ഞാന്‍ ക്യു നില്‍ക്കാറില്ല, ബാറില്‍ പോയി സാധനം വാങ്ങുന്നയാളാണ്; ശ്രീവിദ്യ

ഞാന്‍ ക്യു നില്‍ക്കാറില്ല, ബാറില്‍ പോയി സാധനം വാങ്ങുന്നയാളാണ്;  ശ്രീവിദ്യ
Jan 17, 2022 10:20 PM | By Susmitha Surendran

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ശ്രീവിദ്യ. സ്റ്റാര്‍ മാജിക്കിലൂടെയാണ് ശ്രീവിദ്യ മലയാളികളുടെ പ്രിയങ്കരിയായി മാറുന്നത്. ഉരുളയ്ക്ക് ഉപ്പേരി പോലെ കൗണ്ടറുകള്‍ അടിക്കുന്ന ശ്രീവിദ്യയ്ക്ക് ഒരുപാട് ആരാധകരുണ്ട്. പൊതുവെ എല്ലാവരേയും തന്റെ കൗണ്ടറുകളിലൂടെ വീഴ്ത്തുന്ന ബിനു അടിമാലിയെ പോലും കട്ടയ്ക്ക് നില്‍ക്കുന്ന പ്രകടനവുമായി പിന്നിലാക്കാറുണ്ട് ശ്രീവിദ്യ.

ഇപ്പോഴിതാ സിനിമയിലും സാന്നിധ്യം അറിയിക്കുകയാണ് ശ്രീവിദ്യ. ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്ന പുതിയ സിനിമയായ സത്യം മാത്രമേ ബോധിപ്പിക്കൂ എന്ന ചിത്രത്തിലൊരു പ്രധാന വേഷത്തില്‍ ശ്രീവിദ്യയുമുണ്ട്.

സത്യം മാത്രമേ ബോധിപ്പിക്കൂ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി റെഡ്  ശ്രീവിദ്യയുടെ ഒരു അഭിമുഖം ചര്‍ച്ചയായി മാറിയിരിക്കുകയാണ്. തന്നെക്കുറിച്ച് രസകരമായ കുറേ സത്യങ്ങളാണ് ശ്രീവിദ്യ അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. സ്റ്റാര്‍ മാജിക്കിലേത് പോലെ തന്നെ രസകരമായ കൗണ്ടറുകളും തമാശകളുമൊക്കെയാണ് ശ്രീവിദ്യ നല്‍കിയ മറുപടികള്‍. വിശദമായി വായിക്കാം തുടര്‍ന്ന്.

അഭിമുഖത്തിനിടെ റാപ്പിഡ് ഫയര്‍ എന്ന റൗണ്ടില്‍ ശ്രീവിദ്യയോട് ചോദിച്ച ചോദ്യങ്ങളിലൊന്ന് അവസാനമായി ക്യൂ നിന്നത് എപ്പോഴായിരുന്നു എന്നായിരുന്നു. ബീവറേജിന് മുന്നില്‍ എന്നായിരുന്നു ഇതിന് ശ്രീവിദ്യ തുടക്കത്തില്‍ നല്‍കിയ മറുപടി. എന്നാല്‍ അല്ല, അല്ല ഞാന്‍ ബാറില്‍ പോയി സാധനം വാങ്ങുന്ന ആളാണെന്നും തിരുത്തുകയായിരുന്നു.

അവസാനമായി ക്യൂ നിന്നത് വാക്‌സിന്‍ അടിക്കാന്‍ പോയപ്പോള്‍ ആശുപത്രിയിലാണെന്നും ശ്രീവിദ്യ വ്യക്തമാക്കുകയായിരുന്നു. അതേസമയം സെറ്റില്‍ വച്ച് ചീത്ത വിളി കേള്‍ക്കാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍, അത് എന്നും കേള്‍ക്കുന്നതാണ് എന്നായിരുന്നു ശ്രീവിദ്യയുടെ മറുപടി നല്‍കിയത്.

സ്റ്റാര്‍ മാജി്ക്കിന്റെ ചിത്രീകരണത്തിനിടെ തനിക്ക് പലപ്പോഴും വഴക്ക് കേട്ടിട്ടുണ്ടെന്നാണ് ശ്രീവിദ്യ പറയുന്നത്. ഷോയുടെ ഡയറക്ടറായ അനൂപേട്ടന്‍ എന്നും ചീത്ത വിളിക്കുമായിരുന്നുവെന്നാണ് താരം പറയുന്നത്. ആദ്യമൊക്കെ ചീത്ത വിളിക്കുന്നത് കേള്‍ക്കുമ്പോള്‍ തനിക്ക് കുറച്ച് നാണക്കേട് തോന്നുമായിരുന്നുവെങ്കിലും ഇപ്പോള്‍ അത് ശീലമായെന്നും അതിനാല്‍ മൈന്റ് ചെയ്യാറില്ലെന്നും പറഞ്ഞ ശ്രീവിദ്യ ചീത്ത വിളി കേട്ടില്ലെങ്കിലാണ് അത്ഭുതമെന്നും സ്വതസിദ്ധമായ ചിരിയോടെ പറയുകയാണ്.

