logo

അങ്ങനെ രണ്ടാമത്തെ സംവിധാന സംരംഭവും ചെയ്തുകഴിഞ്ഞു-ബ്രോഡാഡി പാക്കപ്പ് വിശേഷം പങ്കിട്ട് പൃഥ്വി

Published at Sep 7, 2021 12:26 PM അങ്ങനെ രണ്ടാമത്തെ സംവിധാന സംരംഭവും ചെയ്തുകഴിഞ്ഞു-ബ്രോഡാഡി പാക്കപ്പ് വിശേഷം പങ്കിട്ട് പൃഥ്വി

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി ചിത്രത്തിൻറെ ഷൂട്ടിങ് വിശേഷങ്ങളൊക്കെ ഏറെ ശ്രദ്ധ നേടിയിരുന്നു. മോഹൻലാലും പൃഥ്വിരാജും അച്ഛനും മകനുമായാണ് 'ബ്രോ ഡാഡി'യിൽ എത്തുന്നത് എന്ന വിവരവും അടുത്തിടെ പുറത്ത് വന്നിരുന്നു. ചിത്രത്തിൽ പ്രധാന വേഷത്തിൽ പൃഥ്വിരാജിൻ്റെ അമ്മയും നടിയുമായ മല്ലിക സുകുമാരനുമുണ്ട്. ഏറെ അഭിമാനത്തോടെയാണ് ഇക്കാര്യം പറയുന്നതെന്ന് താരം നേരത്തേ പറഞ്ഞിരുന്നു.ഇപ്പോഴിതാ നാൽപ്പത്തിനാലു ദിവസത്തെ ഷൂട്ടുകൾക്ക് ശേഷം ചിത്രം പായ്ക്കപ്പ് ചെയ്ത വിവരം പുറത്ത് വിട്ടിരിക്കുകയാണ് പൃഥ്വിരാജ്.


ലൊക്കേഷനിൽ നിന്നുള്ള തൻ്റെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് തന്നെയാണ് ഷൂട്ട് പായ്ക്കപ്പായ വിശേഷം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. താരത്തിൻ്റെ കുറിപ്പിൻ്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്. 'അങ്ങനെ രണ്ടാമത്തെ സംവിധാന സംരംഭവും ചെയ്തുകഴിഞ്ഞു. ക്യാമറയ്‌ക്ക് മുന്നിൽ അദ്ദേഹം വളരെ രസകരമായിരിക്കുന്നത് കാണുന്നത് വളരെ സന്തോഷകരമാണ്!

എന്നിൽ വളരെയധികം വിശ്വാസം കാത്തുവെച്ചതിന് മോഹൻലാലിനും ആൻ്റണി പെരുമ്പാവൂർ ചേട്ടനും ഒരുപാട് നന്ദിയുണ്ട്. ഗംഭീരമായ അഭിനേതാക്കൾക്കും മികച്ച ഒരു ക്രൂവിനും നന്ദി!'. നിരവധി പേരാണ് ആശംസകളുമായും പ്രതീക്ഷ പങ്കിട്ടും രംഗത്തെത്തുന്നത്. ഒട്ടനവധി പേർ പോസ്റ്റ് ഷെയർ ചെയ്തിട്ടുമുണ്ട്. മലയാളത്തിൽ 200 കോടി ക്ലബിൽ ഇടം നേടിയ സൂപ്പർ ഹിറ്റ് ചിത്രം ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് എമ്പുരാൻ എന്ന ചിത്രത്തിന് മുൻപ് സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രമായതിനാൽ തന്നെ സിനിമാപ്രേമികൾക്ക് വലിയ പ്രതീക്ഷയാണുള്ളത്. തന്‍റെ ചിത്രം ഒരു 'ഹാപ്പി ഫിലിം' ആയിരിക്കുമെന്നും പൃഥ്വി സൂചിപ്പിച്ചിരുന്നു. പൃഥ്വിയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കൂടാതെ കല്യാണി പ്രിയദർശൻ, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിലുണ്ട്. ശ്രീജിത്ത് എൻ, ബിബിൻ മാളിയേക്കൽ ഇവർ ചേർന്നാണ് സിനിമയുടെ കഥയൊരുക്കിയിരിക്കുന്നത്. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ തന്നെയാണ് സിനിമയുടെ നിർ‍മ്മാണ നിർ‍വ്വഹണം.


മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് ഒരുക്കിയ ലൂസിഫർ മലയാളത്തിലെ പണം വാരിപടങ്ങളുടെ ഗണത്തിൽ മുൻപന്തിയിൽ ഉള്ള ചിത്രമാണ്. ഈ കൂട്ടുകെട്ട് വീണ്ടും രണ്ടാം ഭാഗമായ എമ്പുരാനു വേണ്ടി ഒന്നിക്കുന്നുവെന്ന വാർത്തയാണ് മുമ്പ് പുറത്തുവന്നിരുന്നത്. എന്നാൽ കൊവിഡ് മൂലം ആ സിനിമയുടെ ജോലികൾ ആരംഭിക്കാൻ കഴിയാത്തതിനാൽ പൃഥ്വി ഒരു ചെറിയ സിനിമയൊരുക്കുകയാണെന്ന് പറഞ്ഞതിന് പിന്നാലെയാണ് ഈ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വരികയും വൈകാതെ ഷൂട്ട് തുടങ്ങുകയും ചെയ്തത്. പൃഥ്വിയുടെ ഏറ്റവും അടുത്ത സുഹൃത്തായ സംവിധായകൻ സച്ചിയുടെ ഓർമ്മദിനത്തിലാണ് താൻ രണ്ടാമതായി സംവിധാനം ചെയ്യുന്ന സിനിമയുടെ പോസ്റ്റർ പുറത്തുവിട്ടിരുന്നത്. ചിത്രത്തിൽ പ്രധാന വേഷത്തിൽ പൃഥ്വിരാജിൻ്റെ അമ്മയും നടിയുമായ മല്ലിക സുകുമാരനുമുണ്ട്. ഇക്കാര്യം പൃഥ്വിരാജ് പങ്കുവെച്ചത് വലിയ അഭിമാനത്തോടെയാണ്. 


Thus, the second directorial venture has been done - Prithviraj sharing the story of Brody Packup

Related Stories
ദിഗംബരന്‍ വീണ്ടും സ്‌ക്രീനില്‍

Sep 23, 2021 05:49 PM

ദിഗംബരന്‍ വീണ്ടും സ്‌ക്രീനില്‍

അനന്തഭദ്രം എന്ന സിനിമയില്‍ മനോജ് കെ ജയന്‍ അവതരിപ്പിച്ച ദിഗംബരന്‍ എന്ന കഥാപാത്രത്തെ കേന്ദ്രമാക്കിയാണ് പുതിയ ചിത്രം....

Read More >>
മധുവിന് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടി

Sep 23, 2021 05:08 PM

മധുവിന് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടി

എന്റെ സൂപ്പർസ്റ്റാറിന് പിറന്നാൾ ആശംസകൾ എന്നാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ എഴുതിയത്. മധുവിനൊപ്പമുളള ചിത്രവും മമ്മൂട്ടി...

Read More >>
Trending Stories