#manishakoirala | കാൻസറായതിനുപിന്നാലെ അമ്മയാകാനാവില്ലെന്ന യാഥാർഥ്യവും വിഷമിപ്പിച്ചു -മനീഷ കൊയ്രാള

#manishakoirala | കാൻസറായതിനുപിന്നാലെ അമ്മയാകാനാവില്ലെന്ന യാഥാർഥ്യവും വിഷമിപ്പിച്ചു -മനീഷ കൊയ്രാള
Jun 22, 2024 01:03 PM | By Athira V

ഒവേറിയൻ കാൻസർ ബാധിച്ചതിനേക്കുറിച്ചും അതിനെ അതിജീവിച്ചതിനേക്കുറിച്ചുമൊക്കെ നിരന്തരം തുറന്നുപറഞ്ഞിട്ടുള്ള താരമാണ് ബോളിവുഡ് നടി മനീഷ കൊയ്രാള. 2012-ലാണ് താരത്തിന് ഒവേറിയൻ കാൻസർ സ്ഥിരീകരിക്കുന്നത്. ഇപ്പോഴിതാ ഒവേറിയൻ കാൻസറിനുപിന്നാലെ തനിക്ക് അമ്മയാകാൻ കഴിയാതിരുന്നതിനേക്കുറിച്ചുകൂടി മനീഷ തുറന്നുപറഞ്ഞിരിക്കുകയാണ്.

എൻ.ഡി. ടി.വി.ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്. ജീവിതത്തിൽ പൂർത്തീകരിക്കാൻ കഴിയാത്ത ചിലകാര്യങ്ങൾ തനിക്കുണ്ടായിട്ടുണ്ടെന്നാണ് മനീഷ പറയുന്നത്. പ്രായമാകുംതോറും യാഥാർഥ്യത്തെ അം​ഗീകരിക്കും. ഒരിക്കലും സംഭവിക്കാത്ത ഒരുപാട് സ്വപ്നങ്ങളെക്കുറിച്ച് തിരിച്ചറിവുണ്ടാവുകയും അതിൽ സമാധാനം കണ്ടെത്തുകയും ചെയ്യും. അത്തരത്തിലൊന്നാണ് മാതൃത്വമെന്നാണ് മനീഷ പറയുന്നത്.

ഒവേറിയൻ കാൻസർ സ്ഥിരീകരിച്ചതും അമ്മയാകാൻ കഴിയാതിരുന്നതും തന്നെ വിഷമിപ്പിച്ചിരുന്നു. പക്ഷേ താനതിൽ സമാധാനം കണ്ടെത്തി. കഴിഞ്ഞതെല്ലാം കഴിഞ്ഞതാണെന്നു ചിന്തിച്ച് ഇന്ന് ഉള്ളതുവച്ച് നന്നായി ചെയ്യാൻ ശ്രമിക്കുകയാണെന്നും മനീഷ പറഞ്ഞു. 


സ്ത്രീകളുടെ പ്രത്യുത്പാദന സംവിധാനത്തെ ഒവേറിയൻ കാൻസർ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. കാൻസറിന്റെ ഘട്ടം, ഏതുതരം കാൻസറാണ്, ചികിത്സാരീതി എന്നിവയെല്ലാം ബാധിക്കാം. രണ്ട് ഓവറികൾ നീക്കംചെയ്യുന്ന സാഹചര്യം കൂടിവരുമ്പോൾ സ്വാഭാവികമായി ​ഗർഭിണിയാകാനുള്ള സാധ്യതയും ഇല്ലാതാവുകയാണ്. അവസാനഘട്ടത്തിലാണ് ഒവേറിയൻ കാൻസർ തിരിച്ചറിയുന്നതെങ്കിൽ രണ്ട് ഓവറികളും, ​ഗർഭപാത്രവുമെല്ലാം നീക്കം ചെയ്യും.

കാൻസർ സ്ഥിരീകരിച്ചതിനുപിന്നാലെ ജീവിക്കുന്ന നിമിഷത്തിനപ്പുറം സ്വപ്നം കാണാൻ തനിക്ക് ഭയമായിരുന്നുവെന്ന് മനീഷ നേരത്തേ പറഞ്ഞിട്ടുണ്ട്. മരിക്കാൻ പോവുകയാണെന്നാണ് കരുതിയത്.

അടുത്ത പത്തുവർഷമോ, അഞ്ചുവർഷമോ ജീവിച്ചിരിക്കുമെന്ന് സ്വപ്നം കാണാൻ പോലും ഭയമായിരുന്നു. ഇപ്പോഴും ഭയമാണ്. കാൻസർ തന്നെ അത്രത്തോളം സ്വാധീനിച്ചു. വധശിക്ഷയ്ക്ക് സമാനമായാണ് അനുഭവപ്പെട്ടത്. ദൈവാനു​ഗ്രഹത്താൽ എല്ലാം ശരിയായെന്നും ഇപ്പോൾ ആരോ​ഗ്യത്തെ നിസ്സാരമാക്കി വിടാറില്ലെന്നും മനീഷ പറഞ്ഞിരുന്നു.