സിനിമയുടെ പേര് സത്യം മാത്രമേ ബോധിപ്പിക്കൂവെന്നാണെങ്കിലും ജീവിതത്തില്‍ തനിക്ക് സത്യം മാത്രം ബോധിപ്പിക്കാന്‍ കഴിയില്ലെന്നും ആവശ്യത്തിന് കള്ളത്തരങ്ങള്‍ പറയുന്നയാളാണ് താനെന്നുമായിരുന്നു ശ്രീവിദ്യയുടെ മറുപടി.

പിന്നാലെ താന്‍ സ്റ്റാര്‍ മാജിക്കില്‍ വച്ച് ഏറ്റവും കൂടുതല്‍ തവണ പറഞ്ഞിട്ടുള്ള കള്ളം ഏതാണെന്നും ശ്രീവിദ്യ മനസ് തുറക്കുന്നുണ്ട്. സെറ്റിലിരുന്ന് ഉറക്കം തൂക്കുന്നത് കാണുമ്പോള്‍, അനൂപേട്ടന്‍ വിളിച്ച് ചോദിക്കു, ഉറക്കമാണോ ശ്രീവിദ്യാ എന്ന്. ഹേയ് ഇല്ല അനൂപേട്ടാ എന്ന് പറയും.

ഏറ്റവും അധികം പറഞ്ഞ കള്ളവും അതാണെന്നും അത് സ്ഥിരം സംഭവമാണെന്നും ശ്രീവിദ്യ പറയുന്നു. ശ്രീവിദ്യയെ പോലെ തന്നെ ആരാധകരുടെ പ്രിയപ്പെട്ട സ്റ്റാര്‍ മാജിക് താരമാണ് അനു. താനും അനുവും കൂടെ ലുലു മാളില്‍ പോയപ്പോഴുണ്ടായ രസകരകമായൊരു സംഭവവും ശ്രീവിദ്യ വെളിപ്പെടുത്തുന്നുണ്ട്.

താനും അനുവും ഒരുമിച്ച് ലുലു മാളില്‍ പോയിരുന്നു. അവിടെ വച്ച് ചിലര്‍ ഫോട്ടോ എടുക്കാനായി അരികിലെത്തുകയായിരുന്നു. അപ്പോള്‍ അനു ഫോട്ടോ ഒക്കെ എടുക്കാം പക്ഷെ തങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യണെന്ന് പറയുകയായിരുന്നു. എന്നാല്‍ അത് പറച്ചില്‍ മാത്രമായിരുന്നില്ല. ഫോട്ടോ എടുത്ത ശേഷം അവരെ കൊണ്ട് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യിപ്പിച്ച ശേഷമാണ് അനു വിട്ടതെന്നും തനിക്ക് അത് ഇഷ്ടപ്പെട്ടുവെന്നും താരം പറയുന്നു.

പിന്നാലെ സ്റ്റാര്‍ മാജിക് ഫ്ളോറിലെ എല്ലാവരെയും കൊണ്ട് ഞാന്‍ തന്റെ ചാനല്‍ സബ്സ്‌ക്രൈബ് ചെയ്യിപ്പിച്ചുവെന്നാണ് ശ്രീവിദ്യ പറയുന്നത്. എത്ര വലിയ നടി ആയാലും യൂട്യൂബ് ചാനല്‍ വിടില്ല എന്നും, അത് തന്റെ മെയിന്‍ വരുമാനമാണെന്നുമാണ് ശ്രീവിദ്യ പറയുന്നത്. 

I do not stand in queue, I go to the bar and buy things; Srividya

Next TV

Related Stories
ദിയ വീണ്ടും ​ഗർഭിണി? 'വയറിൽ തലോടി അശ്വിനോടൊപ്പം ചേർന്ന് ദിയ'; പ്രസവം കഴിഞ്ഞ് കൃത്യമായ റെസ്റ്റ് കിട്ടിയോയെന്ന് ആരാധകർ

Oct 13, 2025 12:55 PM

ദിയ വീണ്ടും ​ഗർഭിണി? 'വയറിൽ തലോടി അശ്വിനോടൊപ്പം ചേർന്ന് ദിയ'; പ്രസവം കഴിഞ്ഞ് കൃത്യമായ റെസ്റ്റ് കിട്ടിയോയെന്ന് ആരാധകർ

ദിയ വീണ്ടും ​ഗർഭിണി? 'വയറിൽ തലോടി അശ്വിനോടൊപ്പം ചേർന്ന് ദിയ'; പ്രസവം കഴിഞ്ഞ് കൃത്യമായ റെസ്റ്റ് കിട്ടിയോയെന്ന് ആരാധകർ...

