#viral | ഇതിപ്പോ ലാഭായല്ലോ; ഓഫീസിൽ വൈകിയെത്തിയാൽ 200 പിഴ; ഒടുവിൽ മുതലാളിക്ക് കൊടുക്കേണ്ടി വന്നത്.... സംഭവമിങ്ങനെ!

#viral |  ഇതിപ്പോ ലാഭായല്ലോ; ഓഫീസിൽ വൈകിയെത്തിയാൽ 200 പിഴ; ഒടുവിൽ മുതലാളിക്ക് കൊടുക്കേണ്ടി വന്നത്.... സംഭവമിങ്ങനെ!
Jun 22, 2024 11:22 AM | By Athira V

തൊഴിലാളികള്‍ കൃത്യസമയത്ത് ജോലിക്കെത്തുക എന്നത്, ആ ഓഫീസിന്‍റെ ആരോഗ്യകരമായ പ്രവര്‍ത്തനത്തെയാണ് കാണിക്കുന്നത്. സ്ഥിരമായി ജോലിക്കാര്‍ വൈകിയെത്തിയാല്‍, അത്തരം ഓഫീസുകള്‍ പലപ്പോഴും ഒരു നാഥനില്ലാ കളരിയായി മാറും. ഇത്തരത്തില്‍ കൃത്യനിഷ്ഠ പ്രോത്സാഹിപ്പിക്കുന്നതിനും ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിനുമായി, സ്ഥിരമായി ജോലിക്കാര്‍ വൈകിയെത്തുന്ന പ്രശ്നം പരിഹരിക്കാന്‍ മുംബൈയിലെ ഇവോര്‍ ബ്യൂട്ടിയുടെ സ്ഥാപകന്‍ കൗശൽ ഷാ ഒരു പുതിയ പദ്ധതി ആവിഷിക്കരിച്ചു.

 'ഇനി മുതല്‍ രാവിലെ 9.30 കഴിഞ്ഞ് എത്തുന്നവര്‍ 200 രൂപ പിഴ അടയ്ക്കണം' എന്നതായിരുന്നു ആ പദ്ധതി. ഒടുവില്‍ തന്‍റെ തീരുമാനം തനിക്കെതിരായതെങ്ങനെ എന്ന് വിവരിച്ച് കൗശൽ തന്നെ സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടപ്പോഴാണ് സംഭവം പുറത്ത് അറിയുന്നത്.

https://x.com/_kaushalshah/status/1803308718018404790


തന്‍റെ എക്സ് അക്കൌണ്ടിലൂടെ കൗശൽ ഇങ്ങനെ എഴുതി, 'അവസാന ആഴ്ച, ഓഫീസിലെ ഉത്പാദനക്ഷമത ഉയര്‍ത്താനായി എല്ലാവരും രാവിലെ 9:30 ന് ഓഫീസിൽ എത്തണമെന്ന് ഞാൻ കർശനമായ നിയമം ഉണ്ടാക്കി (മുമ്പ് ഞങ്ങൾ 10-11 മണിക്കായിരുന്നു എത്തിയിരുന്നത്.) വൈകിയാൽ 200 രൂപ പിഴയൊടുക്കണം.

ഒടുവില്‍ ഇത് ഇത് അഞ്ചാം തവണയാണ് ഞാന്‍ പണം നല്‍കുന്നത്.' ഒപ്പം ഇരുനൂറ് രൂപ ഗൂഗിള്‍ പേ ചെയ്തതിന്‍റെ സ്ക്രീന്‍ ഷോട്ടും അദ്ദേഹം പങ്കുവച്ചു. നിയമം കൊണ്ട് വന്ന് ഒരാഴ്ചയ്ക്കിടെ അഞ്ച് തവണ കൗശൽ തന്നെ വൈകിയെത്തി. ഇതിന്‍റെ ഫലമായി അദ്ദേഹത്തിന് 1000 രൂപ പിഴ അടയ്ക്കേണ്ടിവന്നു. എന്നാല്‍ ഈ പിഴ തുക എങ്ങോട്ടാണ് പോകുന്നതെന്ന് അദ്ദേഹം വിശദീകരിച്ചില്ല.

കൗശലിന്‍റെ പോസ്റ്റ് വളരെ വേഗം സമൂഹ മാധ്യമ ഉപയോക്താക്കള്‍ ഏറ്റെടുത്തു. ഇതിനകം രണ്ട് ലക്ഷത്തിലേറെ പേരാണ് കുറിപ്പ് കണ്ടത്. നിരവധി പേര്‍ തങ്ങളുടെ അഭിപ്രായമെഴുതാന്‍ കുറിപ്പിന് താഴെയെത്തി. 'അതൊരു ഫാക്ടറി തൊഴിലാളിയുടെ മാനസികാവസ്ഥയാണ്' എന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. മറ്റൊരാള്‍ എല്ലാ ശമ്പളക്കാര്‍ക്കും 200 ആണോ പിഴയെന്ന് അന്വേഷിച്ചു.

പതിനഞ്ചായിരം ശമ്പളം വാങ്ങുന്നയാളും രണ്ട് ലക്ഷം ശമ്പളം വാങ്ങുന്നയാളും 200 രൂപ പിഴ കൊടുക്കുന്നത് രണ്ട് തരമാണ്. നിങ്ങൾക്ക് ഈ അടിസ്ഥാന ആശയം ഉണ്ടെന്ന് പ്രതീക്ഷിക്കുന്നു.' എന്ന് ഒരു കാഴ്ചക്കാരനെഴുതി. മറ്റ് ചിലര്‍ മുതലാളി ആര്‍ക്കാണ് പിഴ ഒടുക്കിയതെന്ന് ചോദിച്ചു. വിമര്‍ശനങ്ങള്‍ ഏറെയപ്പോള്‍ കൗശൽ തന്നെ വിശദീകരണവുമായി രംഗത്തെത്തി.

മറുപടി കുറിപ്പില്‍ ജീവനക്കാർക്കായി നിങ്ങൾ ഒരു നിയമം കൊണ്ടുവന്നാല്‍ അത് ആദ്യം പിന്തുടരുന്നത് നിങ്ങളായിരിക്കണമെന്നും പിഴ ഒടുക്കുന്നതിനായി ഒരു പ്രത്യേക യുപിഐ ലൈറ്റ് അക്കൗണ്ട് പ്രത്യേകമായി ഒരു ടീം ഫണ്ടായി ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം എഴുതി. ഇത്തരത്തില്‍ പിരിഞ്ഞ് കിട്ടുന്ന പണം ടീം പ്രവർത്തനങ്ങൾക്കും ഡൈനിംഗ്, മറ്റ് ടീം ഇവന്‍റുകൾ പോലുള്ള ആനുകൂല്യങ്ങൾക്കും മാത്രമാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പ്രത്യേകം എഴുതി.#rs #200 #fine #arriving #late #office #end #owner #had #pay #rs1000

Next TV

Related Stories
#viral | അയ്യോ കള്ളൻ കള്ളൻ; ബീച്ചിലെത്തിയ യുവതിയുടെ ഭക്ഷണപ്പൊതി പിടിച്ചുപറിച്ചോടി കുരങ്ങൻ; വൈറലായി വീഡിയോ

Jul 13, 2024 07:51 AM

#viral | അയ്യോ കള്ളൻ കള്ളൻ; ബീച്ചിലെത്തിയ യുവതിയുടെ ഭക്ഷണപ്പൊതി പിടിച്ചുപറിച്ചോടി കുരങ്ങൻ; വൈറലായി വീഡിയോ

കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ ഒരു കള്ളക്കുരങ്ങന്റെ ഭക്ഷണപ്പൊതി മോഷ്ടിക്കലിൻ്റെ രസകരമായ നിമിഷങ്ങൾ...

Read More >>
#viral |  ഒന്ന് മുടി വെട്ടിയാൽ ആളുകളിങ്ങനെ മാറുമോ? യുവാവിന്റെ മാറ്റം കണ്ടമ്പരന്ന് സോഷ്യൽ മീഡിയ!