വിശ്വാസം ഉണ്ടായിരിക്കുക, പ്രതീക്ഷ കൈവിടാതിരിക്കുക എന്നതായിരുന്നു തന്നെ മുന്നോട്ടുകൊണ്ടുപോയ ഘടകങ്ങൾ. നല്ല ‍ഡോക്ടറെ കണ്ടെത്തുകയും ശരിയായ കാര്യങ്ങൾ ചെയ്യുകയും വേണം. നിങ്ങളെ താഴ്ത്തിക്കെട്ടുന്ന ആളുകൾക്കൊപ്പം ആകാതിരിക്കുക. അത് കാൻസറെന്നല്ല, സാമ്പത്തിക പ്രതിസന്ധിയോ, ബന്ധങ്ങളിലെ പ്രതിസന്ധിയോ, ജോലിയിലെ ബുദ്ധിമുട്ടുകളോ ആണെങ്കിൽപ്പോലും. -മനീഷ പറഞ്ഞു.

2012-ലാണ് അണ്ഡാശയ അർബുദമെന്ന വില്ലൻ നടിയുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. തുടർന്നങ്ങോട്ടുള്ള ചികിത്സയും അതിജീവനവുമൊക്കെ മനീഷ ആരാധകരുമായി നിരന്തരം പങ്കുവെച്ചിരുന്നു. അര്‍ബുദത്തെ ജയിച്ച മനീഷ ഈ രോഗത്തെ ഒരു ശാപമായല്ലാതെ, മറിച്ച് തന്റെ ജീവിതത്തില്‍ ഒരു മാറ്റമുണ്ടാക്കുന്നതിന് നിമിത്തമായ 'സമ്മാനം' എന്നാണ് മുമ്പ് പറഞ്ഞിട്ടുള്ളത്.

തളര്‍ന്നു പോകുമായിരുന്ന ഘട്ടത്തില്‍നിന്ന്, പൊരുതി ജയിക്കാനുള്ള വാശിയോടെ അര്‍ബുദം തന്നെ പഠിപ്പിച്ച പാഠങ്ങൾ മനീഷ 'ഹീല്‍ഡ്: ഹൗ കാന്‍സര്‍ ഗെവ് മി എ ന്യൂ ലൈഫ്' എന്ന തന്റെ പുസ്തകത്തിലൂടെ പങ്കുവെച്ചിരുന്നു. മുംബൈയിലും നേപ്പാളിലും അമേരിക്കയിലുമായി ചികിത്സയില്‍ക്കഴിഞ്ഞിരുന്ന മനീഷ, പടിപടിയായി തന്റെ മനസ്സും ശരീരവും സുഖപ്പെടുത്തുകയായിരുന്നു.

#manishakoirala #says #ovarian #cancer #quashed #motherhood #dream

Next TV

Related Stories
ധനുഷിന്റെ ബോളിവുഡ് തിരിച്ചുവരവ്; 'തേരെ ഇഷ്‌ക് മേം' ട്രെയിലർ എത്തി

Nov 15, 2025 03:18 PM

ധനുഷിന്റെ ബോളിവുഡ് തിരിച്ചുവരവ്; 'തേരെ ഇഷ്‌ക് മേം' ട്രെയിലർ എത്തി

തേരെ ഇഷ്‌ക് മേം' ട്രെയിലർ റിലീസ് ,ധനുഷ് ,കൃതി, എ ആർ...

Read More >>
തമിഴ് നടൻ അഭിനയ് കിങ്ങര്‍ അന്തരിച്ചു

Nov 10, 2025 01:32 PM

തമിഴ് നടൻ അഭിനയ് കിങ്ങര്‍ അന്തരിച്ചു

തമിഴ് നടൻ അഭിനയ് കിങ്ങര്‍...

Read More >>
ഹൃദയാഘാതം : നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

Nov 7, 2025 08:02 AM

ഹൃദയാഘാതം : നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

ഹൃദയാഘാതം, നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ്...

Read More >>
പോൺ സൈറ്റുകളിൽ ചിരഞ്ജീവിയുടെ അശ്ലീല വീഡിയോ, മാനസികമായി തകർന്നു; പരാതി നൽകി നടൻ

Oct 29, 2025 03:11 PM

പോൺ സൈറ്റുകളിൽ ചിരഞ്ജീവിയുടെ അശ്ലീല വീഡിയോ, മാനസികമായി തകർന്നു; പരാതി നൽകി നടൻ

പോൺ സൈറ്റുകളിൽ ചിരഞ്ജീവിയുടെ അശ്ലീല വീഡിയോ, മാനസികമായി തകർന്നു; പരാതി നൽകി...

Read More >>
Top Stories










News Roundup






https://moviemax.in/-