Read More >>
'ഡയമണ്ട് ആഭരണങ്ങൾ വരെ ​ഗിഫ്റ്റ് കിട്ടി, ബിബിയിൽ നിൽക്കുന്നതിനേക്കാൾ കാഷ് പുറത്ത് പ്രമോഷന് പോയാൽ കിട്ടും'; രേണുവിന്‌ വന്ന മാറ്റങ്ങൾ

Oct 12, 2025 02:21 PM

'ഡയമണ്ട് ആഭരണങ്ങൾ വരെ ​ഗിഫ്റ്റ് കിട്ടി, ബിബിയിൽ നിൽക്കുന്നതിനേക്കാൾ കാഷ് പുറത്ത് പ്രമോഷന് പോയാൽ കിട്ടും'; രേണുവിന്‌ വന്ന മാറ്റങ്ങൾ

'ഡയമണ്ട് ആഭരണങ്ങൾ വരെ ​ഗിഫ്റ്റ് കിട്ടി, ബിബിയിൽ നിൽക്കുന്നതിനേക്കാൾ കാഷ് പുറത്ത് പ്രമോഷന് പോയാൽ കിട്ടും'; രേണുവിന്‌ വന്ന മാറ്റങ്ങൾ...

Read More >>
'അമ്മ എന്ന തീനാളം അണഞ്ഞു'; ചക്കപ്പഴത്തിലെ അച്ഛമ്മ ഇന്ദിര ദേവിയമ്മ അന്തരിച്ചു, മരണ വാർത്ത പങ്കിട്ട് സബീറ്റ ജോർജ്

Oct 12, 2025 12:00 PM

'അമ്മ എന്ന തീനാളം അണഞ്ഞു'; ചക്കപ്പഴത്തിലെ അച്ഛമ്മ ഇന്ദിര ദേവിയമ്മ അന്തരിച്ചു, മരണ വാർത്ത പങ്കിട്ട് സബീറ്റ ജോർജ്

ചക്കപ്പഴത്തിലെ അച്ഛമ്മ ഇന്ദിര ദേവിയമ്മ അന്തരിച്ചു, മരണ വാർത്ത പങ്കിട്ട് സബീറ്റ...

Read More >>
'കിടന്നിടത്തുനിന്ന് എണീക്കാൻ പോലും ആകുമായിരുന്നില്ല, എന്റെ വായിൽ നിന്നും ചാടിയിട്ട് വേണം എയറിൽ കേറ്റാനല്ലേ....?' ബിനു അടിമാലി

Oct 10, 2025 04:20 PM

'കിടന്നിടത്തുനിന്ന് എണീക്കാൻ പോലും ആകുമായിരുന്നില്ല, എന്റെ വായിൽ നിന്നും ചാടിയിട്ട് വേണം എയറിൽ കേറ്റാനല്ലേ....?' ബിനു അടിമാലി

'കിടന്നിടത്തുനിന്ന് എണീക്കാൻ പോലും ആകുമായിരുന്നില്ല, എന്റെ വായിൽ നിന്നും ചാടിയിട്ട് വേണം എയറിൽ കേറ്റാനല്ലേ....?' ബിനു അടിമാലി...

Read More >>
കാറ്ററിം​ഗ് ജോലിക്ക് ഇറങ്ങി മകൻ, കഷ്ടപ്പാടും ബുദ്ധിമുട്ടും കുറച്ചൊക്കെ അറിയണം; മകനെ കുറിച്ച് ബീന ആന്റണി

Oct 10, 2025 03:00 PM

കാറ്ററിം​ഗ് ജോലിക്ക് ഇറങ്ങി മകൻ, കഷ്ടപ്പാടും ബുദ്ധിമുട്ടും കുറച്ചൊക്കെ അറിയണം; മകനെ കുറിച്ച് ബീന ആന്റണി

കാറ്ററിം​ഗ് ജോലിക്ക് ഇറങ്ങി മകൻ, കഷ്ടപ്പാടും ബുദ്ധിമുട്ടും കുറച്ചൊക്കെ അറിയണം; മകനെ കുറിച്ച് ബീന...

Read More >>
ആൺകുട്ടികളുമായി പ്രണയം, ബ്രേക്കപ്പായാൽ ഉടൻ മറ്റൊരാളുമായി ബന്ധം; ഹെട്രോ സെക്ഷ്വലായിരുന്ന നൂറ എങ്ങനെയാണ് ആദിലയെ കണ്ടപ്പോൾ ഹോമ സെക്ഷ്വലായി?

Oct 9, 2025 04:05 PM

ആൺകുട്ടികളുമായി പ്രണയം, ബ്രേക്കപ്പായാൽ ഉടൻ മറ്റൊരാളുമായി ബന്ധം; ഹെട്രോ സെക്ഷ്വലായിരുന്ന നൂറ എങ്ങനെയാണ് ആദിലയെ കണ്ടപ്പോൾ ഹോമ സെക്ഷ്വലായി?

ആൺകുട്ടികളുമായി പ്രണയം, ബ്രേക്കപ്പായാൽ ഉടൻ മറ്റൊരാളുമായി ബന്ധം; ഹെട്രോ സെക്ഷ്വലായിരുന്ന നൂറ എങ്ങനെയാണ് ആദിലയെ കണ്ടപ്പോൾ ഹോമ സെക്ഷ്വലായി?...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall