പൊട്ടിക്കരഞ്ഞ് ഭാഗ്യലക്ഷ്മി;ഭാഗ്യലക്ഷ്മിയ്ക്കെതിരെ ഫിറോസ് ഖാന്‍

 പൊട്ടിക്കരഞ്ഞ് ഭാഗ്യലക്ഷ്മി;ഭാഗ്യലക്ഷ്മിയ്ക്കെതിരെ ഫിറോസ് ഖാന്‍
Oct 4, 2021 09:49 PM | By Truevision Admin

ബിഗ് ബോസിലെ ശക്തയായ മത്സാര്‍ത്ഥി ഭാഗ്യലക്ഷ്മി നിയന്ത്രണം വിട്ട് പൊട്ടിക്കരയുന്നതാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ സജീവമാകുകയാണ്.കുറച്ച് ദിവസങ്ങളായി ശാന്തമായി പോകുന്ന ബിഗ് ബോസ് വീട്ടില്‍ വീണ്ടുമൊരു പൊട്ടിത്തെറിക്കുന്ന സാധ്യത തെളിയുകയാണ്. അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്ന പുതിയ വീഡിയോയാണ് ഇങ്ങനൊരു സൂചന തരുന്നത്.

ഇന്നത്തെ എപ്പിസോഡില്‍ ഭാഗ്യലക്ഷ്മിയ്ക്കെതിരെ ഫിറോസ് ഖാന്‍ രംഗത്ത് എത്തുന്നതായാണ് വ്യക്തമാകുന്നത്. കഴിഞ്ഞ എപ്പിസോഡിന്റെ അവസാന ഭാഗത്ത് ഇത് കാണിച്ചിരുന്നു. മോണിംഗ് ടാസ്‌ക്കിനിടെയാണ് ഫിറോസ് ഖാന്‍ ഭാഗ്യലക്ഷ്മിക്കെതിരെ രംഗത്ത് എത്തുന്നത്. ഭാഗ്യലക്ഷ്മിയെ വിഷം എന്നാണ് പ്രൊമോ വീഡിയോയില്‍ ഫിറോസ് ഖാന്‍ വിളിക്കുന്നത്.

ഈ വീട്ടില്‍ ഒരുപാട് പൊയ്മുഖങ്ങളുണ്ട്. ഒരുപാട് വിഷം നിറഞ്ഞ ആളുകളുണ്ട്. അതില്‍ ഏറ്റവും വലിയ വിഷം ഭാഗ്യലക്ഷ്മി ചേച്ചിയാണെന്നായിരുന്നു ഫിറോസ് ഖാന്‍ പറഞ്ഞത്. ഇതിന് ശേഷം നോബിയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുന്ന ഭാഗ്യലക്ഷ്മിയേയും കാണാം. എന്തുവേണമെങ്കിലും വിമര്‍ശിച്ചു കൊള്ളട്ടെ പക്ഷെ വിഷം എന്നൊന്നും പറയരുതായിരുന്നുവെന്ന് പറഞ്ഞാണ് ഭാഗ്യലക്ഷ്മി പൊട്ടിക്കരയുന്നു.

പിന്നാലെ ഭാഗ്യലക്ഷ്മിയെ ആശ്വസിപ്പിക്കാന്‍ മറ്റു താരങ്ങള്‍ ശ്രമിക്കുന്നതും കാണാം. എന്നാല്‍ എന്നെ വിടു എന്നു പറഞ്ഞു കൊണ്ട് ഭാഗ്യലക്ഷ്മി ഒഴിഞ്ഞു മാറുകയാണ്. എന്നെ വെളിയില്‍ വിട്ടേക്കു എന്നു ഭാഗ്യലക്ഷ്മി പറയുന്നുണ്ട്. ക്യാമറയ്ക്ക് മുന്നിലെത്തി ബിഗ് ബോസിനോടും ഭാഗ്യലക്ഷ്മി സംസാരിക്കുന്നുണ്ട്. വിഷം എന്ന വിളി കേള്‍ക്കുന്നത് ആദ്യമാണ്. തന്നെ ഇവിടെ നിന്നും പുറത്ത് വിടണമെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്.

അതേസമയം ഭാഗ്യലക്ഷ്മിയോട് ബിഗ് ബോസ് പ്രത്യേക പരിഗണന കാണിക്കുന്നുവെന്ന വിമര്‍ശനം പ്രേക്ഷകര്‍ക്കിടയില്‍ സജീവമാണ്. നേരത്തെ ഭാഗ്യലക്ഷ്മി കരഞ്ഞപ്പോള്‍ ബിഗ് ബോസ് ആശ്വസിപ്പിച്ചതും ബിഗ് ബോസ് തനിക്ക് സഹോദരനെ പോലെയാണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞതുമെല്ലാം കണക്കിലെടുത്താണ് പ്രേക്ഷകരുടെ വിമര്‍ശനം. ഭാഗ്യലക്ഷ്മി ബിഗ് ബോസിന്റെ പെങ്ങളൂട്ടിയാണെന്ന് പ്രേക്ഷകര്‍ പറയുന്നു. ഭാഗ്യലക്ഷ്മിയോട് ബിഗ് ബോസിനുള്ള പ്രത്യേക പരിഗണന വ്യക്തമായിട്ടുണ്ടെന്ന് കമന്റുകള്‍ പറയുന്നുണ്ട്.

Bhagyalakshmi bursts into tears; Feroz Khan against Bhagyalakshmi

Next TV

Related Stories
'വ്യാജ ലൈംഗികാതിക്രമ ആരോപണം ഉന്നയിക്കുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യണം' - വ്ളോഗർ അജയ് ഉണ്ണി

Jan 21, 2026 02:03 PM

'വ്യാജ ലൈംഗികാതിക്രമ ആരോപണം ഉന്നയിക്കുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യണം' - വ്ളോഗർ അജയ് ഉണ്ണി

'വ്യാജ ലൈംഗികാതിക്രമ ആരോപണം ഉന്നയിക്കുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യണം' - വ്ളോഗർ അജയ്...

Read More >>
പാര പണിതത് സ്വന്തം വീഡിയോകൾ....! സുധിയുടെ മക്കളുടെ വീട് നഷ്ടപ്പെടുമോ? രേണുവിനും കിച്ചുവിനും ബിഷപ്പിന്റെ വക്കീൽ നോട്ടീസ്

Jan 17, 2026 10:21 AM

പാര പണിതത് സ്വന്തം വീഡിയോകൾ....! സുധിയുടെ മക്കളുടെ വീട് നഷ്ടപ്പെടുമോ? രേണുവിനും കിച്ചുവിനും ബിഷപ്പിന്റെ വക്കീൽ നോട്ടീസ്

രേണുസുധി , ബിഷപ്പ് നൽകിയ സ്ഥലം തിരിച്ചെടുക്കുന്നു , രേണുവിനും കിച്ചുവിനും വക്കീൽ...

Read More >>
'ബ്ലെസ്ലിയോട് ഇപ്പോഴും വെറുപ്പ്, അവൻ ഫേക്കാണ്'; വെളിപ്പെടുത്തലുമായി ലക്ഷ്മിപ്രിയ

Jan 15, 2026 09:58 AM

'ബ്ലെസ്ലിയോട് ഇപ്പോഴും വെറുപ്പ്, അവൻ ഫേക്കാണ്'; വെളിപ്പെടുത്തലുമായി ലക്ഷ്മിപ്രിയ

ബ്ലെസ്ലി ലക്ഷ്മിപ്രിയ ബിഗ് ബോസ് മലയാളം നാലാം സീസൺ...

Read More >>
Top Stories










News Roundup