Jul 12, 2024 01:10 PM

#viral | ഒന്ന് മുടി വെട്ടിയാൽ ആളുകളിങ്ങനെ മാറുമോ? യുവാവിന്റെ മാറ്റം കണ്ടമ്പരന്ന് സോഷ്യൽ മീഡിയ!

വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത് klukcuts എന്ന യൂസറാണ്. കാലിഫോർണിയയിലെ സാൻജോസിൽ നിന്നുള്ള ഒരു ബാർബറും ഹെയർഡ്രസറുമായ യുവാവാണ്...

Read More >>
#viral | 'ഓക്കെ എല്ലാം സെറ്റ്'; മെട്രോയിൽ രണ്ട് പേരുടെ തല്ല് തീർക്കാനെത്തിയ ആൾക്കും കിട്ടി കണക്കിന്, വീഡിയോ വൈറൽ

Jul 12, 2024 10:08 AM

#viral | 'ഓക്കെ എല്ലാം സെറ്റ്'; മെട്രോയിൽ രണ്ട് പേരുടെ തല്ല് തീർക്കാനെത്തിയ ആൾക്കും കിട്ടി കണക്കിന്, വീഡിയോ വൈറൽ

പാവം മൂന്നാമത്തെ അമ്മാവനെ എന്തിനാണ് തല്ലിയത്?' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍...

Read More >>
#viral | ഈ ക്ഷേത്രത്തില്‍ ഭക്തര്‍ ദേവിക്കായി സമര്‍പ്പിക്കുന്നത് ചെരുപ്പും കണ്ണാടിയും; അതിനൊരു കാരണമുണ്ട്

Jul 11, 2024 08:52 PM

#viral | ഈ ക്ഷേത്രത്തില്‍ ഭക്തര്‍ ദേവിക്കായി സമര്‍പ്പിക്കുന്നത് ചെരുപ്പും കണ്ണാടിയും; അതിനൊരു കാരണമുണ്ട്

സംഗതി വിചിത്രമായി തോന്നുമെങ്കിലും സത്യമാണ്. ഭോപ്പാലില്‍ സിദ്ധിദാത്രി ദേവിയുടെ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്ന ബഞ്ചാരിയിലെ കോലാർ റോഡിലെ കുന്നിൻ...

Read More >>
#viral | ഭക്ഷണം കഴിച്ച പാത്രം പോലും കഴുകില്ല, കാണുന്നത് ഒരു വേലക്കാരിയെപ്പോലെ; കാമുകനെ കുറിച്ച് പരാതിയുമായി യുവതി

Jul 11, 2024 02:44 PM

#viral | ഭക്ഷണം കഴിച്ച പാത്രം പോലും കഴുകില്ല, കാണുന്നത് ഒരു വേലക്കാരിയെപ്പോലെ; കാമുകനെ കുറിച്ച് പരാതിയുമായി യുവതി

meingl എന്ന യൂസറാണ് യുവതിയുടെ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. അതിലെ വിവരങ്ങൾ പ്രകാരം യുവതിയും കാമുകനും ഈ വർഷം അവസാനത്തോടെ വിവാഹം...

Read More >>
#viral |  'ചേട്ടൻ ചില്ലറക്കാരനല്ല കേട്ടോ...'; ഓട്ടോറിക്ഷ ഡ്രൈവറുടെ ഇംഗ്ലീഷ് കേട്ട് കണ്ണുതള്ളി സോഷ്യൽ മീഡിയ

Jul 10, 2024 04:27 PM

#viral | 'ചേട്ടൻ ചില്ലറക്കാരനല്ല കേട്ടോ...'; ഓട്ടോറിക്ഷ ഡ്രൈവറുടെ ഇംഗ്ലീഷ് കേട്ട് കണ്ണുതള്ളി സോഷ്യൽ മീഡിയ

ഒരു യാത്രക്കാരനുമായി ഇദ്ദേഹം നടത്തുന്ന സംഭാഷണമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറൽ...

Read More >>
Top Stories


News Roundup