#Suriya44 | കാര്‍ത്തിക് സുബ്ബരാജിന്റെ സൂര്യ 44, ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്ത്

#Suriya44  |  കാര്‍ത്തിക് സുബ്ബരാജിന്റെ സൂര്യ 44, ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്ത്
Jul 5, 2024 01:26 PM | By Sreenandana. MT

(moviemax.in)സംവിധായകൻ കാര്‍ത്തിക് സുബ്ബരാജിന്റേതായി വരാനിരിക്കുന്ന ചിത്രത്തില്‍ സൂര്യയാണ് നായകൻ എന്നത് ആവേശമുണ്ടാക്കുന്നതാണ്. പ്രണയം ചിരി പോരാട്ടം എന്നാണ് ചിത്രത്തെ സൂര്യ വിശേഷിപ്പിച്ചിരിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുക ശ്രേയാസ് കൃഷ്‍ണയായിരിക്കും.

കാര്‍ത്തിക് സുബ്ബരാജിന്റെ സൂര്യ 44 സിനിമയുടെ ലൊക്കേഷനായ ആൻഡമാനിലെ ചിത്രീകരണം പൂര്‍ത്തീകരിച്ചിരിക്കുകയാണ്.കാര്‍ത്തിക് സുബ്ബരാജ് സൂര്യയെ നായകനാക്കുന്ന ചിത്രത്തിന്റെ എണ്‍പത് ശതമാനവും ചിത്രീകരിക്കുക സെറ്റിലായിരിക്കും.

സൂര്യ നായകനായി പ്രദര്‍ശനത്തിന് എത്താനിരിക്കുന്ന ചിത്രം കങ്കുവ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. സംവിധാനം സിരുത്തൈ ശിവയാണ് നിര്‍വഹിക്കുന്നത്. തിരക്കഥയും സിരുത്തൈ ശിവ എഴുതുന്ന ചിത്രം പാൻ ഇന്ത്യനായിരിക്കും.

സൂര്യയുടെ കങ്കുവ ഒരുങ്ങുന്നത് മൂന്നൂറ് കോടി ബജറ്റിലാണ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നതും ചിത്രത്തില്‍ ആവേശമുണ്ടാക്കുന്ന ഘടകമാണെന്നാണ് അഭിപ്രായങ്ങള്‍. സൂര്യ കങ്കുവ എന്ന ടൈറ്റില്‍ കഥാപാത്രമായി എത്തുമ്പോള്‍ പ്രധാനപ്പെട്ട ഒരു ഗാന രംഗത്ത് 100 നര്‍ത്തകരുണ്ടാകും.

ദിഷാ പഠാണിയാണ് നായികയായി എത്തുക. നടരാജൻ സുബ്രമണ്യം ജഗപതി ബാബു, റെഡ്‍ലിൻ കിംഗ്‍സ്‍ലെ, കൊവൈ സരള, ആനന്ദരാജ, രവി രാഘവേന്ദ്ര, കെ എസ് രവികുമാര്‍ എന്നിവരും കങ്കുവയില്‍ പ്രധാന കഥാപാത്രങ്ങളായുണ്ടാകും എന്നാണ് റിപ്പോര്‍ട്ട്.

ഐമാക്സ് ഫോര്‍മാറ്റിലും സൂര്യ നായകനായ ചിത്രമായ കങ്കുവ പ്രദര്‍ശനത്തിന് എത്തും എന്നുമാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. സംവിധായകൻ കെ എസ് രവികുമാറിന്റെ ചിത്രത്തില്‍ സൂര്യ നായകനായേക്കുമെന്ന് ഒരു റിപ്പോര്‍ട്ടുണ്ട്. ശിവകാര്‍ത്തികേയൻ നായകനായി എത്തിയ അയലാന്റെ സംവിധാനം നിര്‍വഹിച്ചത് കെ എസ് രവികുമാറായിരുന്നു.

സൂര്യയെ നായകനാക്കിയും സയൻസ് ഫിക്ഷൻ ചിത്രം ഒരുക്കാനാണ് കെ എസ് രവികുമാര്‍ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല എന്നതില്‍ ഇതില്‍ സ്ഥിരീകരണമായിട്ടില്ല.

#Karthik #Subbaraj's #Surya #44 #movie #update #out

Next TV

Related Stories
യെജമാൻ രജനികാന്തിന്റെ ജന്മദിനത്തിൽ 12 ന് വീണ്ടും വരുന്നു

Dec 10, 2025 12:39 PM

യെജമാൻ രജനികാന്തിന്റെ ജന്മദിനത്തിൽ 12 ന് വീണ്ടും വരുന്നു

രജനികാത്ത ചിത്രം യെജമാൻ , റീ റീലിസ് ,...

Read More >>
Top Stories