#alicechristie |'കൊച്ചിനെ നന്നായി നോക്കിക്കോണെ': ആദ്യരാത്രി ഐഷുവിന് കിട്ടി കിടിലന്‍ സര്‍പ്രൈസ്

#alicechristie |'കൊച്ചിനെ നന്നായി നോക്കിക്കോണെ': ആദ്യരാത്രി ഐഷുവിന് കിട്ടി കിടിലന്‍ സര്‍പ്രൈസ്
2024-07-05T17:10:00 | By Susmitha Surendran

(moviemax.in)  പ്രശസ്ത ടെലിവിഷന്‍ സീരിയല്‍ നടിയാണ് ആലീസ് ക്രിസ്റ്റി. മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെയാണ് ആലീസ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സ്ത്രീപദം, കസ്തൂരിമാന്‍ തുടങ്ങി നിരവധി സീരിയലുകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.

ഇപ്പോഴിതാ ഐശ്വര്യ രാജീവിന്റെ വിവാഹത്തിന് ശേഷം ആദ്യ രാത്രിയിൽ കൂട്ടുകാരിയെ കാണാൻ എത്തിയ വിശേഷം പങ്കുവെക്കുകയാണ് താരം.

മിനിസ്‌ക്രീന്‍ ലോകത്തെ അടുത്ത സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും എല്ലാം വിവാഹത്തിനെത്തി, വധൂ വരന്മാരെ ആശംസിച്ചു. താലികെട്ടുമ്പോഴും, വിവാഹം കഴിഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങുമ്പോഴും എല്ലാം ഐശു ഭയങ്കരമായി കരയുന്നുണ്ടായിരുന്നു.

'വണ്ടി നിര്‍ത്താതെ പോയിക്കോളൂ ചേട്ടാ, എല്ലാവരെയും കണ്ടാല്‍ അവള്‍ കരയും' എന്ന് പറഞ്ഞാണ് കൂട്ടുകാരികള്‍ യാത്രയയച്ചത്. ഐശു കരഞ്ഞതൊക്കെ കണ്ടപ്പോള്‍ നേരിട്ടൊന്ന് പോയി കണ്ട് ആശ്വസിപ്പിക്കാം എന്ന് കരുതി ഇറങ്ങിയതാണ് ആലീസ് ക്രിസ്റ്റി.

'എന്റെ നാട്ടില്‍ തന്നെയാണ് ഐശുവിനെ വിവാഹം ചെയ്തുകൊണ്ടു വന്നിരിക്കുന്നത്. കല്യാണം കഴിഞ്ഞ അന്ന് ഞങ്ങള്‍ ഉറങ്ങിപ്പോയായിരുന്നു.

ഇപ്പോള്‍ നോക്കിയപ്പോഴാണ്, അവള്‍ കരഞ്ഞുകൊണ്ടാണ് പോയത് എന്നൊക്കെ കണ്ടത്. എങ്കില്‍ പിന്നെ ഒന്ന് ചെന്നു കാണാം എന്ന് കരുതി' - എന്ന് പറഞ്ഞാണ് ആലീസ് ക്രിസ്റ്റി രാത്രി ഭര്‍ത്താവ് സജിനൊപ്പം ഐശ്വര്യയുടെ കല്യാണം കഴിച്ചുകൊണ്ടു പോയ വീട്ടിലേക്ക് പോയത്.

പോകുമ്പോള്‍ ഐശുവിന് ആദ്യരാത്രി കഴിക്കാനുള്ള ഫ്രൂട്‌സ് ഒക്കെ വാങ്ങിയിട്ടാണ് ആലീസ് ക്രിസ്റ്റി പോകുന്നത്. 'ഐശുവിന്റെ ആദ്യരാത്രിയില്‍ ഒരു സര്‍പ്രൈസ്' എന്ന തംപ്‌നെയിലോടുകൂടെയാണ് ആലീസ് ക്രിസ്റ്റി വീഡിയോ പങ്കുവച്ചത്.

സര്‍പ്രൈസ് ആയി ആലീസിനെ കണ്ടപ്പോള്‍ ഐശുവും ഹാപ്പിയായിരുന്നു. രാത്രി ഒരുപാട് നേരം അല്പ നേരം ഇരുന്ന് വിശേഷങ്ങള്‍ എല്ലാം പങ്കുവച്ചതിന് ശേഷമാണ് ഇരുവരും മടങ്ങിയത്. 'കൊച്ചിനെ നന്നായി നോക്കിക്കോണെ' എന്ന് സജിന്‍ അര്‍ജുനോട് പ്രത്യേകം പറഞ്ഞിട്ടുണ്ട്.

Content Highlight: #Take #good #look #kochi #Aishu #gets #big #surprise #first #night

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup