'അച്ചാമില്ലൈ' ഹിറ്റായി, റിഹേഴ്‍സല്‍ വീഡിയോ പങ്കുവെച്ച് ദുല്‍ഖര്‍

'അച്ചാമില്ലൈ' ഹിറ്റായി, റിഹേഴ്‍സല്‍ വീഡിയോ പങ്കുവെച്ച് ദുല്‍ഖര്‍
Jan 18, 2022 02:46 PM | By Susmitha Surendran

ദുല്‍ഖര്‍ നായകനാകുന്ന തമിഴ് ചിത്രമാണ് 'ഹേയ് സിനാമിക' . ബൃന്ദ മാസ്റ്റര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'ഹേയ് സിനിമിക' എന്ന ചിത്രത്തിന്റെ ഫോട്ടോകളടക്കം ഓണ്‍ലനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ 'അച്ചാമില്ലൈ' എന്ന് തുടങ്ങുന്ന ഗാനം ഹിറ്റായതിന്റെ സന്തോഷം അറിയിച്ച് റിഹേഴ്‍സല്‍ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ദുല്‍ഖര്‍.

'ഹേയ് സിനാമിക' എന്ന ചിത്രത്തിനായി പാടിയിരിക്കുന്നതും ദുല്‍ഖറാണ്. മൂന്ന് മില്യണ്‍ കാഴ്‍ചക്കാരാണ് ചിത്രത്തിലെ ഗാനത്തിന് ഇതുവരെ ഉണ്ടായിരിക്കുന്നത് എന്നാണ് ദുല്‍ഖര്‍ അറിയിച്ചിരിക്കുന്നത്. 'ഹേയ് സിനാമിക' റിലീസ് ചെയ്യുക ഫെബ്രുവരി 25നാണ്. കൊറിയോഗ്രാഫറായ ബൃന്ദ മാസ്റ്ററിന്റെ ആദ്യ സംവിധാന സംരഭമാണ് 'ഹേയ് സിനാമിക'.

ജിയോ സ്റ്റുഡിയോസ്, ഗ്ലോബല്‍ വണ്‍ സ്റ്റുഡിയോസ്, വൈക്കം18 സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് 'ഹേയ് സിനാമിക' നിര്‍മിക്കുന്നത്. ഗോവിന്ദ് വസന്ത ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. കൊവിഡ് നിയന്ത്രണങ്ങളിൽ ഷൂട്ടിംഗ് നിർത്തിവെച്ചതിനാലാണ് 'ഹേയ് സിനാമിക' വൈകിയത്.

https://www.instagram.com/reel/CY3BKkMJZ4y/?utm_source=ig_embed&ig_rid=898a2268-6961-48bb-bea7-8d6a224aac26

ചെന്നൈ ആയിരുന്നു ദുല്‍ഖര്‍ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ചിത്രത്തിന് പാക്കപ്പ് പറഞ്ഞതിന് പിന്നാലെ ടീമിനൊപ്പം പ്രവർത്തിച്ച അനുഭവം ദുൽഖർ പങ്കുവച്ചത് ചര്‍ച്ചയായിരുന്നു. ലൊക്കേഷനിൽ നിന്നുള്ള ഏതാനും ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ അന്ന് പങ്കുവച്ചിരുന്നു.

ബൃന്ദ മാസ്റ്ററോട് നിറയെ സ്‍നേഹമെന്നും സിനിമയിലെ ഓരോരുത്തരും പ്രൊഫഷണൽസ് ആയിരുന്നുവെന്നും ദുൽഖർ കുറിച്ചിരുന്നു. മണിരത്‌നത്തിന്റെ സംവിധാനത്തിൽ ദുൽഖറും നിത്യാ മേനോനും കേന്ദ്രകഥാപാത്രങ്ങളായ 'ഓകെ കൺമണി' എന്ന സിനിമയിലെ ഒരു ഗാനമാണ് 'ഹേയ് സിനാമിക'.

Dulquer shares rehearsal video for 'Achamillai' hit

Next TV

Related Stories
'എന്നെ മാറ്റിയെടുക്കാൻ കഴിയില്ലെന്ന് പോലും ഞാൻ വിചാരിച്ചു, ആത്മഹത്യാ പ്രവണതകളും ഉണ്ടായിരുന്നു' മാനസികാരോഗ്യത്തെ കുറിച്ച് പാർവതി

Jan 16, 2026 01:22 PM

'എന്നെ മാറ്റിയെടുക്കാൻ കഴിയില്ലെന്ന് പോലും ഞാൻ വിചാരിച്ചു, ആത്മഹത്യാ പ്രവണതകളും ഉണ്ടായിരുന്നു' മാനസികാരോഗ്യത്തെ കുറിച്ച് പാർവതി

'എന്നെ മാറ്റിയെടുക്കാൻ കഴിയില്ലെന്ന് പോലും ഞാൻ വിചാരിച്ചു, ആത്മഹത്യാ പ്രവണതകളും ഉണ്ടായിരുന്നു' മാനസികാരോഗ്യത്തെ കുറിച്ച്...

Read More >>
നസ്ലിന്‍ ചിത്രം‘മോളിവുഡ് ടൈംസ്’ മെയ് 15-ന് തിയറ്ററുകളിലേക്ക്

Jan 14, 2026 03:31 PM

നസ്ലിന്‍ ചിത്രം‘മോളിവുഡ് ടൈംസ്’ മെയ് 15-ന് തിയറ്ററുകളിലേക്ക്

നസ്ലിന്‍ ചിത്രം‘മോളിവുഡ് ടൈംസ്’ മെയ് 15-ന്...

Read More >>
Top Stories