(moviemax.in)ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറിയ സിനിമയാണ് ഗുരുവായൂരമ്പല നടയിൽ. ജയ ജയ ജയ ജയഹേക്ക് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്‌ത ചിത്രത്തിൽ പൃഥ്വിരാജും ബേസിൽ ജോസഫുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ബോക്‌സ് ഓഫീസിൽ 90 കോടിയോളം നേടിയ ചിത്രം കഴിഞ്ഞ ദിവസം ഒ.ടി.ടിയിൽ റിലീസായിരുന്നു.ചിത്രത്തിൽ പൊളിറ്റിക്കലി ഇൻകറക്‌ടായിട്ടുള്ള സീനുകളെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ വിപിൻ ദാസ്.
ആരെയും വേദനിപ്പിച്ചുകൊണ്ടുള്ള ബോഡിഷെയിമിങ് ജോക്കുകളും പൊളിറ്റിക്കലി ഇൻകറക്‌ടായിട്ടുള്ള ഡയലോഗുകളും താൻ പ്രോത്സാഹിപ്പിക്കാറില്ലെന്ന് വിപിൻ ദാസ് പറഞ്ഞു. താൻ മുമ്പ് ചെയ്‌ത ജയ ജയ ജയഹേ അത്തരം കാര്യങ്ങൾ ചെയ്യാൻ തനിക്ക് തടസമായി നിൽക്കുന്നുണ്ടെന്നും എന്നാൽ ആ തടസം തനിക്ക് ഇഷ്ടമാണെന്നും വിപിൻ ദാസ് പറഞ്ഞു.
ഗുരുവായൂരമ്പല നടയിലിൽ പൃഥ്വിരാജും ബേസിലും മദ്യപിച്ചുകൊണ്ട് സ്ത്രീകളെപ്പറ്റി മോശമായി സംസാരിക്കുന്ന സീൻ കണ്ട് പൊളിറ്റിക്കലി ഇൻകറക്ടല്ലേ എന്ന് സുപ്രിയ ചോദിച്ചെന്നും അവരുടെ കഥാപാത്രങ്ങൾ നെഗറ്റീവായതുകൊണ്ട് അവർക്ക് അങ്ങനെ പറയാമെന്ന് പറഞ്ഞ് കൺവിൻസ് ചെയ്തെന്നും വിപിൻ ദാസ് കൂട്ടിച്ചേർത്തു.
സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിലാണ് വിപിൻ ദാസ് ഇക്കാര്യം പറഞ്ഞത്.മറ്റുള്ളവരെ വേദനിപ്പിച്ചുകൊണ്ടുള്ള തമാശകൾ ഞാൻ ഒരു സിനിമയിലും മനഃപൂർവം ഉൾപ്പെടുത്താറില്ല. കാരണം, ജയ ജയ ജയഹേ എനിക്ക് ഉണ്ടാക്കിത്തന്ന ഇമേജുണ്ട്. ആ സിനിമ എൻ്റെ മുന്നിൽ ഇത്തരം കാര്യങ്ങൾക്ക് തടസമായി നിൽക്കുന്നുണ്ട്.
ആ തടസം എനിക്കിഷ്‌ടമാണ്. ഗുരുവായൂരമ്പല നടയിലിൽ പൃഥ്വിയുടെയും ബേസിലിന്റെയും കഥാപാത്രങ്ങൾ വെള്ളമടിച്ചുകൊണ്ട് സ്ത്രീകളെപ്പറ്റി മോശമായി സംസാരിക്കുന്ന സീനുണ്ട്. അത് കണ്ട് സുപ്രിയ ചോദിച്ചത്, 'ഇത് ശരിയാണോ, ഇങ്ങനെയൊക്കെ സംസാരിക്കാമോ' എന്നായിരുന്നു.ആനന്ദനും വിനുവും നെഗറ്റീവ് ഷെയ്‌ഡുള്ള കഥാപാത്രങ്ങളാണ്. അവർക്ക് ഇങ്ങനെ സംസാരിക്കാം.
പക്ഷേ പൃഥ്വിയും ബേസിലും സ്ത്രീകളെപ്പറ്റി സംസാരിച്ചാലാണ് കുഴപ്പം. ജോമോൻ്റെ ക്യാരക്‌ടറിന്റെ ഡയലോഗും പൊളിറ്റിക്കലി ഇൻകറക്‌ടാണ്. പക്ഷേ അയാളെ സൈക്കോ ആയിട്ടാണ് അവതരിപ്പിച്ചത്. അയാൾക്കും അത്തരത്തിൽ സംസാരിക്കാം. അതിൽ പ്രശ്‌നമില്ല,' വിപിൻ ദാസ് പറഞ്ഞു.
#Supriya #asked #dialogue #Guruvayurambala #Natail #politically #incorrect #Vipin #Das-new