#Anumol |അറേഞ്ചിഡ് മാരേജ്, വിവാഹ തിയതി അറിയിച്ച് അനുമോൾ; കൺഫ്യൂഷനടിച്ച് ആരാധകർ

#Anumol  |അറേഞ്ചിഡ് മാരേജ്, വിവാഹ തിയതി അറിയിച്ച് അനുമോൾ; കൺഫ്യൂഷനടിച്ച് ആരാധകർ
Jul 5, 2024 02:39 PM | By Susmitha Surendran

(moviemax.in)  കുട്ടിക്കാലം മുതൽ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം കണ്ടെത്തിയ താരമാണ് അനുമോൾ. അനുമോളുടെ സംസാര രീതിയും പെരുമാറ്റവുമൊക്കെയാണ് ഇത്രയേറെ ആരാധകരെ ലഭിക്കാൻ കാരണമായത്.

അനുമോളുടെ കല്യാണം എപ്പോഴാണ് ഉണ്ടാവുക എന്ന് ആരാധകർ നിന്തരം ചോദിക്കാറുണ്ട്. സ്റ്റാർ മാജിക്കിലെ തങ്കച്ചനും അനുവും പ്രണയത്തിലാണെന്ന തരത്തിൽ സംസാരം ഉണ്ടായിരുന്നുവെങ്കിലും തങ്കച്ചൻ തന്റെ ചേട്ടനെ പോലെയാണെന്ന് അനു പറഞ്ഞിരുന്നു.


ഇപ്പോൾ വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് അനുമോൾ. നടി ഐശ്വര്യയുടെ വിവാഹത്തിന് എത്തിയപ്പോഴാണ് അനു പ്രതികരണം നടത്തിയത്.

നവംബർ 24, 25 ആണ് തന്റെ വിവാഹം എന്നാണ് താരം പറഞ്ഞത്. നമുക്കെല്ലാവർക്കും അന്ന് കാണാമെന്നും അനു പറയുന്നുണ്ട്. വരനാരാണ് എന്ന ചോദ്യത്തിന് അതൊക്കെ വഴിയെ പറയാം.

ഐശ്വര്യ പറഞ്ഞില്ലല്ലോ വരന്റെ പേര്. അത് പോലെ എന്റേതും വഴിയേ പറയാം എന്നാണ് അനു പറഞ്ഞത്. അറേഞ്ചിഡ് ആണ് മാട്രിമോണി വഴിയാണ് എന്നൊക്കെയാണ് അനു പറയുന്നുണ്ട്.

എന്നാൽ ഇത് അനു മോൾ തമാശയായി പറഞ്ഞത് ആണോ എന്ന സംശയം ആരാധകർക്കുണ്ട്. അനുമോൾ പറയുന്നത് ശരിയാണെങ്കിൽ വളരെ സന്തോഷമാണെന്നാണ് താരത്തിന്റെ ആരാധകർ പറയുന്നത്. അനു തങ്ങളുടെ വീട്ടിലെ അംഗത്തെ പോലെയാണെന്നും വിവാഹം ആഘോഷമാക്കും എന്ന് പറയുന്നവരും ഉണ്ട്.

അതേസമയം അനുവും തങ്കച്ചനും പ്രണയത്തിലാണെന്ന ചർച്ച വ്യാപകമായി നടന്നിരുന്നു. അപ്പോഴൊക്കെ തമാശയായിട്ടാണ് അനു ഇക്കാര്യം എടുത്തിരുന്നതെങ്കിലും ഒരിക്കൽ വളരെ ​ഗൗരവത്തോടെ അനു മറുപടി പറഞ്ഞിരുന്നു.

അനിയത്തി എന്ന സീരിയലിലൂടെയാണ് അനു പ്രേക്ഷകർക്ക് സുപരിചിതയാവുന്നത്. ഒരിടത്തൊരു രാജകുമാരി, സീത, പാടാത്ത പൈങ്കിളി എന്നീ പരമ്പരകളിലും അനു അഭിനയിച്ചിരുന്നു. സുരഭിയും സുഹാസിനിയും എന്ന സീരിയലും അനു അഭിനയിച്ചിരുന്നു.

