം ചിത്രത്തിന്റെ കഥ പൂർത്തീകരിക്കുന്നതിനും പ്രീ പ്രൊഡക്ഷൻ വർക്കിനായിട്ടും ഒക്കെ വേണ്ടി വന്നു. എന്റെ കരിയറിൽ ഏറ്റവും വലിയ എഫേർട്ട് എടുത്ത് ചെയ്ത സിനിമയും അതായിരുന്നു. അതിന് നേരിട്ട പരാജയം എന്നെ വല്ലാതെ തളർത്തിക്കളയയും ചെയ്തു.
ഇനി സിനിമ ചെയ്യണമോ എന്ന് വരെ എന്നെ അലട്ടിക്കൊണ്ടിരുന്ന സമയമായിരുന്നു അത്. അന്ന ഉണ്ടായ നഷ്ടങ്ങൾ ഒന്നും ഇല്ലാതായി തീരുന്നില്ല. ഇപ്പോൾ ചിത്രം ആസ്വദിക്കുന്നത് ടീനേജ്, കോളേജ് പ്രായത്തിലുള്ള കുട്ടികളാകും കാണുകയും കമന്റ് ചെയ്യുകയും ചെയ്യുന്നത്.
അത് നല്ല കാര്യമാണ്. പക്ഷേ അതുകൊണ്ടൊന്നും നമുക്ക് ഉണ്ടായ നഷ്ടങ്ങൾക്ക് ഒന്നും പരിഹാരം ആകുന്നില്ലല്ലോ", എന്നാണ് സിബി മലയിൽ പറയുന്നത്. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് ആയിരുന്നു സംവിധായകന്റെ പ്രതികരണം.അതേസമയം, ദേവദൂതന്റെ ഫോർ കെ വെർഷൻ വൈകാതെ തിയറ്ററുകളിൽ എത്തും.
ഇതിനോട് അനുബന്ധിച്ചുള്ള ഫസ്റ്റഅ ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. നേരത്തെ സ്ഫടികം എന്ന ചിത്രവും മോഹൻലാലിന്റേതായി റി റിലീസ് ചെയ്തിരുന്നു.
#great #effort #taken #great #failure #Mohanlal #film #gave #director #depression