---
title: "#kavyamadhavan | അന്ന് ജാന്മണി പറയാൻ ഭയന്നു; രഞ്ജു മടിക്കാതെ പറഞ്ഞു; കാവ്യയുടെ ലുക്ക് വൈറലായിരിക്കെ ചർച്ച "
english_title: "#kavyamadhavan #new #makeup #look #goes #viral #renju #renjimar #once #said #about #her"
publisher: "moviemax.in"
canonical_url: "https://moviemax.in/news/217481/kavyamadhavan-new-makeup-look-goes-viral-renju-renjimar-once-said-about-her"
published_at: "2024-07-05T11:52:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6687919f0ad9c_kavyamadahavan.jpg"
keywords: []
---

# #kavyamadhavan | അന്ന് ജാന്മണി പറയാൻ ഭയന്നു; രഞ്ജു മടിക്കാതെ പറഞ്ഞു; കാവ്യയുടെ ലുക്ക് വൈറലായിരിക്കെ ചർച്ച 

> **Lead Summary:** **ഒ**രു കാലത്ത് മലയാള സിനിമയുടെ മുഖശ്രീയായി അറിയപ്പെട്ട കാവ്യ മാധവന് ഇന്നും നിരവധി ആരാധകരുണ്ട്. ബാലതാരമായി സിനിമാ രം​ഗത്തേക്ക് വന്ന കാവ്യ വളരെ പെ‌ട്ടെന്ന് മുൻനിര നായിക നടിയായി.

## Article Content

**ഒ**രു കാലത്ത് മലയാള സിനിമയുടെ മുഖശ്രീയായി അറിയപ്പെട്ട കാവ്യ മാധവന് ഇന്നും നിരവധി ആരാധകരുണ്ട്. ബാലതാരമായി സിനിമാ രം​ഗത്തേക്ക് വന്ന കാവ്യ വളരെ പെ‌ട്ടെന്ന് മുൻനിര നായിക നടിയായി.

ഹിറ്റ് സിനിമകളു‌ടെ ഒരു നിര തന്നെ കാവ്യയെ തേ‌ടി വന്നു. പെരുമഴക്കാലം, ​ഗദ്ദാമ എന്നീ സിനിമകളിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം രണ്ട് തവണ കാവ്യ നേടി.

കരിയറിൽ വിജയം കൊയ്ത കാവ്യയുടെ ജീവിതം പലപ്പോഴും വിവാദങ്ങളിലായിരുന്നു.ദിലീപുമായി ചേർത്ത് വന്ന ​ഗോസിപ്പുകൾ ഒരു കാലത്ത് വലിയ തോതിൽ ചർച്ചയായി.

2017 ൽ ദിലീപ് കാവ്യയെ വിവാ​ഹം ചെയ്തപ്പോഴും സിനിമാ ലോകത്ത് ഇത് സംസാര വിഷയമായി. തുടർന്നുണ്ടായ വിവാദങ്ങൾ ഇപ്പോഴും ഇപ്പോഴും അവസാനിച്ചിട്ടില്ല.

വിവാ​ദങ്ങൾക്കിടയിലും ലൈം ലൈറ്റിൽ കാവ്യ ഇപ്പോൾ സാന്നിധ്യം അറിയിക്കുന്നുണ്ട്. അടുത്തിടെയാണ് നടി സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങിയത്.

ഭർത്താവ് ദിലീപിനൊപ്പം പൊതുവിടങ്ങളിൽ എത്താറുമുണ്ട്.വിവാഹ ചടങ്ങുകൾക്കും മറ്റുമെത്തുന്ന കാവ്യയുടെ ദൃശ്യങ്ങൾ പെട്ടെന്ന് വൈറലാകുന്നു.

തന്റെ ഔട്ട്ഫിറ്റിലും മേക്കപ്പിലുമെല്ലാം താരം വലിയ ശ്രദ്ധ കൊടുക്കാറുണ്ട്. സ്വന്തം സ്ഥാപനമായ ലക്ഷ്യയിലെ വസ്ത്രങ്ങളാണ് കാവ്യ മിക്കപ്പോഴും ധരിക്കാറ്.

നടി മീര നന്ദന്റെ വിവാഹ റിസപ്ഷന് മേക്കപ്പ് ചെയ്ത് ഒരുങ്ങുന്ന കാവ്യയുടെ ദൃശ്യങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മേക്കപ്പ് ആർട്ടിസ്റ്റുകൾ ഭം​ഗിയായി താരത്തിന് ഐ മേക്കപ്പ് ചെയ്യുന്നുണ്ട്.

ഇന്ന് മേക്കപ്പ് ആർട്ടിസ്റ്റുകളിൽ കാവ്യക്ക് വിശ്വാസം വന്നോ എന്നാണ് ആരാധകരുടെ ചോദ്യം.ഐ മേക്കപ്പ് സ്വന്തം ചെയ്യുന്നതാണ് തന്റെ രീതിയെന്നും മേക്കപ്പ് ആർട്ടിസ്റ്റുകളെക്കാെണ്ട് പൊതുവെ ചെയ്യിക്കാറില്ലെന്നും ഒരു അഭിമുഖത്തിൽ കാവ്യ പറഞ്ഞിരുന്നു.

അതേസമയം ഇപ്പോൾ ചില മേക്കപ്പ് ആർട്ടിസ്റ്റുകൾക്ക് മുന്നിൽ ധൈര്യത്തോടെ ഇരിക്കാറുണ്ടെന്നും കാവ്യ അന്ന് വ്യക്തമാക്കി.

കാവ്യയെ മേക്കപ്പ് ചെയ്യാൻ സമയമെടുക്കുമെന്ന് ര‍ഞ്ജു രഞ്ജിമാറും ജാന്മണിയും മുമ്പൊരു അഭിമുഖത്തിൽ സൂചിപ്പിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/217481/kavyamadhavan-new-makeup-look-goes-viral-renju-renjimar-once-said-about-her)