#Now #Anumol #responded #question #about #marriage

Next TV

Related Stories
#jasminejaffer | ഞങ്ങളെ കല്ലെറിയുന്നവര്‍ കൂടി വരുന്നു! ബിഗ് ബോസിന് ശേഷം ജീവിതത്തില്‍ വന്ന മാറ്റങ്ങളെ പറ്റി ഗബ്രിയും ജാസ്മിനും

Jul 7, 2024 08:26 PM

#jasminejaffer | ഞങ്ങളെ കല്ലെറിയുന്നവര്‍ കൂടി വരുന്നു! ബിഗ് ബോസിന് ശേഷം ജീവിതത്തില്‍ വന്ന മാറ്റങ്ങളെ പറ്റി ഗബ്രിയും ജാസ്മിനും

ബിഗ് ബോസിന് ശേഷം ഇരുവരെയും ഒരുമിച്ച് കാണാന്‍ കാത്തിരുന്ന ആരാധകര്‍ക്ക് മുന്നിലേക്ക്താരങ്ങള്‍ ഒന്നിച്ച് എത്തിയിരിക്കുകയാണ്...

Read More >>
#Binny  |  'നീ എന്തിനാ എംബിബിഎസ് പഠിച്ചത്?' ചോദ്യത്തിന് ചുട്ടമറുപടി നല്‍കി നടി ബിന്നി

Jul 7, 2024 04:42 PM

#Binny | 'നീ എന്തിനാ എംബിബിഎസ് പഠിച്ചത്?' ചോദ്യത്തിന് ചുട്ടമറുപടി നല്‍കി നടി ബിന്നി

കഴിഞ്ഞ ദിവസം ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ എംബിബി എസ് എടുത്തതിനെക്കുറിച്ച് താരം സംസാരിച്ചിരുന്നു....

Read More >>
#manvesurendran  |  പച്ച ലഹങ്കയിൽ അതിമനോഹരിയായി മാൻവി; ചിത്രങ്ങൾ

Jul 7, 2024 10:24 AM

#manvesurendran | പച്ച ലഹങ്കയിൽ അതിമനോഹരിയായി മാൻവി; ചിത്രങ്ങൾ

സീരിയലുകളിൽ ചെറിയ വേഷങ്ങളിലൂടെയാണ് മാൻവി അഭിനയത്തിലേക്ക്...

Read More >>
#kasthooriman  |  വർഷങ്ങൾക്ക് ശേഷം നേരിൽക്കണ്ട് 'ജീവ്യ'; ഇരുവരെയും സ്‌ക്രീനിൽ ഒന്നിച്ച് കാണണമെന്ന് ആരാധകർ

Jul 6, 2024 10:37 PM

#kasthooriman | വർഷങ്ങൾക്ക് ശേഷം നേരിൽക്കണ്ട് 'ജീവ്യ'; ഇരുവരെയും സ്‌ക്രീനിൽ ഒന്നിച്ച് കാണണമെന്ന് ആരാധകർ

മലര്‍വാടി ആര്‍ട്‌സ്‌ക്ലബും ഉയരെയും ഉള്‍പ്പടെ നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്...

Read More >>
#LakshmiNakshatra  |  11 ലക്ഷം മുതല്‍ 17 ലക്ഷം വരെ; പുത്തൻ ഥാറുമായി ലക്ഷമി നക്ഷത്ര; പിന്നാലെ ആശംസകൾക്ക് ഒപ്പം വിമർശനവും

Jul 6, 2024 05:14 PM

#LakshmiNakshatra | 11 ലക്ഷം മുതല്‍ 17 ലക്ഷം വരെ; പുത്തൻ ഥാറുമായി ലക്ഷമി നക്ഷത്ര; പിന്നാലെ ആശംസകൾക്ക് ഒപ്പം വിമർശനവും

ടെലിവിഷൻ അവതാരകയ്ക്ക് പുറമെ സോഷ്യൽ മീഡിയ താരവും ഇൻഫ്ലുവൻസറുമാണ്...

Read More >>
Top Stories