#viral | മരിച്ചവർക്കായി സെമിത്തേരിയിൽ സിനിമാ പ്രദർശനം, ആത്മാക്കൾക്കിരിക്കാനായി ഒഴിച്ചിട്ട കസേരകൾ

#viral | മരിച്ചവർക്കായി സെമിത്തേരിയിൽ സിനിമാ പ്രദർശനം, ആത്മാക്കൾക്കിരിക്കാനായി ഒഴിച്ചിട്ട കസേരകൾ
Jul 7, 2024 03:25 PM | By Susmitha Surendran

(moviemax.in)  സിനിമാ തീയേറ്ററുകളിലും വീടുകളിലും ഇരുന്നല്ലാതെ എപ്പോഴെങ്കിലും ഇരുണ്ട ആകാശത്തിനു കീഴിലെ വിശാലതയിലിരുന്ന് സിനിമ കണ്ടിട്ടുണ്ടോ? ചിലരെങ്കിലും ഉണ്ടാവാം.

എന്നാൽ, തായ്‌ലൻഡിൽ കഴിഞ്ഞദിവസം ഇത്തരത്തിൽ ഒരു സിനിമാ പ്രദർശനം നടന്നു. പക്ഷേ, അതിന്റെ കാണികൾ ആരും ജീവിച്ചിരിപ്പുണ്ടായിരുന്നില്ല. മരിച്ചുപോയവർക്ക് വേണ്ടി ഒരു സെമിത്തേരിയിൽ ആയിരുന്നു ഈ പ്രത്യേക സിനിമാ പ്രദർശനം നടന്നത്.

വിശ്വസിക്കാൻ അല്പം ബുദ്ധിമുട്ടാണെന്ന് അറിയാം. എങ്കിലും വിശ്വസിച്ചേ മതിയാകൂ. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് പ്രകാരം ജൂൺ 2 മുതൽ ജൂൺ 6 വരെയാണ് ഒരു ശ്മശാനത്തിൽ മരിച്ചുപോയവരുടെ ആത്മാക്കൾക്കായി സിനിമകളുടെ പ്രദർശനം നടത്തിയത്.

തായ്‌ലൻഡിലെ സവാങ് മെട്ട തമ്മസതൻ ഫൗണ്ടേഷനാണ് ഈ സിനിമാ ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. പ്രദർശനം നടന്ന വടക്കുകിഴക്കൻ തായ്‌ലൻഡിലെ നഖോൺ റാച്ചസിമ പ്രവിശ്യയിലെ ഈ ശ്മശാനത്തിൽ ഏകദേശം 3,000 ആളുകളെയാണ് അടക്കം ചെയ്തിട്ടുള്ളത്.

ഈ ആത്മാക്കൾക്കായാണ് ശമ്ശാന അധികാരികളുടെ കൂടി സഹകരണത്തോടെ സിനിമാ പ്രദർശനം നടത്തിയത്. ആത്മാക്കൾക്കിരിക്കാനായി ഒഴിഞ്ഞ കസേരകളും ഇവിടെ സജ്ജീകരിച്ചിരുന്നു. ആധുനിക രീതിയിലുള്ള വിനോദം നൽകാനും ആത്മാക്കളെ സമാധാനിപ്പിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് സിനിമാ പ്രദർശനം നടത്തിയത് എന്നാണ് ഇതുമായി ബന്ധപ്പെട്ടവർ പറയുന്നത്.

എല്ലാ ദിവസവും രാത്രി 7 മണിക്ക് ആരംഭിച്ച പ്രദർശനം അർദ്ധരാത്രിയോടെ അവസാനിപ്പിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ പ്രദർശനത്തിൽ ശ്മശാനത്തിലെ നാലു ജീവനക്കാർ മാത്രമാണ് ജീവനുള്ളവരായി കാണികളുടെ കസേരയിൽ ഉണ്ടായിരുന്നത്.

ബാക്കിയുള്ള മുഴുവൻ കസേരകളും മരിച്ചുപോയവരുടെ ആത്മാക്കൾക്കായി ഇവർ ഒഴിച്ചിട്ടിരിക്കുകയായിരുന്നു. സിനിമാ പ്രദർശനത്തോടൊപ്പം ജീവനക്കാർ മരിച്ചവർക്കായി ഭക്ഷണം, വസ്ത്രം, വാഹനങ്ങൾ, മോഡൽ വീടുകൾ, മറ്റ് ദൈനംദിന അവശ്യത്തിനുള്ള വസ്തുക്കൾ എന്നിവയെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു പാർട്ടിയും സംഘടിപ്പിച്ചിരുന്നു.

തായ്‌ലാൻഡിലെ ചൈനീസ് കമ്മ്യൂണിറ്റികൾക്കിടയിൽ നടത്തിവരുന്ന ഒരു പരമ്പരാഗത ആചാരമാണ് ഇതെന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.

#Movie #screenings #cemeteries #dead #empty #chairs #spirits #sit #on

Next TV

Related Stories
'ദൃശ്യം' മമ്മൂട്ടി വേണ്ടെന്ന് വെച്ചത് എന്തുകൊണ്ട്? ജീത്തു ജോസഫിന്റെ വെളിപ്പെടുത്തൽ വീണ്ടും വൈറൽ

May 23, 2026 03:08 PM

'ദൃശ്യം' മമ്മൂട്ടി വേണ്ടെന്ന് വെച്ചത് എന്തുകൊണ്ട്? ജീത്തു ജോസഫിന്റെ വെളിപ്പെടുത്തൽ വീണ്ടും വൈറൽ

'ദൃശ്യം' മമ്മൂട്ടി വേണ്ടെന്ന് വെച്ചത് എന്തുകൊണ്ട്? ജീത്തു ജോസഫിന്റെ വെളിപ്പെടുത്തൽ വീണ്ടും...

Read More >>
'ഇവന്റെ ശമ്പളത്തിൽ നിന്ന് 50 പൈസ കുറയ്ക്കണം'; ക്രീസിൽ 'അഭിനയിച്ച' റിസ്‌വാനെ സിനിമ ഡയലോഗ് പറഞ്ഞ് ട്രോളി ബംഗ്ലാദേശ് താരങ്ങൾ

May 20, 2026 06:09 PM

'ഇവന്റെ ശമ്പളത്തിൽ നിന്ന് 50 പൈസ കുറയ്ക്കണം'; ക്രീസിൽ 'അഭിനയിച്ച' റിസ്‌വാനെ സിനിമ ഡയലോഗ് പറഞ്ഞ് ട്രോളി ബംഗ്ലാദേശ് താരങ്ങൾ

'ഇവന്റെ ശമ്പളത്തിൽ നിന്ന് 50 പൈസ കുറയ്ക്കണം'; ക്രീസിൽ 'അഭിനയിച്ച' റിസ്‌വാനെ സിനിമ ഡയലോഗ് പറഞ്ഞ് ട്രോളി ബംഗ്ലാദേശ്...

Read More >>
'എന്റെ പേരിന് അർത്ഥമുണ്ടോ? എനിക്കറിയില്ല'; ആരാധകന്റെ ചോദ്യത്തിന് മോഹൻലാൽ നൽകിയ മറുപടി വൈറൽ

May 19, 2026 02:55 PM

'എന്റെ പേരിന് അർത്ഥമുണ്ടോ? എനിക്കറിയില്ല'; ആരാധകന്റെ ചോദ്യത്തിന് മോഹൻലാൽ നൽകിയ മറുപടി വൈറൽ

'എന്റെ പേരിന് അർത്ഥമുണ്ടോ? എനിക്കറിയില്ല'; ആരാധകന്റെ ചോദ്യത്തിന് മോഹൻലാൽ നൽകിയ മറുപടി...

Read More >>
മാർക്ക് കുറഞ്ഞതിന് ക്രൂരമായ പ്രതികാരം; സ്വന്തം മകനോട് ഈ അച്ഛൻ ചെയ്തത് കണ്ടോ?

May 17, 2026 01:32 PM

മാർക്ക് കുറഞ്ഞതിന് ക്രൂരമായ പ്രതികാരം; സ്വന്തം മകനോട് ഈ അച്ഛൻ ചെയ്തത് കണ്ടോ?

മാർക്ക് കുറഞ്ഞതിന് ക്രൂരമായ പ്രതികാരം; സ്വന്തം മകനോട് ഈ അച്ഛൻ ചെയ്തത്...

Read More >>
കൗതുകമല്ല, ക്രൂരത! കരയ്ക്കടിഞ്ഞ ഡോൾഫിൻ കുഞ്ഞിനെ കുട്ടികൾ ശ്വാസംമുട്ടിച്ചപ്പോൾ...

May 14, 2026 11:36 AM

കൗതുകമല്ല, ക്രൂരത! കരയ്ക്കടിഞ്ഞ ഡോൾഫിൻ കുഞ്ഞിനെ കുട്ടികൾ ശ്വാസംമുട്ടിച്ചപ്പോൾ...

കൗതുകമല്ല, ക്രൂരത! കരയ്ക്കടിഞ്ഞ ഡോൾഫിൻ കുഞ്ഞിനെ കുട്ടികൾ...

Read More >>
Top Stories

News Roundup